നിങ്ങൾ പുതിയ ഫോൺ വാങ്ങാനുള്ള പ്ലാനിലാണോ? നല്ല ഫോട്ടോഗ്രാഫിയും മികച്ച പെർഫോമൻസുമുള്ള ഫോണാണോ നോക്കുന്നത്?
ആൻഡ്രോയിഡ് ഫോണുകളിൽ പേരുകേട്ട ബ്രാൻഡാണ് സാംസങ്. ഏറ്റവും മികച്ച Samsung ഫോണുകൾ പരിചയപ്പെടാം.
സാംസങ്ങിൽ നിന്ന് ഭൂരിഭാഗവും ഫ്ലാഗ്ഷിപ്പ് ഫോണുകളാണ്. സാംസങ് ഗാലക്സി എസ്24, എസ്23 ഐഫോണുകളോട് കിടപിടിക്കുന്നവയാണ്.
എന്നാലും വിലയിൽ മുന്തിയ ഫോണുകൾ മാത്രമല്ല ബ്രാൻഡിലുള്ളത്.
പണത്തിന് മൂല്യം നൽകുന്ന നിരവധി മോഡലുകൾ സാംസങ്ങിലുണ്ട്. ലോ ബജറ്റ് സ്മാർട്ഫോണുകളും മിഡ് റേഞ്ച് മോഡലുകളും വിപണിശ്രദ്ധ നേടിയവയാണ്. M സീരീസ്, F സീരീസ്, A സീരീസുകൾ അവയ്ക്ക് ഉദാഹരണം.
സോഫ്റ്റ്‌വെറിലും ക്യാമറയിലും AMOLED പോലുള്ള മികച്ച ഡിസ്‌പ്ലേയിലുമാണ് ഇവ വരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ ഫോണുകൾ വരെ നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്നവയുണ്ട്.
ചില ബജറ്റ് ഫ്രണ്ട്ലി സാംസങ് ഫോണുകളിൽ സ്നാപ്ഡ്രാഗൺ പ്രോസസറും നൽകിയിരിക്കുന്നു.
ഇവിടെ 25,000 രൂപയിൽ താഴെ വിലയുള്ള സാംസങ് സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം. ഇവയിൽ ഫോണുകളുടെ സവിശേഷതകളും ന്യൂനതകളും വിശദീകരിക്കുന്നുണ്ട്.
ഒപ്പം താൽപ്പര്യമുള്ളവർക്ക് സാംസങ് ഫോണുകൾ പർച്ചേസ് ചെയ്യാനുള്ള ലിങ്കും കൊടുത്തിരിക്കുന്നു.
50MP + 8MP + 2MP ട്രിപ്പിൾ ക്യാമറയുള്ള സ്മാർട്ഫോണാണിത്. ഇത് ബെസ്റ്റ് ഫോട്ടോഗ്രാഫിയ്ക്കായി നിർമിച്ച ഫോണല്ലെങ്കിലും, ക്യാമറ ക്വാളിറ്റി മനോഹരമാണ്. 2 വർഷം മുമ്പത്തെയാണെങ്കിലും ഫോണിലുള്ളത് ക്വാൽകോം സ്‌നാപ്ഡ്രാഗൺ ആണ്. ഇത് എക്സിനോസ് ചിപ്പിനേക്കാൾ ഗുണകരമാണ്.
ഈ സ്മാർട്ഫോണിൽ സാംസങ്ങിന്റെ OneUI വേർഷനാണ് നൽകിയിട്ടുള്ളത്. ഫോണിന്റെ ന്യൂനത ഇതിലെ bloatware-ഉം പരസ്യങ്ങളുമാണ്. ഏറ്റവും വേഗതയേറിയ ചാർജിങ്ങാണ് സാംസങ് ഗാലക്സി എം55-ലുള്ളത്. പർച്ചേസിനുള്ള ലിങ്ക്.
അടുത്തതും M സീരീസിലെ സാംസങ് ഫോൺ തന്നെയാണ്. ഡോൾബി അറ്റ്മോസ് സപ്പോർട്ടുള്ള സ്മാർട്ഫോണാണിത്. 6.6 ഇഞ്ച് AMOLED ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റുണ്ട്. ഇതിലെ എക്സിനോസ് 1380 പ്രോസസറിന് 4 കോറുകളാണ് ഉള്ളത്.
OneUI 6.1 OS അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് 14-ലാണ് പ്രവർത്തിക്കുന്നത്. ഫോണിൽ ഫോട്ടോഗ്രാഫി മികച്ചതാക്കുന്നത് ട്രിപ്പിൾ റിയർ ക്യാമറയാണ്. 50MP + 8MP + 8MP ക്യാമറയാണ്. 13 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇതിലുണ്ട്.
ഫോണിലെ ബാറ്ററി 6000mAh ആണ്. പർച്ചേസിനുള്ള ലിങ്ക്.
വെഗൻ ലെതർ ബാക്ക് ഫിനിഷിങ്ങുള്ള സ്മാർട്ഫോണാണ് ഗാലക്സി F55. ഈ സാംസങ് ഫോണിൽ സൂപ്പർ AMOLED ഡിസ്പ്ലേയാണുള്ളത്. സ്ക്രീനിന് 6.7 ഇഞ്ച് വലിപ്പവും 120Hz റിഫ്രെഷ് റേറ്റുമുണ്ട്. 1080 x 2400 പിക്സൽ റെസല്യൂഷനാണ് ഫോണിനുള്ളത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 7 Gen 1 പ്രോസസറിലൂടെ ഫാസ്റ്റ് പെർഫോമൻസ് ഉറപ്പാണ്. ഇത് 45 വാട്ട് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററി ഫോണാണ്.
സാംസങ്ങിന്റെ ഫ്ലാഗ്ഷിപ്പിലെ ചാർജിങ് പെർഫോമൻസാണ് ഗാലക്സി F55-ലുമുള്ളത്.
ഈ സാംസങ് ഫോണിലും ട്രിപ്പിൾ ക്യാമറയാണുള്ളത്. 50MP+8MP+2MP ആണ് ഇതിന്റെ റിയർ ക്യാമറ. 50 MP ഫ്രണ്ട് ക്യാമറയും സ്മാർട്ഫോണിലുണ്ട്. വാങ്ങാൻ
താൽപ്പര്യമുള്ളവർക്ക്, ഇവിടെ നിന്നും പർച്ചേസ് ചെയ്യാം.
സാംസങ് എകിനോസ് 1380 ചിപ്‌സെറ്റുള്ള മിഡ് റേഞ്ച് ഫോണാണിത്. ഈ സാംസങ് ഗാലക്സി ഫോണിന് 6.6-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്.
120Hz റിഫ്രഷ് റേറ്റും FHD+ റെസല്യൂഷനും ഇതിനുണ്ട്. ഗോറില്ല ഗ്ലാസ് Victus+ ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ ഇതിനുണ്ട്.
ഫോണിന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സൽ ആണ്. 8 മെഗാപിക്സൽ അൾട്രാവൈഡ് ആംഗിൾ ലെൻസും ഇതിലുണ്ട്.
5 മെഗാപിക്സൽ മാക്രോ ഷൂട്ടറാണ് മൂന്നാമത്തെ ക്യാമറ. ഇങ്ങനെ 25,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന ട്രിപ്പിൾ ക്യാമറ ഫോണാണിത്.
പിൻ ക്യാമറകളും സെൽഫി ക്യാമറകളും 4K വീഡിയോ റെക്കോർഡിങ് സപ്പോർച്ച് ചെയ്യുന്നു. 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണിത്. ഇതിൽ 5,000mAh ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ബജറ്റിനിണങ്ങുന്ന രീതിയിൽ ഓൾറൗണ്ട് പ്രകടനം നൽകുന്ന ഫോണെന്ന് പറയാം. പർച്ചേസ് ലിങ്ക്.
നിങ്ങൾ ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരാണെങ്കിൽ ഫോണിലും ഇതിന് പ്രാധാന്യം നൽകുന്നുണ്ടാകും. അതിനാൽ പുതിയ ഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്കുള്ള ഗൈഡാണിത്. ഈ വർഷം വാങ്ങാവുന്ന ടോപ്-ലെവൽ Camera Phones
വായിക്കാനുള്ള ലിങ്ക്: ക്യാമറ ഫോണുകൾ