നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

മുഖേനെ Anju M U | അപ്‌ഡേറ്റ്‌ ചെയ്തു Jul 14 2023
നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

ഇന്ന് എല്ലാവരും ഏറ്റവും മികച്ച സ്മാർട്ഫോണുകളുടെ പിന്നാലെയാണ്. എങ്കിലും, കീപാഡ് ഫോണുകൾ അഥവാ ഫീച്ചർ ഫോണുകൾ ഇഷ്ടപ്പെടുന്നവർ ഇന്നും വളരെയേറയുണ്ട്. 
എന്നാൽ സ്മാർട്ഫോണുകളെ പോലെയുള്ള കണക്റ്റിവിറ്റിയും നൂതന സാങ്കേതിക വിദ്യയും കീപാഡ് ഫോണുകൾക്ക് ഉണ്ടാകുമോ എന്നതാണ് പലരുടെയും സംശയം.

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

പ്രായമായവർക്കും, മൊബൈൽ ഫോണുകളിലേക്ക് വലുതായി താൽപ്പര്യമില്ലാത്തവർക്കും കോളുകൾക്കും മെസേജിങ്ങിനുമായി ഇന്നും ഫീച്ചർ ഫോണുകളാണ് ഇഷ്ടം. അപ്പോൾ പിന്നെ ഏറ്റവും മികച്ച കീപാഡ് ഫോണുകൾ തന്നെ വാങ്ങാൻ ശ്രമിക്കുക. 

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

മുമ്പ് Nokia, Samsung കമ്പനികളായിരുന്നു ഏറ്റവും മികച്ച ഫീച്ചർ ഫോണുകൾ വിപണിയിൽ എത്തിച്ചിരുന്നത്. ഇന്ന് റിലയൻസ് ജിയോ വരെ അത്യധികം ഗുണകരമായ Keypad phoneകൾ പുറത്തിറക്കുന്നുണ്ട്. ഇവയിൽ മിക്കവയും 4G കണക്റ്റിവിറ്റിയോടെ വരുന്നതാണ്. 

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

ഏറ്റവും മികച്ച 4G കീപാഡ് മൊബൈൽ ഫോണുകളുടെ ലിസ്റ്റും അവയുടെ പ്രധാന ഫീച്ചറുകളുമാണ് ഇവിടെ വിവരിക്കുന്നത്.

ഈ ഫീച്ചർ ഫോണുകളെല്ലാം മികച്ച കണക്റ്റിവിറ്റി, നീണ്ട ബാറ്ററി ലൈഫ്, കോൾ, മെസേജിങ് സേവനം, ഇന്റർനെറ്റ് ബ്രൗസിങ്, മൾട്ടിമീഡിയ ടാസ്കുകൾ എന്നിവയിൽ മികവുറ്റ പ്രകടനം നൽകുന്നു.

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

ഡ്യുവൽ സിം സപ്പോർട്ട് ചെയ്യുന്ന, ആവശ്യത്തിലധികം സ്റ്റോറേജ് വർധിപ്പിക്കാവുന്ന ഫോണുകളാണ് ഞങ്ങൾ ലിസ്റ്റ് ചെയ്തിരിക്കുന്നവയെല്ലാം.

ഇവയിൽ ഈയിടെ എത്തിയ Nokia 110 4G, Itel MagicX എന്നീ ഫോണുകളും ഉൾപ്പെടുന്നു. ഫോണുകളുടെ ബാറ്ററി, ക്യാമറ, മറ്റ് അധിക ഫീച്ചറുകളെല്ലാം അറിയാം...

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

1. Nokia 110 4G 

മികച്ച ഡിസൈനും ബിൽഡ് ക്വാളിറ്റിയുമുള്ള ഫീച്ചർ ഫോണാണ് നോക്കിയ 110 4G. 32GB വരെ നിങ്ങൾക്ക് സ്റ്റോറേജ് വികസിപ്പിക്കാനാകും.

ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകൾ
ബിൽറ്റ്-ഇൻ ക്യാമറ, ടോർച്ച്, ഇന്റർനെറ്റ് ആക്‌സസ്, വയർലെസ് & വയർഡ് FM എന്നിവയാണ്. 

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

Nokia 110 4G 

ഒരു കീപാഡ് ഫോൺ എന്നതിന് ഉപരി നോക്കിയ 110 4Gയിൽ UPI സേവനവും ലഭ്യമാണ്. ജിയോയുടെ ജിയോഭാരത് V2വിന് ഒരു എതിരാളിയായാണ് നോക്കിയ ഈ ഫോൺ വിപണിയിൽ എത്തിച്ചത്.

BUY FROM HERE: NOKIA 110 4G

UPI പേയ്മെന്റിനായി കമ്പനി ഒരു ബിൽറ്റ്- ഇൻ ആപ്പാണ് ഡിസൈൻ ചെയ്തിരിക്കുന്നത്.

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

2. Motorola A10e

ഏറ്റവും വിശ്വസനീയമായ ഒരു ഫീച്ചർ ഫോണാണ് മോട്ടറോളയുടെ 
Motorola A10e. ഫോൺ വളരെ ഒതുക്കമുള്ള ഒരു ഡിസൈനിലാണ് അവതരിപ്പിച്ചിട്ടുള്ളത്. 
മോട്ടറോളയിൽ ഡ്യുവൽ സിം കപ്പാസിറ്റിയും, 800 mAhന്റെ ബാറ്ററിയും ഉൾപ്പെടുന്നു. 

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

Motorola A10e

32 GB വരെ വികസിപ്പിക്കാവുന്ന സ്റ്റോറേജ് മോട്ടറോളയിൽ വരുന്നുണ്ട്. വയർലെസ് എഫ്എം ഫീച്ചർ, ഓട്ടോ കോൾ റെക്കോർഡിങ് ഫീച്ചർ എന്നിവയും മോട്ടറോളയുടെ Motorola A10eലുണ്ട്. എന്നാൽ ഫോണിൽ ഹോട്ട്സ്പോട്ട് ഫീച്ചറുകളില്ല.

BUY FROM HERE: Motorola A10e

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

3. IKALL K333 4G

ഒരു കോം‌പാക്റ്റ് ടച്ച് ആൻഡ്രോയിഡ് മൊബൈൽ ഫോണെന്ന് വിശേഷിപ്പിക്കാവുന്ന മോഡലാണ് IKALL K333. ഇതും 4G കണക്റ്റിവിറ്റി ഉറപ്പാക്കുന്നു. കൂടാതെ, Wi-Fi കണക്റ്റിവിറ്റിയും IKALLലുണ്ട്.

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

IKALL K333 4G

2.8 ഇഞ്ചാണ് ഫോണിന്റെ ഡിസ്പ്ലേ വലിപ്പം. ആപ്പുകളും ഫോട്ടോകളും സ്റ്റോർ ചെയ്തുവയ്ക്കാനുള്ള മതിയായ സ്ഥലം ഫോണിലുണ്ട്. കാരണം, IKALL K333 4Gയിൽ 2 ജിബി റാമും 16 ജിബി സ്റ്റോറേജുമാണ് വരുന്നത്. കൂടാതെ, ഒരു ഫീച്ചർ ഫോണിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ സംവിധാനങ്ങൾ ഇതിൽ നിന്നും ലഭിക്കും. 
BUY FROM HERE: IKALL K333 4G

WhatsApp, Facebook, YouTube, Instagram പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും ബജറ്റ് വിഭാഗത്തിൽ പെടുന്ന ഈ കീപാഡ് ഫോണുകൾ ആക്സസ് നൽകുന്നു. എന്നാൽ ഇതിന്റെ ക്യാമറ ക്വാളിറ്റി അത്ര മികച്ചതായിരിക്കില്ല.

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

4. Nokia 5710 XpressAudio

മറ്റൊരു മികച്ച നോക്കിയ കീപാഡ് ഫോണാണ് Nokia 5710 XpressAudio. 
4G കണക്റ്റിവിറ്റിയുള്ള നോക്കിയയുടെ ഈ ഫോണിൽ 2.4 ഇഞ്ചിന്റെ ഡിസ്പ്ലേയാണ് വരുന്നത്. കുറഞ്ഞ വെളിച്ചത്തിൽ പോലും ഫ്ലാഷോടെ ചിത്രങ്ങൾ പകർത്താൻ കഴിയുന്ന മികച്ച ക്യാമറ ഫീച്ചറുകളാണ് ഇതിലുള്ളത്.

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

Nokia 5710 XpressAudio

ഈ ഫോണിലെ എടുത്തുപറയേണ്ട ഫീച്ചർ അതിന്റെ ഇൻ-ബിൽറ്റ് വയർലെസ് ഇയർബഡുകളാണ്. 128 MB റാം ആണ് ഫോണിന്റെ സ്റ്റോറേജ്. എങ്കിലും നോക്കിയയുടെ 5710 XpressAudio മോഡൽ കോൾ റെക്കോഡിങ് പിന്തുണയ്ക്കുന്നില്ല.

BUY FROM HERE: Nokia 5710 XpressAudio

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

5. Nokia 225 4G

നോക്കിയ 225 4G ഫോൺ 4G സെല്ലുലാർ ടെക്നോളജി ഉപയോഗിച്ചുകൊണ്ടുള്ള കോളിങ്ങും, മെസേജിങ് സർവ്വീസും ഉറപ്പുനൽകുന്നു.  2.4 ഇഞ്ച് വലിപ്പമുള്ള ഫോണിന്റെ ഡിസ്പ്ലേ സൂംഡ്-ഇൻ മെനു പോലുള്ള സംവിധാനവും ഉറപ്പാക്കുന്നുണ്ട്.

ഫോണിന്റെ കീപാഡ് ഫീച്ചറുകളും, അനായാസമായ ഗ്രിപ്പ് സൈഡുകളും, വളഞ്ഞ പിൻഭാഗവുമെല്ലാം ഇതിന് പ്രീമിയം ഡിസൈൻ നൽകുന്നു. 

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

Nokia 225 4G

1150mAh ആണ് നോക്കിയ 225 ഫോണിന്റെ ബാറ്ററി. ഇതിന് ബിൽറ്റ്-ഇൻ ക്യാമറ ഫീച്ചറും വരുന്നു. സ്റ്റോറേജിലേക്ക് വന്നാൽ 32 GB വരെ സ്‌റ്റോറേജ് വികസിപ്പിക്കാനാകും. 

BUY FROM HERE: Nokia 225 4G

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

6. Black Zone XR 4G

2.4 ഇഞ്ചാണ് ഫോണിന്റെ ഡിസ്‌പ്ലേ വലിപ്പം. ബ്ലാക്ക് സോൺ XR 4Gയുടെ പിൻക്യാമറ 2MPയാണ്. 
3000mAhന്റെ മെഗാ ബാറ്ററിയാണ് ബ്ലാക്ക് സോൺ അവതരിപ്പിക്കുന്നത്. 

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

Black Zone XR 4G

ബ്ലാക്ക് സോൺ XR 4G ഫോണിൽ ഇൻ-ബിൽറ്റ് FM, MP3 പ്ലെയർ എന്നീ ഫീച്ചറുകളുണ്ട്. ഇതിന് പുറമെ, അത്യാവശ്യ ഘട്ടങ്ങളിലേക്കായി ഫോണിൽ ബിൽറ്റ്-ഇൻ എൽഇഡി ടോർച്ചും ഉൾപ്പെടുത്തിയിരിക്കുന്നു.

എന്നാൽ Black Zone XR 4G Whatsapp പിന്തുണയ്ക്കുന്നില്ല.

BUY FROM HERE: Black Zone XR 4G

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

7. Itel MagicX 4G

സുഗമമായ ടൈപ്പിങ്ങിന് 4G പിന്തുണയുള്ള കീപാഡും, മെലിഞ്ഞ തിളക്കമുള്ള ഡിസൈനുമാണ് Itel MagicX 4Gയിലുള്ളത്.

ഫോണിൽ 2.4 ഇഞ്ചിന്റെ QVCA ഡിസ്‌പ്ലേ വരുന്നു. ഇത് മികച്ച വ്യ ഇൻറർഫേസ് നൽകുന്നതാണ്. 1200mAh ആണ് ഫോണിന്റെ ബാറ്ററി. 

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

Itel MagicX 4G

128 GB വരെ ഫോണിന്റെ സ്റ്റോറേജ് വികസിപ്പിക്കാം. 48 MB റാമാണ് Itel MagicX 4Gയിൽ വരുന്നത്. LetsChat ആപ്പ് ഉപയോഗിച്ച് ചാറ്റിങ്ങും വോയ്‌സ് മെസേജും അയക്കാൻ ഈ ഫോണിൽ സംവിധാനമുണ്ട്.

BUY FROM HERE: Itel MagicX 4G

നിങ്ങളുടെ പോക്കറ്റിന് ഇണങ്ങിയ ഏറ്റവും മികച്ച 4G Keypad Phoneകൾ

ഇതിന് പുറമെ, പൈസയ്ക്ക് ഇണങ്ങുന്ന കീപാഡ് ഫോൺ ഏതാണെന്ന് ചോദിച്ചാൽ അത് Nokia 215 4Gയാണ്. ഈ ഫോണിൽ Facebook, FM, MP3 പ്ലെയർ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്.

എങ്കിലും, നൂതന ഫീച്ചറുകളുള്ള വിപണിയിലെ പുതിയ താരം Nokia 110 4G, Nokia 110 2G മോഡലും നിങ്ങളുടെ ആവശ്യങ്ങൾക്ക് ഇണങ്ങുന്ന കീപാഡ് ഫോണാണ്.