ഇപ്പോൾ ടെലികോം മേഖലയിൽ പൊരിഞ്ഞ പോരാട്ടംതന്നെയാണ് നടക്കുന്നത് .അതിനു ഉത്തമഉദാഹരണം ഇപ്പോൾ ടെലികോം കമ്പനികൾ പുറത്തിറക്കുന്ന മികച്ച ഡാറ്റ അൺലിമിറ്റഡ് ഓഫറുകൾ തന്നെയാണ് .എന്നാൽ ചില കമ്പനികൾക്ക് എതിരെ ഉപഭോതാക്കൾ ഒരുപാടു പരാതിയുമായിട്ട് എത്തിയിട്ടുണ്ട് .ഇന്റർനെറ്റിന്റെ സ്പീഡ് തന്നെയാണ് പ്രശ്നം .ഇതിനെതിരെ ട്രേ രംഗത്ത്എത്തിക്കഴിഞ്ഞു .ഇപ്പോൾ ലഭിക്കുന്ന കുറച്ചു നല്ല ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു .
BSNL അവരുടെ പുതിയ ഡാറ്റ ഓഫറുകൾ പുറത്തിറക്കി .BSNL ന്റെ തന്നെ പരിഷ്കരിച്ച ഓഫറുകളിൽ ഒന്നാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്ന 241 രൂപയുടെ ഈ ഓഫറുകൾ .
28 ദിവസ്സത്തെ വാലിഡിറ്റിങ്ങിലാണ് ഈ ഓഫറുകൾ BSNL പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ജിയോയുടെ ഓഫറുകളെ താരതമ്മ്യം ചെയ്യുമ്പോൾ മികച്ചത് ജിയോയുടെ 299 രൂപയുടെ ഓഫറുകൾ തന്നെയാണ് .
BSNL 241 രൂപയുടെ റീച്ചാർജിൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് നൽകുന്നു 75 ജിബിയുടെ 2ജി കൂടാതെ 3ജി ഡാറ്റ .അതായത് ദിവസ്സേന 2.5 ജിബിയുടെ ഡാറ്റയാണ് 28 ദിവസ്സത്തേക്കാണ് ഉപയോഗിക്കുവാൻ സാധിക്കുന്നത് .കൂടാതെ വോയിസ് കോളിങ്ങും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .
സെപ്റ്റംബർ 10 മുതലാണ് ഈ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ BSNL 198 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 2ജിബിയുടെ ഡാറ്റ വീതം ലഭിക്കുന്നതാണ് .
ജിയോയുടെ ഏറ്റവും പുതിയ വാർഷിക ഓഫറുകൾ പുറത്തിറക്കി .100 രൂപയ്ക്ക് അൺലിമിറ്റഡ് വോയിസ് കോളിംഗ് കൂടാതെ 42 ജിബിയുടെ ഡാറ്റ എന്ന തലക്കെട്ടോടെയാണ് ഇപ്പോൾ ജിയോയുടെ രണ്ടാം വാർഷിക ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .
അതായത് നേരത്തെ ലഭിച്ചിരുന്ന 399 രൂപയുടെ ഓഫറുകൾ ഇപ്പോൾ 100 രൂപയുടെ ക്യാഷ് ബാക്ക് സഹിതം 299 രൂപയ്ക്ക് ലഭിക്കുന്നു .
അതായത് 299 രൂപയ്ക്ക് മൂന്നു മാസത്തെ വാലിഡിറ്റയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .വളരെ ലാഭകരമായ ഓഫറുകളാണ് ജിയോ ഇപ്പോൾ ഈ വാർഷിക ദിനത്തിൽ ഉപഭോതാക്കൾക്കായി പുറത്തിറക്കിയിരിക്കുന്നത് എന്നുതന്നെ പറയാം .
എന്നാൽ ഈ ഓഫറുകൾ മൈ ജിയോ ആപ്ലികേഷനുകൾ മുഖേന മാത്രമേ ലഭിക്കുകയുള്ളു .50 രൂപയുടെ ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇതിൽ ലഭിക്കുന്നുണ്ട് .
കൂടാതെ 50 രൂപയുടെ ക്യാഷ് ബാക്ക് ഫോൺ പേ വഴി ഉപഭോതാക്കൾക്ക് ലഭിക്കുന്നതായിരിക്കും .ഈ ഓഫറുകളുടെ വാലിഡിറ്റി 12 സെപ്റ്റംബർ മുതൽ 21 സെപ്റ്റംബർ വരെയാണ് .
കൂടുതൽ വിവരങ്ങൾക്കും കൂടാതെ ഈ ഓഫറുകൾ റീച്ചാർജ്ജ് ചെയ്യുന്നതിനും മൈ ജിയോ ആപ്ലികേഷനുകൾ സന്ദർശിക്കുക .
1 വർഷത്തെ വാലിഡിറ്റി ലഭിക്കുന്ന ഓഫർ
ജിയോയുടെ ഏറ്റവും മികച്ച ഓഫറുകളിൽ ഒന്ന് ഏതെന്നു ചോദിച്ചാൽ നമുക്ക് പറയുവാൻ അത് 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഈ ഓഫറുകളാണ് .ജിയോ എത്തിയതിനു ശേഷം തന്നെയാണ് മറ്റു ടെലികോം കമ്പനികളും പുതിയ ഓഫറുകൾ പുറത്തിറക്കിയത് .
എന്നാൽ ജിയോയിൽ ലോങ്ങ് വാലിഡിറ്റി എന്ന ഒരു കൂട്ടം ഓഫറുകൾ തന്നെയുണ്ട് .അത്തരത്തിൽ ഒരു ഓഫറിനെ ഇപ്പോൾ പരിചയപ്പെടുത്തുന്നു .
4999 രൂപയുടെ റീച്ചാർജിൽ ലഭിക്കുന്ന അൺലിമിറ്റഡ് 4ജി ഓഫറുകളാണ് ഇത് .4999 രൂപയുടെ റീച്ചാർജിൽ ജിയോ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 350 ജിബിയുടെ 4ജി ഡാറ്റയാണ് .
കൂടാതെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും ഈ ഓഫറുകളിൽ ലഭ്യമാകുന്നതാണ് .360 ദിവസ്സത്തെ വാലിഡിറ്റയിൽ ആണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .
എന്നാൽ ഈ ഓഫറുകൾ ഒരു വീട്ടിലേക്കു വൈഫൈ കണക്ഷൻ പോലെ ഉപയോഗിക്കുന്നതാകും ലാഭകരം .കൂടുതൽ വിവരങ്ങൾക്ക് ജിയോയുടെ ഒഫീഷ്യൽ വെബ് സൈറ്റ് സന്ദർശിക്കുക .