നിലവിൽ വിപണിയിൽ ലഭ്യമാകുന്ന മികച്ച ഓഫറുകൾ പുറത്തിറക്കുന്ന ടെലികോം കമ്പനികളാണ് ജിയോ ,വൊഡാഫോൺ കൂടാതെ എയർടെൽ .ഇപ്പോൾ വൊഡാഫോണും ,BSNLലും അവരുടെ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു .1 വർഷത്തെ വരെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ഈ ടെലികോം കമ്പനികളിൽ നിന്നും ലഭ്യമാകുന്നത് .ഇവിടെ നിന്നും വൊഡാഫോണിന്റെയും ,ജിയോയുടെയും കൂടാതെ BSNLന്റെ ഒരു വർഷം വരെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ ഏതൊക്കെയെന്നു നോക്കാം .
വൊഡാഫോണിന്റെ ഓഫറുകൾ ;വൊഡാഫോണിന്റെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്ലാൻ ആണ് 1699 രൂപയുടേത് .ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റ വീതം 365 ദിവസ്സത്തേക്കായിരുന്നു .എന്നാൽ ഇപ്പോൾ ഈ ഓഫറുകളിൽ കുറച്ചു പരിഷ്‌ക്കാരം വരുത്തിയിരിക്കുന്നു .
ഇനി മുതൽ 1699 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകൾ കൂടാതെ ദിവസ്സേന 1.5 ജിബിയുടെ ഡാറ്റ വീതം 365 ദിവസ്സത്തേക്കാണ് .കൂടാതെ മറ്റു രണ്ടു ഓഫറുകൾ കൂടി ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .
BSNL നൽകുന്ന ഓഫറുകൾ ;BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ പുറത്തിറക്കി .സ്റ്റാർ മെമ്പർ ഷിപ്പ് ഓഫറുകളാണ് ഇപ്പോൾ BSNL പുറത്തിറക്കിയിരിക്കുന്നത് .ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 498 രൂപയുടെ റീച്ചാർജുകളിലാണ്
498 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നു 30 ജിബിയുടെ ഡാറ്റയാണ്.കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിംഗ് ,-1000 SMS എന്നിവ ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ ഈ ആനുകൂല്യങ്ങൾ 1 മാസത്തെ വാലിഡിറ്റിയിലാണ് ലഭ്യമാകുന്നത് .
എന്നാൽ സ്റ്റാർ മെമ്പർ ഷിപ്പ് വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് 1 വർഷത്തേക്കാണ് .ഈ മെമ്പർഷിപ്പുൾ എടുത്തവർക്ക് 1 വർഷത്തേക്ക് മറ്റു റീച്ചാർജുകൾ ചെയ്യുമ്പോൾ ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ് .
ഉദാഹരണത്തിന് സ്റ്റാർ മെമ്പർ ഷിപ്പ് നിങ്ങൾ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങൾ 447 രൂപയുടെ റീച്ചാർജ്ജ് ഓഫറുകൾ നിങ്ങൾക്ക് 407 രൂപയ്ക്ക് ലഭിക്കുന്നതാണ് .കൂടാതെ 97 രൂപയുടെ ഓഫറുകൾ 76 രൂപയ്ക്ക് ലഭിക്കുന്നു .അങ്ങനെ റീച്ചാർജുകളിൽ കുറഞ്ഞ ചിലവിൽ സ്റ്റാർ മെമ്പർ ഷിപ്പ് ഓഫറുകളിലൂടെ നിങ്ങൾക്ക് ലഭിക്കുന്നു .
അടുത്തതായി ജിയോയുടെ നിലവിൽ ലഭിക്കുന്ന ഒരു ഓഫർ ആണ് ..1699 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നു ദിവസ്സേന 547 ജിബിയുടെ 4ജി ഡാറ്റ കൂടാതെ അൺലിമിറ്റഡ് വോയിസ് കോളുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .
ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് ഒരു വർഷത്തേക്കാണ് .എന്നാൽ ഇതിലും ക്യാഷ് ബാക്കുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .ഈ ഓഫറുകൾ റീച്ചാർജ്ജ് ചെയുന്നതിനായി മൈ ജിയോ ആപ്ലികേഷൻ സന്ദർശിക്കുക ഇല്ലെങ്കിൽ ജിയയുടെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി റീച്ചാർജ്ജ് ചെയ്യുവുന്നതാണ് .