നിലവിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യയിൽ എല്ലായിടത്തുനിന്നും ഇപ്പോൾ ചൈനയുടെ ഉത്പന്നങ്ങൾ ബഹിഷ്ക്കരിക്കണം എന്ന രീതിയിൽ ആളുകൾ വളരെ സജീവമായി തന്നെ സോഷ്യൽ മീഡിയായിലും മറ്റും എത്തിക്കഴിഞ്ഞിരിക്കുന്നു .ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ടിക്ക് ടോക്കിനു വരെ പണികിട്ടിയിരുന്നു .എന്നാൽ ഇപ്പോൾ നിത്യ സ്മാർട്ട് ഫോൺ രംഗത്തേക്കും ഈ ചർച്ച എത്തിയിരിക്കുന്നു .
ചൈനീസ് സ്മാർട്ട് ഫോണുകൾ ബഹിഷ്ക്കരിക്കണം എന്ന രീതിയിലാണ് ആളുകൾ എത്തുന്നത് .എന്നാൽ മറ്റൊരു പ്രധാന കാര്യം ശ്രദ്ധിക്കേണ്ടത് ഇപ്പോൾ ഷവോമി ,റിയൽമി സ്മാർട്ട് ഫോണുകൾ ഒക്കെ തന്നെ make in indian ആയിട്ടാണ് പുറത്തിറക്കുന്നത് എന്നാണ് .
ഇപ്പോൾ ഇവിടെ നിങ്ങളെ Made In Indiaയുടെ സ്വന്തം സ്മാർട്ട് ഫോൺ ബ്രാൻഡുകളെ പരിചയെപ്പെടുത്തുന്നു .നിങ്ങളുടെ അഭിപ്രായങ്ങളും രേഖപ്പെടുത്തുക .
മൈക്രോമാക്സ് ;ഇന്ത്യൻ നിർമ്മിതമായ സ്മാർട്ട് ഫോണുകൾ പുറത്തിറക്കുന്ന ഒരു സ്മാർട്ട് ഫോൺ കമ്പനിയാണ് മൈക്രോമാക്സ് .ഒരുകാലത്തു ഇന്ത്യൻ വിപണിയിൽ തന്നെ മികച്ച വാണിജ്യം കൈവരിച്ച സ്മാർട്ട് ഫോൺ കമ്പനികളിൽ ഒന്നായിരുന്നു മൈക്രോ മാക്സ് .
ഇന്ത്യൻ നിർമ്മിതമായ സ്മാർട്ട് ഫോണുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തുവാൻ സാധിക്കുന്ന ഒരു കമ്പനിയാണിത് .
ലാവ ഇന്റർനാഷണൽ ;അടുത്തതായി ഇന്ത്യൻ നിർമിത സ്മാർ ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് നോക്കാവുന്ന ഒരു ഇന്ത്യൻ നിർമ്മിത ബ്രാൻഡ് ആണ് ലാവ .
ലാവയുടെ ഹെഡ് ഓഫീസിൽ സ്ഥിതിചെയ്യുന്നത് Noida, Uttar Pradesh ;ലാണ് .ലാവയുടെ തന്നെ മറ്റൊരു ബ്രാൻഡ് ആണ് Xolo .ഇന്ത്യൻ നിർമ്മിതമായ ഫോണുകളാണ് xolo യും പുറത്തിറക്കുന്നത് .
കാർബൺ സ്മാർട്ട് ഫോണുകൾ .ഇന്ത്യൻ വിപണിയിൽ ബഡ്ജറ്റ് റെയിഞ്ചിൽ മുതൽ ഫോണുകൾ പുറത്തിറക്കിയിരുന്നു ഒരു ഇന്ത്യൻ നിർമ്മിതമായ സ്മാർട്ട് ഫോൺ ബ്രാൻഡ് ആയിരുന്നു കാർബൺ .
അടുത്തതായി ഇന്ത്യൻ സ്മാർട്ട് ഫോൺ ബ്രാൻഡുകൾ നോക്കുന്നവർക്കായി ഇതാ iBall ന്റെ സ്മാർട്ട് ഫോണുകൾ .iBall ഒരു ഇന്ത്യൻ കൺസ്യൂമർ ഇലട്രോണിക്‌സ് കമ്പനിയാണ് .
അടുത്തതായി ഇന്ത്യൻ സ്മാർട്ട് ഫോൺ ബ്രാൻഡ് നോക്കുന്നവർക്കായി ഇതാ LYF സ്മാർട്ട് ഫോണുകൾ .Reliance ന്റെ ഉടമസ്ഥതയിലുള്ള സ്മാർട്ട് ഫോൺ കമ്പനിയാണ് ഇത് .