ഇവിടെ നിന്നും 15000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഇന്ത്യൻ വിപണിയിലെ മികച്ച സ്മാർട്ട് ഫോണുകളും അവയുടെ സവിശേഷതകളും മനസിലാക്കാം .
കൂൾപാഡ് നോട്ട് 3
ഇരട്ട സിം ഉപയോഗിക്കാവുന്ന നോട്ട് 3 ലൈറ്റിൽ 4ജി, 3ജി ശേഷിയുണ്ട്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പിൽ പ്രവർത്തിക്കുന്ന നോട്ട് 3 ലൈറ്റിൽ 3 ജിബി റാമിന്റെ സേവനം ലഭ്യമാണ്.എൽഇഡി ഫ്ലാഷോടെയുള്ള 13 മെഗാപിക്സൽ പിൻക്യാമറ, 5 മെഗാപിക്സൽ മുൻക്യാമറ, 16 ജിബി സ്റ്റോറേജ്, സ്റ്റോറേജ് 64 ജിബി വരെ ഉയർത്താം, പ്രധാന കണക്റ്റിവിറ്റികൾ, 2500 എംഎഎച്ച് ബാറ്ററി ലൈഫ് എന്നിവ കൂൾപാഡ് നോട്ട് 3 ലൈറ്റിന്റെ പ്രത്യേകതകളാണ്.
ലെനോവോ വൈബ് S1
ഇഞ്ച് ഫുള്‍ എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. പ്രധാന ആകര്‍ഷണം ഡ്യുവല്‍ ഫ്രന്റ് ക്യാമറകളാണ്. 8 മെഗാപ്‌കസല്‍ ക്യാമറയും, 2 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറകളാണ് ഫോണിനുള്ളത്. 64 ബിറ്റ് ക്വാഡ് കോര്‍ മീഡിയടെക്ക് പ്രോസസ്സര്‍, 3GB റാം എന്നിവ ഫോണിന് കരുത്തേകുന്നു. 32GB ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്, മൈക്രോ എസ്‌ഡി കാര്‍ഡു വഴി 128GB വരെ ദീര്‍ഘിപ്പിക്കാവുന്ന എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ് സപ്പോര്‍ട്ട്, 7.8mm കനമുള്ള ഫോണിന്റെ ഭാരം 132 ഗ്രാം ആണ്.8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ ഷാര്‍പ് ഫോട്ടോകളാണെടുക്കുന്നതെങ്കില്‍ 2 മെഗാപിക്‌സല്‍ ഫ്രന്റ് ഫേസിംഗ് ക്യാമറ ഫീല്‍ഡിന്റെ ഡെപ്‌ത് ഇന്‍ഫര്‍മേഷനാണ് പ്രാധാന്യം നല്‌കുന്നത്. ലെനോവോ Vibe S1 സ്‌മാര്‍ട്ട്‌ഫോണിന് 13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണുള്ളത്.
സോപോയുടെ ഹീറോ 2
5.5 ഇഞ്ച് HD ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .1280 × 720 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് . 1.3 GHz ക്വാഡ് കോർ പ്രോസസറിൽ ആണ് ഇത് പ്രവർത്തിക്കുന്നത് .1 ജിബിയുടെ റാം ,16 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളിൽ ഒന്നാണ് .64 ജിബി വരെ മെമ്മറി കാർഡ് ഉപയോഗിച്ചു മെമ്മറി വർദ്ധിപ്പിക്കാം .2300 mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
അസൂസിന്റെ സെൻഫോൺ Pegasus 3
5.2 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് .720 x 1280 പിക്സൽ റെസലൂഷൻ ആണ് ഇതിനുള്ളത് .Android OS, v6.0.1 (Marshmallow)ലാണ് ഇതിന്റെ ഓ എസ് പ്രവർത്തിക്കുന്നത് .Quad-core 1.3 GHz ഇതിന്റെ പ്രധാന പ്രവർത്തനം .2 തരത്തിലുള്ള മോഡലുകൾ ആണ് ഇപ്പോൾ ഇറങ്ങാൻ ഇരിക്കുന്നത് .
2 ജിബിയുടെ റാംമ്മിലും ,3 ജിബിയുടെ റാംമ്മിലും ,16 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ,32 ജിബിയുടെ മെമ്മറി സ്റ്റോറേജിലും ആണ് .ഇതിന്റെ ക്യാമറയെ കുറിച്ച് പറഞ്ഞാൽ 16 ;മെഗാപിക്സലിന്റെ പിൻ ക്യാമറയും ,5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .4100 mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .
അസൂസിന്റെ സെൽഫി ZD551K
5.5 ഇഞ്ച് മികച്ച HD ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിന്റെ പ്രോസസറിനെ കുറിച്ച് പറയുകയാണെങ്കിൽ ക്വാൽ കോം സ്നാപ്ഡ്രാഗൺ 615 ലാണ് ഇത് പ്രവർത്തിക്കുന്നത് .3 ജിബിയുടെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന റാം ,കൂടാതെ 16 ജിബിയുടെ മെമ്മറി സ്റ്റോറെജ് ,128 ജിബി വരെ വർധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ് .
ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ റിയർ ക്യാമറയാണ് ഇതിനു നൽകിയിരിക്കുന്നത് .3000mAh ന്റെ മികച്ച ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 12999 രൂപയാണ് .4ജി സപ്പോർട്ടോടു കൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .