മികച്ച 5 ഡിസ്പ്ലേ,ക്യാമറ സ്മാർട്ട് ഫോണുകൾ ഇവിടെ നിങ്ങൾക്കായി

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Jul 05 2016
മികച്ച 5 ഡിസ്പ്ലേ,ക്യാമറ സ്മാർട്ട് ഫോണുകൾ ഇവിടെ നിങ്ങൾക്കായി

ജൂലൈയിലെ കിടിലൻ 5 സ്മാർട്ട് ഫോണുകൾ ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നു .അതിന്റെ സവിശേഷതകളും ,കോട്ടങ്ങളും ,നേട്ടങ്ങളും നിങ്ങൾക് ഇവിടെ നിന്നും മനസിലാക്കാം .

 

മികച്ച 5 ഡിസ്പ്ലേ,ക്യാമറ സ്മാർട്ട് ഫോണുകൾ ഇവിടെ നിങ്ങൾക്കായി

ലെനോവോ വൈബ് K4 നോട്ട്

5.50 ഇഞ്ച്‌ ടച്ച്‌ സ്‌ക്രീൻ ൻ ഡിസ്‌പ്ലേയാണ്‌ ഫോണിനുള്ളത്‌. ഒക്ട കോര്‍ മീഡിയടെക്ക്‌ MT6753 പ്രോസസ്സര്‍, 3GB റാം, 16GB ഇന്‍ബില്‍ട്ട്‌ സ്‌റ്റോറേജ്‌, 128GB മൈക്രോ എസ്‌ഡി കാർഡു വഴി ദീർഘിപ്പിക്കാവുന്ന സ്റ്റോറേജ്‌ സപ്പോർട്ട്‌, 13 മെഗാപിക്‌സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്‌സൽ ഫ്രന്റ്‌ ഷൂട്ടർ ക്യാമറ എന്നിവയാണ്‌ മറ്റു പ്രധാന സവിശേഷതകൾ .

3300mAh ബാറ്ററിയാണ്‌ ഫോണിന്‌ ഊര്‍ജ്ജമേകുന്നത്‌. ആന്‍ഡ്രോയിഡ്‌ 5.1 അധിഷ്‌ഠിതമായാണ്‌ പ്രവർത്തനം. 153.60 x 76.50 x 9.10 വലുപ്പമുള്ള ഫോണിന്‌ 158 ഗ്രാം ഭാരമാണുള്ളത്‌. ഡ്യുവല്‍ സിം സപ്പോര്‍ട്ട്‌ നല്‌കുന്ന ഫോണിന്‌ രണ്ട്‌ മൈക്രോ സിം സപ്പോർട്ടാണുള്ളത്‌. കണക്ടിവിറ്റി ഒപ്ഷനുകളായ Wi-Fi, GPS, ബ്ലൂടൂത്ത്‌, NFC, FM, 3G, 4GB എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നു. ഇതിനെല്ലാം പുറമെ പ്രോക്‌സിമിറ്റി സെന്‍സര്‍, ആംബിയന്റ്‌ ലൈറ്റ്‌ സെന്‍സർ , ആക്‌സിലെറോമീറ്റർ എന്നീ സെന്‍സറുകളും സപ്പോർട്ട്‌ ചെയ്യുന്നുണ്ട്‌.

 

മികച്ച 5 ഡിസ്പ്ലേ,ക്യാമറ സ്മാർട്ട് ഫോണുകൾ ഇവിടെ നിങ്ങൾക്കായി

മോട്ടോ ജി ടർബോ എഡിഷൻ

. 720 x 1280 പിക്സല്‍ റെസല്യൂഷന്‍ ഐപിഎസ് എല്‍സിഡി  ഡിസ്പ്ലേ.

. 5.0 ഇഞ്ച്‌ കപ്പാസിറ്റീവ് ടെച്ച് സ്ക്രീൻ .

. ആന്‍ഡ്രോയ്ഡ് 5.1.1 ലോലിപ്പോപ്പ് ഒഎസ്സിൽ പ്രവർത്തിക്കുന്ന ഈ മോഡൽ , 6.0 മാർഷ്മെലോ വരെ അപ്പ്‌ഗ്രേഡ് ചെയ്യാന്‍ സാധിക്കും.

 

. ക്വാഡ്കോര്‍ 1.7 GHz കോർടെക്സ് പ്രോസസറുള്ള ഈ മോഡലിൽ റാം മെമ്മറി 2 ജിബിയാണ് കമ്പനി നല്‍കിയിരിക്കുന്നത്.

. ഡ്യുവല്‍ ഫ്ലാഷ് ലൈറ്റുകള്‍ സപ്പോർട്ട് ചെയ്യുന്ന 13 മെഗാപിക്സല്‍ പ്രൈമറി ക്യാമറയും, 5 മെഗാപിക്സല്‍ എച്ച്ഡി മുന്‍ക്യാമറയും മിഴിവേകുന്ന ചിത്രങ്ങള്‍ ഉറപ്പ് നല്‍കുന്നു.

 

. 16 ജിബി ഇന്‍ബില്‍റ്റ് മെമ്മറി നല്‍കുന്ന ഈ മോഡലിൽ 32ജിബി വരെയുള്ള എസ്ഡി മെമ്മറി കാര്‍ഡുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതായിരിക്കും.

. വൈഫൈ, ജിപിഎസ്, ബ്ലൂടൂത്ത്, എഫ്എം എന്നിവയുള്ള ഈ മോഡലിൽ നോണ്‍ റിമൂവബിൾ 2470 mAh ലിഥിയം ബാറ്ററി

 

മികച്ച 5 ഡിസ്പ്ലേ,ക്യാമറ സ്മാർട്ട് ഫോണുകൾ ഇവിടെ നിങ്ങൾക്കായി

വൺ പ്ലസ് എക്സ്

5 ഇഞ്ച് എഎംഒഎല്‍ഇഡി സ്‌ക്രീനാണ് വണ്‍പ്ലസ് എക്‌സിനുള്ളത്. 1080x1920 ആണ് റെസല്യൂഷന്‍. ക്യൂവല്‍കോം ക്വാഡ് കോര്‍ സ്‌നാപ് ഡ്രാഗണ്‍ 801 പ്രോസ്സറാണ് ഇതിലുള്ളത്. പ്രോസസ്സര്‍ ശേഷി 2.3 ജിഗാ ഹെര്‍ട്‌സാണ്. 3 ജിബി റാം ശേഷിയുണ്ട് ഫോണിന്. 16ജിബിയാണ് ഇന്റേണല്‍ മെമ്മറി. 128 വരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം. 13 എംപി പിന്‍ ക്യാമറയും. 8എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ അധിഷ്ഠിതമായ ഒക്‌സിജന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇത്.

 

 

മികച്ച 5 ഡിസ്പ്ലേ,ക്യാമറ സ്മാർട്ട് ഫോണുകൾ ഇവിടെ നിങ്ങൾക്കായി

എൽജി G4

1.8ഏഒ്വ ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍ 808 ഹെക്‌സ് കോർ പ്രോസസർ കരുത്ത് പകരുന്ന ഫോണ്‍ ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പിലാണ് പ്രവർത്തിക്കുന്നത് . 3ജിബി റാം.32 ജിബി ഇന്റെർണൽ മെമ്മോറിയും ,5.5 ഇഞ്ച് ഡിസ്‌പ്ലേ,1440*2560 പിക്സെൽ റെസലൂഷന്‍, ലേസർ ഓട്ടോ ഫോക്കസ്, ഒപ്റ്റികല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, എല്‍ഇഡി ഫ്‌ലാഷ് എന്നിവയോടു കൂടിയ 16mp റിയർ ക്യാമറയും 8 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയുമാണിതിനുള്ളത് .3,000എംഎഎച്ച് ബാറ്ററി,തീരെ കനംകുറഞ്ഞ രീതിയിലുള്ള ബോഡി, തുകല്‍ തുന്നിച്ചേര്‍ത്ത പിൻകവറ് , പിൻ വശത്ത് മധ്യത്തിലായുളള പവർ /സ്റ്റാന്‍ഡ്‌ബൈ ബട്ടനുകള്‍ എന്നിവയാണ് ഫോണിന്റെ മറ്റ് സവിശേഷതകള്‍.

മികച്ച 5 ഡിസ്പ്ലേ,ക്യാമറ സ്മാർട്ട് ഫോണുകൾ ഇവിടെ നിങ്ങൾക്കായി

സോണി എക്സ്പീരിയ Z2

ലൈവ് കളര്‍ LED യുള്ള X-റിയാലിറ്റി എന്‍ജിനോടു കൂടിയ 5.2 ഇഞ്ച് ഫുള്‍ HD ട്രിലുമിനസ് ഡിസ്‌പ്ലെ, 1920-1080 പിക്‌സല്‍ റെസല്യൂഷന്‍, 2.3 GHz സ്‌നാപ്ഡ്രാഗണ്‍ 801 ക്വാഡ്‌കോര്‍ പ്രൊസസര്‍, അഡ്രിനോ 330 ജി.പി.യു, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണില്‍ ക്യാമറതന്നെയാണ് മുഖ്യ ആകര്‍ഷണം. 4 K വീഡിയോ ഷൂട് ചെയ്യാന്‍ സഹായിക്കുന്ന 20.7 എം.പി. പ്രൈമറി ക്യാമറയും 2 എം.പി. ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. സോണിയുടെ ജി ലെന്‍സും ഇന്റലിജന്റ് BIONZ-ഉം ക്യാമറയെ മികച്ചതാക്കുന്നു.3200 mAh ബാറ്ററി ഇതിനെ കൂടുതൽ മികച്ചതാക്കുന്നു .