സ്‌മാർട്ട്‌ഫോണാണ് ഇന്ന് നമ്മുടെ സ്മാർട് ലൈഫിന്റെ അടിസ്ഥാനമെന്ന് പറയാം. കാരണം, ഉണരുന്നത് മുതൽ ഉറങ്ങുന്നത് വരെ മാത്രമല്ല, ഉറക്കത്തിൽ നിന്ന് നമ്മളെ വിളിച്ചുണർത്തി ദൈനംദിന കാര്യങ്ങൾ നിയന്ത്രിക്കുന്നതിലും Mobile phones അത്യാവശ്യമായിക്കഴിഞ്ഞു.
നമ്മൾ ഒരു സ്മാർട്ഫോൺ വാങ്ങുമ്പോൾ ചിലപ്പോൾ അവയുടെ ക്യാമറ, അല്ലെങ്കിൽ ബാറ്ററി ലൈഫ് അതുമല്ലെങ്കിൽ സ്റ്റോറേജ് എന്നിവ നോക്കിയായിരിക്കും വാങ്ങുക. ഇന്ന് 5G യുഗത്തിൽ നിങ്ങളുടെ ഫോണും ഏറ്റവും അപ്ഡേറ്റഡ് തന്നെയായിരിക്കണമല്ലോ...
10,999 രൂപ വിലയുള്ള Lava Blaze 5G ആണ് ലിസ്റ്റിലെ ആദ്യ ഫോൺ. മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ് ഫോണിന്റെ പ്രധാന സവിശേഷത. 90Hz റീഫ്രെഷ് റേറ്റോടെ വരുന്ന 6.5 ഇഞ്ച് HD+ LCD ഡിസ്‌പ്ലേയുള്ള ആകർഷകമായ ഫോണാണിത്.
4 GB റാമും 128 GB സ്റ്റോറേജുമായാണ് ലാവ ബ്ലേസ് 5G വരുന്നത്. 50MP AI ട്രിപ്പിൾ ക്യാമറ, 5000mAh ബാറ്ററി എന്നിവ മറ്റ് ഫീച്ചറുകൾ.
Samsung Galaxy M13 5G ഇന്ത്യയിൽ 11,999 രൂപയ്ക്ക് ലഭ്യമാണ്. MediaTek D700 Octa Core 2.2GH ആണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ 4GB റാമും ഇതിലുണ്ട്. 12GB വരെ സ്റ്റോറേജ് വികസിപ്പിക്കാം. മാത്രമല്ല, 50MP + 2MP ഡ്യുവൽ ക്യാമറ സെറ്റപ്പുള്ള മികച്ച ഫോണാണിത്.
6.5 ഇഞ്ച് HD+ സ്‌ക്രീനോടെ സാംസങ് ഗാലക്സി എം13 ഫോണിൽ LCD ഡിസ്‌പ്ലേ വരുന്നു. 5000mAh ബാറ്ററിയോടെ വരുന്ന സ്മാർട്ഫോണാണിത്.
12,999 രൂപ വിലയുള്ള റെഡ്മി നോട്ട് 11 ഫോണിന്റെ സ്റ്റോറേജ് തന്നെയാണ് ആദ്യമേ എടുത്തുപറയേണ്ടത്. 6 GB റാമും 64 GB സ്റ്റോറേജുമാണിതിന്. ക്വാൽകോം സ്നാപ്ഡ്രാഗൺ 680 ഒക്ടാ കോർ ആണ് പ്രോസസർ. 50 MPയുടെ പ്രൈമറി ക്യാമറയും, 8 MP അൾട്രാ വൈഡ്, 2 MP മാക്രോ, പോർട്രെയിറ്റ് ലെൻസുകൾ എന്നിവയും ഇതിൽ വരുന്നു. 6.43 ഇഞ്ച് 90Hz FHD + AMOLED ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 33W പ്രോ ഫാസ്റ്റ് ചാർജർ പിന്തുണയ്‌ക്കുന്ന 5000mAh ബാറ്ററിയും ഇതിലുണ്ട്.
ഇൻഫിനിക്സിന്റെ ഈ ഫോൺ 12999 രൂപയ്ക്കാണ് വിപണിയിൽ ലഭിക്കുന്നത്. മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസറുള്ള ഈ 5G ഫോണിൽ 6GB റാമും 64 GB സ്റ്റോറേജുണുള്ളത്. 50MP + 2 MP ഡെപ്ത് ലെൻസ് + എഐ ലെൻസ് എന്നിവയാണ് ക്യാമറയുടെ സവിശേഷതകൾ. 6.7 ഇഞ്ച് ഫുൾ HD + അമോലെഡ് ഡിസ്‌പ്ലേയാണ് ഇൻഫിനിക്സ് നോട്ട് 12ന്റെ 5ജി ഫോണിനുള്ളത്. 5000 mAh ബാറ്ററിയാണ് സ്മാർട്ട്‌ഫോണിലുള്ളത്.
POCO M4 Pro 5Gയുടെ 4GB RAM, 64GB സ്റ്റോറേജ് വേരിയന്റിന്റെ വില 12999 രൂപയാണ്. MediaTek Dimensity 810 പ്രോസസറാണ് ഫോണിലുള്ളത്. പോക്കോയുടെ ഈ ഫോണിൽ 50MP + 8MP ഡ്യുവൽ ക്യാമറയുണ്ട്. 6.6 ഇഞ്ച് ഫുൾ HD + ഡിസ്‌പ്ലേ വരുന്നു. 5000mAhന്റേതാണ് ബാറ്ററി.
സാംസങ് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് തെരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് 14,999 രൂപയുടെ ഈ 5G ഫോൺ. ക്വാൽകോം സ്നാപ്ഡ്രാഗൺ 750Gയാണ് ഫോണിന്റെ പ്രോസസർ. 6GB RAM, 128GB സ്‌റ്റോറേജുള്ള ഫോണിന്റെ മെയിൻ ക്യാമറ 50MPയുടേതാണ്. 6.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന് ലഭിക്കുന്നത്. കൂടാതെ, 5000mAh ബാറ്ററിയുള്ളതാണ് സാംസങ് ഗാലക്സി എഫ്23 5G.
Infinix Hot 20 5Gയുടെ വില 12999 രൂപയാണ്. മീഡിയടെക് ഡൈമെൻസിറ്റി 810 പ്രൊസസറാണ് ഫോണിലുള്ളത്. 6GB റാം, 128GB സ്റ്റോറേജ് എന്നിവയുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്. 50MPയുടേതാണ് മെയിൻ ക്യാമറ. ഒപ്പം AI ലെൻസും ഫോണിന്റെ മറ്റൊരു സവിശേഷതതയാണ്. ഫോണിന് 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി + ഡിസ്‌പ്ലേയുണ്ട്. 5000mAh ബാറ്ററിയാണ് ഇൻഫിനിക്സ് ഹോട്ട് 20ന്റെ 5G ഫോണിന് വരുന്നത്.
iQOO Z6 Lite 5G 13999 രൂപയ്ക്ക് വാങ്ങാം. സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്, കൂടാതെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമായാണ് ഇത് വരുന്നത്. 50എംപി + 2എംപി ഡ്യുവൽ ക്യാമറയാണ് സ്മാർട്ട്ഫോണിന് ലഭിക്കുന്നത്. iQOO Z6 Lite 5G-ന് 6.58 ഇഞ്ച് 120Hz റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേ ലഭിക്കുന്നു, കൂടാതെ ഫോൺ മികച്ച 5000 mAh ബാറ്ററിയും വാഗ്ദാനം ചെയ്യുന്നു.
13,999 രൂപയാണ് Redmi 11 Prime 5G ഫോണിന്റെ വില. മീഡിയടെക് ഡൈമെൻസിറ്റി 700, 7nm ഒക്ടാ കോർ ചിപ്‌സെറ്റ് എന്നിവയാണ് സവിശേഷത. 4GB റാമും 64GB യുഎഫ്എസ് 2.2 സ്റ്റോറേജുമാണ് ഫോണിനുള്ളത്. 50MP എഐ ഡ്യുവൽ ക്യാമറയാണ് ഫോണിനുള്ളത്. FHD+ റെസല്യൂഷനും 90Hz റിഫ്രഷ് റേറ്റും നൽകുന്ന 6.58 ഇഞ്ച് LCD ഡിസ്‌പ്ലേയാണ് റെഡ്മി 11 പ്രൈം ഫോണിലുള്ളത്. ബാറ്ററി 5000mAhന്റേതാണ്.
12,999 രൂപയാണ് പോകോയുടെ ഈ ഫോണിന്റെ വില. 4GB RAM, 64GB സ്റ്റോറേജോട വേരിയന്റിന് MediaTek Dimensity 810 പ്രോസസർ ചിപ്സെറ്റാണ് വരുന്നത്. പോകോയുടെ ഈ ഫോണിൽ 50MP + 8MP ഡ്യുവൽ ക്യാമറയുണ്ട്. 6.6 ഇഞ്ച് ഫുൾ HD + ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 5000mAh ബാറ്ററിയുമായാണ് സ്മാർട്ട്‌ഫോൺ വരുന്നത്.
14,998 രൂപയാണ് Realme 9i 5G ഫോണിന്റെ വില. മീഡിയടെക് 810 ആണ് ഈ 5G സ്മാർട്ട്‌ഫോണിന്റെ പ്രോസസർ. 4GB റാമും 64GB സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ, 50MP + 2MP + 2MP എന്നിവയാണ് ഫീച്ചറുകൾ. ഫോണിന് 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി + ഡിസ്‌പ്ലേ വരുന്നു. കൂടാതെ 5000mAh ബാറ്ററിയും റിയൽമി 9i 5G ഫോണിലുണ്ട്.
ഓപ്പോ എ74 5G ഫോൺ നിങ്ങൾക്ക് വെറും 15,490 രൂപയ്ക്ക് വാങ്ങാം. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 480 5G ആണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ 6GB റാമും 128GB സ്റ്റോറേജും ഇതിലുണ്ട്. 48MP + 2MP മാക്രോ + 2MP ഡെപ്ത് ലെൻസുമായി വരുന്ന ഫോണിന് 6.49 ഇഞ്ച് FHD+ പഞ്ച്-ഹോൾ ഡിസ്‌പ്ലേയുണ്ട്. കൂടാതെ 5000mAh ബാറ്ററിയുടെ പിന്തുണയും ഓപ്പോ എ74 5Gയിൽ വരുന്നു.
MOTOROLAയുടെ ഈ 5G ഫോൺ 14999 രൂപയ്ക്ക് ലഭ്യമാണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 695 5Gയാണ് പ്രോസസർ. 6GB റാമും 128GB സ്റ്റോറേജും ഫോണിലുണ്ട്. 50MP + 8MP + 2MP ക്യാമറ സെറ്റപ്പുള്ള ഫോണിന്റെ ബാറ്ററി 5000mAhന്റേതാണ്. 6.55 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയാണ് മോട്ടറോള G62ന്റെ 5G വേർഷന് വരുന്നത്.
നിങ്ങളുടെ ബജറ്റ് 15,000 രൂപയ്ക്ക് മുകളിലാണെങ്കിൽ, 20,000 രൂപ വില വരുന്ന ഈ 5G ഫോണുകൾ തെരഞ്ഞെടുക്കാവുന്നതാണ്.
realme narzo 50 5Gയുടെ വില 15,999 രൂപയാണ്. മീഡിയടെക് ഡൈമെൻസിറ്റി 810 ആണ് പ്രോസസർ. ഈ 5G ഫോണിന് 4GB റാം, 64GB സ്‌റ്റോറേജും വരുന്നു. 48MP + 2MP ഡ്യുവൽ ക്യാമറയാണ് സ്മാർട്ട്ഫോണിനുള്ളത്. 6.6 ഇഞ്ച് FHD+ ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ട്‌ഫോണിന് 5000mAh ബാറ്ററിയുണ്ട്.
പോക്കോയുടെ ഈ ഫോൺ 16,999 രൂപയ്ക്ക് ലഭ്യമാണ്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 5G പ്രോസസറാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ 6GB റാമും 128GB സ്റ്റോറേജും ഇതിലുണ്ട്.
64MP + 8MP + 2MP ക്യാമറ സെറ്റപ്പുള്ള ഫോണാണിത്. 6.67 ഇഞ്ച് ഫുൾ എച്ച്‌ഡി+ സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് പോകോ എക്സ്4 പ്രോയുടെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത. ഫോണിന്റെ ബാറ്ററി 5000mAh ആണ് ബാറ്ററി.
റെഡ്മിയുടെ ഈ ഫോൺ 17,999 രൂപയ്ക്ക് വാങ്ങാം. സ്‌നാപ്ഡ്രാഗൺ 4 ജെൻ 1 ചിപ്‌സെറ്റുള്ള കിടിലൻ ഫോണാണിത്. 4GB റാമും 128GB യുഎഫ്‌എസ് 2.2 സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ, 48MP + 8MP + 2MPയുമാണ് ഫോണിൽ സജ്ജീകരിച്ചിട്ടുള്ളത്.
120Hz റീഫ്രെഷ് റേറ്റും 240Hz ടച്ച് സാമ്പിൾ നിരക്കും വാഗ്ദാനം ചെയ്യുന്ന റെഡ്മി നോട്ട് 12 5G ഫോണിന് 6.67 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഫോണിലുള്ളത്.
18,999 രൂപയ്ക്ക് OnePlus Nord CE 2 Lite 5G ഫോൺ വാങ്ങാം. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 ആണ് പ്രോസസർ. 6GB റാമും 128GB സ്റ്റോറേജും ഇതിലുണ്ട്. 64MP ഇഐഎസ് + 2MP ഡെപ്ത് ലെൻസ് + 2MP മാക്രോ ലെൻസ് എന്നിവയാണ് സ്മാർട്ട്‌ഫോണിലുള്ളത്.
6.59 ഇഞ്ച് 120Hz റീഫ്രഷ് റേറ്റ് ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ട്‌ഫോണിന് sRGB പിന്തുണയും നൽകിയിട്ടുണ്ട്. 33W SuperVOOC ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000mAh ബാറ്ററിയാണ് ഫോണിൽ വരുന്നത്.
ഇന്ത്യയിൽ Galaxy M33 5G 19,499 രൂപയ്ക്ക് വാങ്ങാം. എക്‌സിനോസ് 1280 ഒക്ടാ കോർ 2.4GHz 5nm പ്രൊസസറാണ് സ്മാർട്ട്‌ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്. 8GB റാമും, 128GB സ്റ്റോറേജുമാണ് ഫോണിലുള്ളത്. 6000mAhന്റേതാണ് ബാറ്ററി.
ക്യാമറയിലേക്ക് വരുമ്പോൾ 50MP + 5MP + 2MP + 2MP ക്വാഡ് ക്യാമറ സജ്ജീകരണം ഇതിലുണ്ട്. 6.6 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. കൂടാതെ ഗൊറില്ല ഗ്ലാസ് 5 കവറിങ്ങും സാംസങ് ഗാലക്സി M33യിലുണ്ട്.
20,000 രൂപയ്ക്ക് മുകളിൽ ബജറ്റുണ്ടെങ്കിൽ, ഇനി പറയുന്ന രണ്ട് ഫോണുകൾ മികച്ച ചോയിസാണ്...
21,999 രൂപയ്ക്ക് Realme Narzo 50 Pro വാങ്ങാം. അഡ്വാൻസ്ഡ് ഡൈമെൻസിറ്റി 920 5G ചിപ്‌സെറ്റും 6GB റാമും 128ജിബി സ്റ്റോറേജുമാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
48MP + 8MP + 2MP ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെ വരുന്ന ഫോണിന്റെ ഡിസ്പ്ലേ 6.4 ഇഞ്ച് FHD + ആണ്. 31 മിനിറ്റിനുള്ളിൽ 50% ചാർജ് ചെയ്യാനാകുന്ന 5000mAh ബാറ്ററിയാണ് ഇതിലുള്ളത്.
23,999 രൂപയ്ക്ക് Redmi K50i 5G ലഭിക്കുന്നു. 6GB റാമും 128GB സ്റ്റോറേജുമുള്ള മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിലുള്ളത്.
64MP + 8MP + 2MP ക്യാമറ സെറ്റപ്പ് ഇതിലുണ്ട്. ഡോൾബി വിഷൻ സപ്പോർട്ടോടു കൂടിയ 6.6 ഇഞ്ച് FHD+ 144Hz ലിക്വിഡ് FFS ഡിസ്‌പ്ലേയാണ് റെഡ്മി ഫോണിൽ വരുന്നത്. 5080mAh ബാറ്ററിയാണ് റെഡ്മി കെ50ഐ ഫോണിലുള്ളത്.