ഇപ്പോൾ വിപണിയിൽ ഒരുപാടു സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നുണ്ട് .കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകൾ ഉള്കൊള്ളിച്ചുകൊണ്ടു ഒരുപാടു മോഡലുകൾ പുറത്തിറങ്ങുന്നുണ്ട് .
പക്ഷെ നമ്മൾ സ്മാർട്ട് ഫോൺ വാങ്ങുന്നത് കൂടുതലും കമ്പനിയുടെ പരസ്യങ്ങൾ കണ്ടിട്ടായിരിക്കും .എന്നാൽ ഒരു സ്മാർട്ട് ഫോൺ വാങ്ങിക്കുന്നതിനു മുൻപ് നമ്മൾ ഒരുപാടുകാര്യങ്ങൾ ശ്രേധിക്കേണ്ടതാണ് .അതിൽ ബാറ്ററി ,ക്യാമെറ ,പ്രൊസസർ എന്നിങ്ങനെ നമ്മൾ തരാം തിരിക്കുന്നു .
20000 രൂപയ്ക്ക് താഴെ ഒരു സ്മാർട്ട് ഫോൺ നിങ്ങൾ വാങ്ങിക്കുകയാണെകിൽ നിങ്ങൾ ഇതെല്ലം തന്നെ മറ്റു സ്മാർട്ട് ഫോണുകളെവെച്ചു താരതമ്മ്യം ചെയ്യേണ്ടതാണ് .എന്നാൽ ഇവിടെ ഇപ്പോൾ നിങ്ങൾക്കായി കുറച്ചു സ്മാർട്ട് ഫോണുകളെ പരിചയപ്പെടുത്തുന്നു .
ഈ സ്മാർട്ട് ഫോണുകൾ എല്ലാം തന്നെ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റുകൾ ലഭ്യമാകുന്നതാണു് .
ഇതിൽ 20000 രൂപയ്ക്ക് താഴെ ഇപ്പോൾ വിപണിയിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോണുകളാണ് .കൂടുതൽ സംശയങ്ങൾക്ക് നിങ്ങൾ തീർച്ചയായും ഞങളുടെ ഫേസ്ബുക്ക് പേജിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ് .
ഹോണർ 8
ഹോണറിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് ഹോണർ 8 .4ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ ഒരു മോഡലാണ് ഹോണറിന്റെ പുതിയ 8 .ഇതിന്റെ പ്രധാന സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .
ഇതിന്റെ പ്രധാന സവിശേഷതകൾ ഇവയെല്ലാം
ഡിസ്പ്ലേ : 5.2-inch, 1080p
SoC: HiSilicon Kirin 950
RAM: 4GB
സ്റ്റോറേജ് : 32GB
ക്യാമെറ : Dual 12MP, 8MP
ബാറ്ററി : 3000mAh
ഇതിന്റെ വിപണിയിലെ വിലവരുന്നത് 18999 രൂപമുതൽ 210000 രൂപവരെയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇത് വിലക്കുറവിൽ ലഭ്യമാകുന്നുണ്ട് .
Motorola Moto G5s
മോട്ടോയുടെ ഒരു മികച്ച മോഡലുകളിൽ ഒന്നാണ് മോട്ടോ ജി 5s .ഇതിൽ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമെറതന്നെയാണ് .16 മെഗാപിക്സലിന്റെ റിയർ ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം
സവിശേഷതകൾ
ഡിസ്പ്ലേ : 5.2-inch, 1080p
SoC: Qualcomm Snapdragon 430
RAM: 3GB
സ്റ്റോറേജ് : 32GB
ക്യാമെറ : 16MP, 5MP
ബാറ്ററി : 3000mAh
ഇതിന്റെ വിപണിയിലെ വിലവരുന്നത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതിന്റെ ഇപ്പോളത്തെ വില 13999 രൂപയാണ് .വില കുറഞ്ഞും കൂടിയും നിൽക്കുകയാണ് .
Sony Xperia XA1 Dual
സോണിയുടെ ഒരു മികച്ച മോഡലാണ് Xperia XA1 Dual.പൊതുവെ സോണിയുടെ സ്മാർട്ട് ഫോണുകളുടെ ഒരു പ്രധാന പോരായ്‌മ അതിന്റെ വിലയാണ് .കുറഞ്ഞ സവിശേഷതകളിൽ ഒരു സ്മാർട്ട് ഫോൺ പുറത്തിറക്കിയാൽക്കൂടി അതിന്റെ വില 30000 രൂപയ്ക്ക് മുകളിൽ ആയിരിക്കും
.എന്നാൽ ഇപ്പോൾ സോണിയുടെ ഒരു 20000 രൂപയ്ക്ക് അടുത്തുവാങ്ങിക്കാവുന്ന ഒരു മോഡലാണ് Xperia XA1 Dual.ഇതിന്റെ ഓൺലൈൻ ഷോപ്പിലെ വിലവരുന്നത് 18000 രൂപയ്ക്ക് അടുത്താണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .
സവിശേഷതകൾ
ഡിസ്പ്ലേ : 5-inch, 720p
SoC: MediaTek Helio P20
RAM: 3GB
സ്റ്റോറേജ് : 32GB
ക്യാമെറ : 23MP, 8MP
ബാറ്ററി : 2300mAh
Honor 8 Lite
ഹുവാവെയുടെ ഒരു പുതിയ മോഡലാണ് Honor 8 Lite.4 ജിബിയുടെ റാംമ്മിൽ പുറത്തിറക്കിയ ഒരു മോഡലാണ് ഇത് .ഈ മോഡലുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .
ഇതിന്റെ നിലവില്ലാതെ വില 14890 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ ഇവിടെ നിന്നും മനസിലാക്കാം .20000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു മോഡൽ തന്നെയാണിത് .12 മെഗാപിക്സലിന്റെ ക്യാമെറ 4 ജിബിയുടെ റാം എന്നിവയെല്ലാം ഇതിനെ മികവുറ്റതാക്കുന്നു .
പ്രധാന സവിശേഷതകൾ
ഡിസ്പ്ലേ : 5.2-inch, 1080p
SoC: HiSilicon Kirin 655
RAM: 4GB
സ്റ്റോറേജ് : 64GB
ക്യാമെറ : 12MP, 8MP
ബാറ്ററി : 3000mAh
LG Q6
എൽജിയുടെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് എൽജി Q 6 .എൽജിയുടെ സ്മാർട്ട് ഫോണുകളും വിപണിയിൽ പുറത്തിറങ്ങുന്നത് വലിയ വിലയിലാണ് .
എന്നാൽ ഇപ്പോൾ Q6 പുറത്തിറക്കിയിരിക്കുന്നത് കുറഞ്ഞ വിലയിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ ആയിട്ടാണ് .
ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ ഇതിന്റെ വില വരുന്നത് 14,990 രൂപയാണ് .എന്നാൽ ഓരോ ദിവസവും വിലയിൽ വെത്യാസം വരുന്നതായിരിക്കും .കൂടുതൽ വിവരങ്ങൾ മനസിലാക്കാം .
പ്രധാന സവിശേഷതകൾ
ഡിസ്പ്ലേ : 5.5-inch, 1080p
SoC: Qualcomm Snapdragon 435
RAM: 3GB
സ്റ്റോറേജ് : 32GB
ക്യാമെറ : 13MP, 5MP
ബാറ്ററി : 3000mAh
ജിയോണി എ 1
ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം
6 മെഗാപിക്സലിന്റെ മുൻ ക്യാമറയും കൂടാതെ 13 മെഗാപിക്സലിന്റെ പിൻ ക്യാമറയും ആണുള്ളത്
മികച്ച സെൽഫി ക്യാമെറ ക്ലാരിറ്റിയാണുള്ളത്
ക്യാമറയും മികച്ച നിലവാരം കാഴ്ചവെക്കുന്നുണ്ട്
മികച്ച രൂപകല്പനയാണുള്ളത്
പക്ഷെ ഹാർഡ് വെയർ ഒരു മൈനസ് ആണ്
720 പിക്സൽ റെസലൂഷന്റെ ഡിസ്‌പ്ലേയാണുള്ളത്
അത് കൂടാതെ UI യിലും കുറച്ചു പോരായ്‌മകൾ ഉണ്ട്
MediaTek 6573 പ്രോസസറിലാണ് പ്രവർത്തനം ( Helio P10 - 2.0GHz Octa Core )
4000mAh ന്റെ ബാറ്ററി ലൈഫ് കാഴ്ചവെക്കുന്നുണ്ട്
നേട്ടങ്ങൾ
മികച്ച രൂപകൽപന
മികച്ച ക്യാമെറ
കോട്ടങ്ങൾ
ഹീറ്റിംഗ് ഇഷ്യൂ
ബാക്ക്
ക്യാമെറ പെർഫോമൻസ് കുറവാണു
വില 15,499
വൺ പ്ലസ് 3T
വൺ പ്ലസിന്റെ തന്നെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നാണ് വൺ പ്ലസ് 3 ടി .5.5 ഇഞ്ചിന്റെ അമലോഡ് ഡിസ്പ്ലയാണ് ഇതിനുള്ളത് .കൂടാതെ 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .
16 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .ഇതിന്റെ വിപണിയിലെ വില ഇപ്പോൾ ഏകദേശം 25990 രൂപയ്ക്ക് അടുത്തുവരും .
ഓപ്പോ F5
ഒപ്പോയുടെ മറ്റോരു തകർപ്പൻ മോഡൽകൂടി വിപണിയിൽ എത്തിക്കഴിഞ്ഞു .ഓപ്പോ F5 എന്ന മോഡലാണ് ഇപ്പോൾ പ്രീ ഓർഡറുകൾ ആരംഭിച്ചിരിക്കുന്നത് .6 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത് .18:9 റെഷിയോ ഡിസ്‌പ്ലേയാണുള്ളത് .
20 മെഗാപിക്സലിന്റെ സെൽഫി ക്യാമെറായാണ് ഇതിനു നൽകിയിരിക്കുന്നത് .കൂടാതെ 16 മെഗാപിക്സലിന്റെ പിൻ ക്യാമറയും ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നു .3200mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .
4 ജിബി ,32 ജിബി സ്റ്റോറേജ് മോഡലിന് വിപണിയിൽ 19990 രൂപയും ,6 ജിബിയുടെ മോഡലിന് വിപണിയിൽ 24,990 രൂപയും ആണ് വില .ഇപ്പോൾ നിങ്ങൾക്ക് ഇത് പ്രീ ഓർഡർ ചെയ്യുവാൻ സാധിക്കുന്നതാണ് .ഉടൻ തന്നെ ഈ മോഡലുകൾ ഓൺലൈൻ ഷോപ്പിലും ,ഓഫ് ലൈനിലും എത്തുന്നതാണ് .