ഇവിടെ നിങ്ങൾക്കായി കുറച്ചു സ്മാർട്ട് ഫോണുകളെ പരിച്ചയപെടുത്തുന്നു .മികച്ച ക്യാമറ ക്വാളിറ്റിയുള്ള ,മികച്ച ഡിസ്പ്ലേ ഉള്ള കുറച്ചു സ്മാർട്ട് ഫോണുകളും അതിന്റെ പ്രധാന സവിശേഷതകളും .
മോട്ടറോള മോട്ടോ എക്സ് പ്ലേ
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായാണ് മോട്ടോ എക്സ് പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. 2ജിബി റാമുമായി ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 615 എസ്ഒസി ഉള്‍ക്കരുത്തേകുന്നു. മോട്ടോ എക്‌സ് സ്‌റ്റൈലിന് സമാനമായി എക്‌സ് പ്ലേയിലും 21 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ഫെയ്‌സിങ് ക്യാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 5.1.1 ആണ് എക്‌സ് പ്ലേയുടേയും ഒഎസ്. 3630 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ എക്‌സ് പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 30 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് മോട്ടോറോള പറയുന്നത് .
വൺ പ്ലസ് എക്സ്
5 ഇഞ്ച് എഎംഒഎല്‍ഇഡി സ്‌ക്രീനാണ് വണ്‍പ്ലസ് എക്‌സിനുള്ളത്. 1080x1920 ആണ് റെസല്യൂഷന്‍. ക്യൂവല്‍കോം ക്വാഡ് കോര്‍ സ്‌നാപ് ഡ്രാഗണ്‍ 801 പ്രോസ്സറാണ് ഇതിലുള്ളത്. പ്രോസസ്സര്‍ ശേഷി 2.3 ജിഗാ ഹെര്‍ട്‌സാണ്. 3 ജിബി റാം ശേഷിയുണ്ട് ഫോണിന്. 16ജിബിയാണ് ഇന്റേണല്‍ മെമ്മറി. 128 വരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം. 13 എംപി പിന്‍ ക്യാമറയും. 8എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ അധിഷ്ഠിതമായ ഒക്‌സിജന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇത്.
എൽജി G4
1.8ഏഒ്വ ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 808 ഹെക്‌സ് കോർ പ്രോസസർ കരുത്ത് പകരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പിലാണ് പ്രവർത്തിക്കുന്നത് . 3ജിബി റാം.32 ജിബി ഇന്റെർണൽ മെമ്മോറിയും ,5.5 ഇഞ്ച് ഡിസ്‌പ്ലേ,1440*2560 പിക്സെൽ റെസലൂഷന്‍, ലേസർ ഓട്ടോ ഫോക്കസ്, ഒപ്റ്റികല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, എല്‍ഇഡി ഫ്‌ലാഷ് എന്നിവയോടു കൂടിയ 16mp റിയർ ക്യാമറയും 8 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണിതിനുള്ളത് .3,000എംഎഎച്ച് ബാറ്ററി,തീരെ കനംകുറഞ്ഞ രീതിയിലുള്ള ബോഡി, തുകല്‍ തുന്നിച്ചേര്‍ത്ത പിൻകവറ് , പിൻ വശത്ത് മധ്യത്തിലായുളള പവർ /സ്റ്റാന്‍ഡ്‌ബൈ ബട്ടനുകള്‍ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍.
സോണി എക്സ്പീരിയ Z2
ലൈവ് കളര്‍ LED യുള്ള X-റിയാലിറ്റി എന്‍ജിനോടു കൂടിയ 5.2 ഇഞ്ച് ഫുള്‍ HD ട്രിലുമിനസ് ഡിസ്‌പ്ലെ, 1920-1080 പിക്‌സല്‍ റെസല്യൂഷന്‍, 2.3 GHz സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോര്‍ പ്രൊസസര്‍, അഡ്രിനോ 330 ജി.പി.യു, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണില്‍ ക്യാമറതന്നെയാണ് മുഖ്യ ആകര്‍ഷണം. 4 K വീഡിയോ ഷൂട് ചെയ്യാന്‍ സഹായിക്കുന്ന 20.7 എം.പി. പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. സോണിയുടെ ജി ലെന്‍സും ഇന്റലിജന്റ് BIONZ-ഉം ക്യാമറയെ മികച്ചതാക്കുന്നു.3200 mAh ബാറ്ററി ഇതിനെ കൂടുതൽ മികച്ചതാക്കുന്നു .
ഹുവായ് നെക്സസ് 6P
ഡിസ്പ്ലേ : 5.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ ഓപ്പറേറ്റിംഗ് സിസ്റ്റം : ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ പ്രോസസ്സർ : ഒക്ടാ കോർ 2 GHz ക്വാഡ് കോർ 1.5 Ghz കോർടെക്സ്-A53 ക്യാമറ : 12 MP പിൻക്യാമറ / 8 MP മുൻ ക്യാമറ മെമ്മറി : 3 ജിബി റാം / 32 ജിബി ഇന്റേണൽ മെമ്മറി ബാറ്ററി : 3450 എംഎഎച്ച്.