ഏറ്റവും ബെസ്റ്റ് പെർഫോമൻസിന് iPhone വേണമെന്ന് നിർബന്ധമില്ല. കാരണം, മികവുറ്റ പെർഫോമൻസ് ലഭിക്കുന്ന നിരവധി ആൻഡ്രോയിഡ് ഫോണുകൾ ലഭ്യമാണ്.
ആപ്പിൾ ഫോണുകളെ പോലും മലർത്തിയടിച്ചാണ് ആൻഡ്രോയിഡ് ഫോണുകൾ വിപണി വാഴുന്നത്.
മികച്ച പെർഫോമൻസും കാണാൻ അടിപൊളി ഡിസൈനുമുള്ള ഫോണാണോ അന്വേഷിക്കുന്നത്?
അങ്ങനെയെങ്കിൽ നിങ്ങൾക്ക് തെരഞ്ഞെടുക്കാവുന്ന ചില ചോയിസുകളുണ്ട്. ക്നാൽകോം സ്നാപ്ഗ്രാഗൺ, ഗൂഗിൾ ടെൻസർ പോലുള്ള ചിപ്സെറ്റ് മികച്ച പെർഫോമൻസ് തരും.
പ്രശസ്തമായ നിരവധി ഫോൺ ബ്രാൻഡുകൾ അവരുടെ പ്രോസസറിൽ മെച്ചപ്പെടുത്താറുണ്ട്. പല ബജറ്റിലുള്ള ഫോണുകളിലും മികച്ച പ്രോസസറുകളുണ്ട്.
ബെസ്റ്റ് പെർഫോമൻസിന് ഫ്ലാഗ്ഷിപ്പ് തന്നെ വേണമെന്ന് നിർബന്ധമില്ല. റിയൽമി പോലുള്ള ബ്രാൻഡുകളുടെ ഫോണുകൾ ശ്രദ്ധിച്ചാൽ മതി. അവർ ബജറ്റ് ലിസ്റ്റിൽ സ്നാപ്ഡ്രാഗൺ ഉൾപ്പെടുത്തിയാണ് ഫോണിറക്കുന്നത്.
മികച്ച ഡിസ്പ്ലേ, പ്രോസസർ, ഫോട്ടോഗ്രാഫിയ്ക്ക് ഇണങ്ങുന്ന ക്യാമറ ഇവയെല്ലാം ഒരു ഫോണിലുണ്ടാകണം. ഇങ്ങനെ മികച്ച സ്പെസിഫിക്കേഷനുള്ള 50000 രൂപയ്ക്ക് താഴെ വരുന്ന ഫോണുകളേതെല്ലാം എന്ന് നോക്കാം.
ഇവ മിക്കവയും ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ലഭ്യമാണ്.
അവ പർച്ചേസ് ചെയ്യാനുള്ള വിശ്വസനീയമായ ലിങ്കും ഉപകരണങ്ങൾക്ക് ഒപ്പം നൽകുന്നു.
iQOO 9 5G ഫോണിന് ഇന്ത്യയിൽ വൻ ആരാധകരാണുള്ളത്. സ്റ്റൈലിഷും അത്യാധുനിക ഫീച്ചറുകളുമുള്ള സ്മാർട്ഫോണാണിത്. iQOO 9 5G ഗെയിമിങ്ങിലും മറ്റും ഉത്തമ ഫോണാണെന്ന് പറയാം.
46,990 രൂപ വിലയിലാണ് ഈ സ്മാർട്ഫോൺ ലഭ്യമാകുന്നത്
ഐക്യൂവിന്റെ പ്രീമിയം ഡിവൈസാണ് ഐക്യൂ 9 5G. മികച്ച ഡിസ്പ്ലേ, ഫാസ്റ്റ് ചാർജിങ് ഫീച്ചറുകൾ ഇതിലുണ്ട്. 6.56 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണ് ഫോണിനുള്ളത്.
ക്വാൽകോം സ്നാപ്ഡ്രാഗൺ 888+ 5G പ്രോസസർ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
ട്രിപ്പിൾ റിയർ ക്യാമറയുള്ളതിനാൽ ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഇത് ഇഷ്ടമാകും. 48MP + 13MP+ 13MP ചേർന്നതാണ് ക്യാമറ. ഇതിൽ 16MP-യുടെ സെൽഫി ക്യാമറയുമുണ്ട്.
4350mAh ബാറ്ററിയുള്ളതിനാൽ കരുത്തിലും മുന്നിലാണ് ഐക്യൂ 9. എന്നാൽ ചാർജിങ്ങിനിടെ ഫോൺ ചൂടാകുന്ന ചില അനുഭവം ചിലർക്കുണ്ടായിട്ടുണ്ട്. ആമസോൺ പർച്ചേസിന് ഇവിടെ ക്ലിക്ക് ചെയ്യുക.
Xiaomi 11T Pro 5G-യും പ്രീമിയം ക്വാളിറ്റിയുള്ള മികച്ച ഫോണാണ്. ഷവോമി 11T Pro 5G Hyperphone മോഡലിന് 41,999 രൂപ വില വരും. ട്രിപ്പിൾ ക്യാമറയും 108MP പ്രൈമറി സെൻസറുമുള്ള സ്മാർട്ഫോണാണിത്.
120Hz റിഫ്രഷ് റേറ്റ് ഉള്ള മികച്ച ഡിസ്‌പ്ലേയുമായാണ് ഫോൺ വരുന്നത്. 10-ബിറ്റ് ചിത്രത്തിന് 1.07 ബില്യൺ നിറങ്ങൾ പ്രദർശിപ്പിക്കാൻ കഴിയും.
5000 mAh ബാറ്ററിയാണ് ഷവോമി 11ടി പ്രോ ഫോണിലുള്ളത്. 120W Xiaomi HyperCharge സപ്പോർട്ട് ചെയ്യുന്നു.
ക്വാൽകോം സ്നാപ്ഡ്രാഗൺ 888 ചിപ്സെറ്റാണ് പെർഫോമൻസിന് കരുത്ത് നൽകുന്നത്. 108MP + 8MP + 5MP ചേർന്നതാണ് ഫോണിന്റെ ക്യാമറ സിസ്റ്റം. ഫ്രെണ്ട് ക്യാമറ 16 മെഗാപിക്സലിന്റേതാണ്.
പകൽ സമയത്തെ ഫോട്ടോഗ്രാഫി ക്യാമറ ഫീച്ചർ ഷവോമിയിൽ അത്ര മെച്ചമല്ല. നിലവിൽ ഫോൺ 10,000 രൂപ വിലകുറച്ച് ആമസോണിൽ വിൽക്കുന്നു, ആമസോൺ ലിങ്ക്.
പ്രീമിയം ക്വാളിറ്റിയുള്ള മറ്റൊരു ബെസ്റ്റ് സ്മാർട്ഫോണാണ് iQOO 11. 44,999 രൂപയാണ് ഐക്യൂ 11-ന്റെ വില.
ഈ വിലയ്ക്ക് അനുസരിച്ചുള്ള പെർഫോമൻസ് ഫോണിലുണ്ട്. സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസറാണ് ഐക്യൂ ഉൾപ്പെടുത്തിയിട്ടുള്ളത്.
50MP + 8MP + 13MP ചേർന്ന ട്രിപ്പിൾ റിയർ ക്യാമറ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 16MPയാണ് ഐക്യൂ 11-ന്റെ ഫ്രെണ്ട് ക്യാമറ.
5000mAh ബാറ്ററിയുള്ള ഫോൺ 120W ചാർജിങ് സപ്പോർട്ട് ചെയ്യുന്നു. വയർലെസ് ചാർജിങ് ഫീച്ചറില്ല എന്നത് ചെറിയ പോരായ്മയാണ്. വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.
ആൻഡ്രോയിഡ് ഫോണുകളിൽ നതിങ് ഫോണുകൾക്ക് മികച്ച വിപണിയാണുള്ളത്. 49,999 രൂപ വിലയുള്ള സ്മാർട്ഫോണാണിത്. ഇപ്പോൾ വിലക്കുറവിൽ ഫ്ലിപ്കാർട്ടിൽ, ലിങ്ക് ഇതാ.
2022-ലാണ് Nothing Phone (2) 5G ലോഞ്ച് ചെയ്തത്. വാങ്ങാനുള്ള ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യൂ.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Plus Gen 1 ചിപ്സെറ്റ് മികച്ച പെർഫോമൻസ് നൽകുന്നു. ബിൽഡ് ക്വാളിറ്റിയിലും വലിയ ഗെയിമുകൾക്കായി പ്രോസസറിലും കമ്പനി വിട്ടുവീഴ്ച വരുത്തിയിട്ടില്ല.
4700mAh ബാറ്ററിയുള്ളതിനാൽ പവറിലും കേമനാണ് ഈ സ്മാർട്ഫോൺ.
50 MP + 50 MP ചേർന്നതാണ് നതിങ് ഫോണിന്റെ പിൻക്യാമറകൾ. ഇതിന് 32 MP ഫ്രെണ്ട് ക്യാമറയുമുണ്ട്.
120Hz റീഫ്രഷ് റേറ്റുള്ള സ്ക്രീനാണ് നതിങ് ഫോൺ (2)ലുള്ളത്. സെക്കൻഡറി ക്യാമറ പെർഫോമൻസ് അത്ര തൃപ്തികരമല്ല.
ഇനി പരിചയപ്പെടുത്തുന്നത് ജനപ്രിയമായ ഒരു ആൻഡ്രോയിഡ് ഫോണിനെയാണ്. AMOLED LTPO ഡിസ്പ്ലേയും 120Hz റീഫ്രെഷ് റേറ്റുമുള്ള 5G ഫോണാണിത്. 45,999 രൂപ വിലയിലാണ് ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയത്.
ആൻഡ്രോയിഡ് ഫോൺ വിപണിയിലെ ഏറ്റവും പുതിയ സെൻസേഷനായി മാറുകയാമ് OnePlus 12R. ഈ വർഷം വന്ന വൺപ്ലസിന്റെ പ്രീമിയം സ്മാർട്ഫോണെന്ന് പറയാം.
വൺപ്ലസ് 12ആറിന് ബ്രാൻഡ് നൽകുന്ന ഗ്യാരണ്ടിയും ദീർഘായുസ്സും നൂതന ഫീച്ചറുകളും ഇതിന് വൻഡിമാൻഡ് ഉണ്ടാക്കി.
ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 പ്രോസസർ ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. 5500mAh ബാറ്ററിയാണ് വൺപ്ലസ് 12ആറിനുള്ളത്. ഇത് 100W SUPERVOOC ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. ആൻഡ്രോയിഡ് 14 ആണ് OS.
50MP+ 8MP + 2MP ചേർന്ന ട്രിപ്പിൾ ക്യാമറ ഈ സ്മാർട്ഫോണിലുണ്ട്. അതിനാൽ ഫോട്ടോഗ്രാഫി പ്രേമികൾക്ക് നൂതന ഫീച്ചറുകളുള്ള ഫോണായി കൂടെ കൂട്ടാം. ഇതിന്റെ സെൽഫി ക്യാമറ 16MPയാണ്.
വൺപ്ലസ് 12R-ന്റെ ന്യൂനതയായി പലരും പറയുന്നത് ഫോണിന് ഭാരം അൽപം കൂടുതലാണ് എന്നതാണ്. ആമസോൺ ലിങ്ക്, ക്ലിക്ക് ചെയ്യൂ.
ഇതുവരെ ക്വാൽകോം സ്നാപ്ഡ്രാഗണുള്ള ഫോണുകളാണ് പറഞ്ഞതെങ്കിൽ വ്യത്യസ്തമായ മറ്റൊരു ഫോണാണിത്.
41,990 രൂപ വില വരുന്ന ഫോണാണ് Google Pixel 7a 5G.ഗൂഗിളിന്റെ മുൻ മുൻനിര ടെൻസർ G2 പ്രോസസറാണ് ഇതിലുള്ളത്.
64MP + 13MP ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഫോണിലുള്ളത്. 13 MP ഫ്രെണ്ട് ക്യാമറയും ഈ സ്മാർട്ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
4385mAh ആണ് ഗൂഗിൾ പിക്സൽ 7എയുടെ ബാറ്ററി. റീഫ്രെഷ് റേറ്റ് കുറവാണ്. ചാർജിങ്ങും അൽപം പതുക്കെയാണെന്നാണ് റിവ്യൂ.