ഇന്ത്യയിലെ മികച്ച ക്ലാരിറ്റിയും ,ക്വാളിറ്റിയും തരുന്ന ഫോണുകളും പ്രധാന സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം .
ആപ്പിളിന്റെ മികച്ച ഒരു ക്യാമറ ക്വാളിറ്റി സ്മാർട്ട് ആണിതു . 6s പ്ലസ് ഐഫോണുകൾ 12 എം പി റയർ ക്യാമറയാണ് ഉപയോഗിച്ചിരിക്കുന്നത്. മുന്പൊന്നും ലഭിക്കാത്ത ഫോട്ടോ പിക്ചർ ക്വാളിറ്റിയും വാഗ്ദാനം നല്‍കുന്നുണ്ട് . 1.2 എം പി സെല്‍ഫി ക്യാമറകളായിരുന്നു ആപ്പിള്‍ ഫോണുകളുടെ സവിശേഷതയെങ്കിൽ ആപ്പിൾ 6s, 6s പ്ലസ് മോഡലുകളില്‍ അത് 5 എം പിയായി ഉയര്തിയട്ടുണ്ട് . കൂടാതെ എടുക്കുന്ന ചിത്രങ്ങൾക്ക് നല്ല വ്യക്തത ലഭിക്കുന്നതിനായി റെറ്റിന ഫ്ലാഷ് സാങ്കേതികവിദ്യയും ഉപയോഗിച്ചിട്ടുണ്ട്. തിയ 64 ബിറ്റ് എ9 ചിപ്പുകള്‍ ഉപയോഗിച്ചിരിക്കുന്ന ആപ്പിളിന്റെ പുതിയ മോഡലുകളിൾ ആപ്ലിക്കേഷനുകൾ 70 ശതമാനവും ഗ്രാഫിക്‌സുകൾ 90 വേഗതയിലും പ്രവര്‍ത്തിക്കുമെന്നും അധികൃതർ അറിയിക്കുന്നുണ്ട്.മെച്ചപ്പെട്ട വയർലെസ്സ് ചിപ്പുകളാണ് തങ്ങളുടെ പുതിയ മോഡലുകളിൽ നല്‍കിയിരിക്കുന്നത്. ഇത് കഴിഞ്ഞ വർഷങ്ങളിൽ പുറത്തിറക്കിയ മോഡലുകളെക്കാൾ രണ്ടിരട്ടി വേഗതയിലും ഡൗണ്‍ലോഡും അപ്ലോഡും എളുപ്പമാക്കുന്നു. കൂടാതെ 4ജിയുടെ പ്രവര്‍ത്തനവും മെച്ചപ്പെടുത്തിയിട്ടുണ്ട്.
7 ഇഞ്ച് ക്യുഎച്ച്‌ഡി സൂപ്പര്‍ അമോലെഡ് സ്‌ക്രീന്‍, എസ് പെന്‍ സ്റ്റൈലസ് സപ്പോര്‍ട്ട്, സാംസങ് 64 ബിറ്റ് എക്‌സിനോസ് ഒക്ടാകോര്‍ പ്രോസസര്‍, 4 ജിബി ഡിഡിആര്‍ 4 റാം, ആന്‍ഡ്രോയ്‌ഡ് ലോലിപോപ്പ് ഓഎസ്, 16 എംപി റിയര്‍, 5 എംപി ഫ്രണ്‌ട് കാമറ, 3,000 എംഎഎച്ച് ബാറ്ററി, വയര്‍ലെസ്/വയേഡ് ചാര്‍ജിംഗ് എന്നിവ സാംസങിന്റെ പ്രത്യേകതകളാണ്.
4 K വീഡിയോ സപ്പോര്‍ട്ട് ചെയ്യുന്ന ആദ്യസ്മാര്‍ട്ട് ഫോണ്‍ എന്നതാണ് എക്‌സ്പീരിയ Z5നെക്കുറിച്ചുള്ള വീഡിയോയിലെ പ്രധാന ആകര്‍ഷണം. ഒപ്പം HD വീഡിയോ റെക്കോഡിങ്ങിനായി 23 MP ക്യാമറയും. സോണി കമ്പനിയിലെ ഒരു ഉന്നതോദ്യാഗസ്ഥനാണ് താന്‍ എന്ന രീതിയിലാണ് ഒരാള്‍ Z5നെ അവതരിപ്പിക്കുന്നത്. മൂന്നു വേര്‍ഷനുകളാണ് ഫോണിന് ഉണ്ടാവുക; 5.2 ഇഞ്ച്, 5.5 ഇഞ്ച്, 5.5 ഇഞ്ച് പ്രീമിയം എന്നിവ. ഇതില്‍ 5.5 ഇഞ്ച് പ്രീമിയത്തിനാണ് 4K ഡിസ്‌പ്ലേ ഉള്ളത്. ഒപ്പം 5X സൂം ഉള്ള 23 MP പിന്‍ക്യാമറയും, 8 MP മുന്‍ക്യാമറയും.
2560 x 1440 പിക്‌സല്‍സ് റെസല്യൂഷനുള്ള 5.5 ഇഞ്ച് ക്വാഡ് എച്ച്.ഡി. ഡിസ്‌പ്ലേയാണ് ജി4 ന്റെ പ്രധാന പ്രത്യേകത.ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗന്‍ 808 സിക്‌സ്‌കോര്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണിത്. ഡ്യുവല്‍കോര്‍ എ.ആര്‍.എം. കോര്‍ടെക്‌സ് എ57, ക്വാഡ്‌കോര്‍ എ 53 എന്നീ പ്രൊസസറുകള്‍ ചേരുന്നതാണിത്. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് വെര്‍ഷനിലെത്തുന്ന ഫോണില്‍ എല്‍ജിയുടെ സ്വന്തം യു.എക്‌സ്. 4.0 യൂസര്‍ഇന്റര്‍ഫേസുമുണ്ട്. എല്‍.ഇ.ഡി ഫ് ളാഷും ഇന്‍ഫ്രാറെഡ്‌സെന്‍സിറ്റീവ് കളര്‍ സ്‌പെക്ട്രം സെന്‍സറുമുള്ള 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയാണ് എല്‍ജി ജി4 ലുള്ളത്. എട്ട് മെഗാപിക്‌സലിന്റേതാണ് മുന്‍ക്യാമറ. ഊരിയെടുക്കാവുന്ന 3000 എം.എ.എച്ച്. ബാറ്ററിയാണ് ജി4 ലുള്ളത്.
ഡിസ്പ്ലേ : 5.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ
ഓപ്പറേറ്റിംഗ് സിസ്റ്റം : ആൻഡ്രോയിഡ് 6.0 മാർഷ്മല്ലോ
പ്രോസസ്സർ : ഒക്ടാ കോർ 2 GHz ക്വാഡ് കോർ 1.5 Ghz കോർടെക്സ്-A53
ക്യാമറ : 12 MP പിൻക്യാമറ / 8 MP മുൻ ക്യാമറ
മെമ്മറി : 3 ജിബി റാം / 32 ജിബി ഇന്റേണൽ മെമ്മറി
ബാറ്ററി : 3450 എംഎഎച്ച്