അത്യാവശ്യം മികച്ച ഫീച്ചറുകളുള്ള, എന്നാൽ കൊക്കിലൊതുങ്ങുന്ന ഒരു സ്മാർട്ഫോൺ വാങ്ങണമെന്ന പദ്ധതിയിലാണോ നിങ്ങൾ? ക്യാമറയിലും സ്റ്റോറേജിലും നൂതന ഓപ്പറേറ്റിങ് സിസ്റ്റവും ഉൾപ്പെടുന്ന ബ്രാൻഡഡ് ഫോണുകൾ 20,000 രൂപയ്ക്ക് (Branded phones under Rs 20,000) അകത്ത് വാങ്ങാം...
അവ ഏതെല്ലാമെന്ന് നോക്കാം...
വൺപ്ലസ്, ഐക്യൂ, റിയൽമി, മോട്ടോ തുടങ്ങിയ മുൻനിര ബ്രാൻഡഡ് ഫോണുകൾ അതും 5G ഫോണുകൾ നിങ്ങളുടെ ബജറ്റിന് അനുസരിച്ച് വാങ്ങാനാകും.
Moto G73 5G 20,000 രൂപ ബജറ്റിൽ വാങ്ങാവുന്ന കിടിലൻ ഫോണാണ്. ആൻഡ്രോയിഡ് 13 ഇന്റർഫേസുമായി വരുന്ന ഈ മോട്ടോ മോഡലിന് 6.5 ഇഞ്ച് 120Hz LCD ഡിസ്‌പ്ലേയാണുള്ളത്. ഫോണിലെ പ്രോസസർ മീഡിയടെക്കിന്റെ ഡൈമൻസിറ്റി 930 ആണ്.
50 MPയാണ് മോട്ടോ ജി73 5G ഫോണിന്റെ ക്യാമറ. കൂടാതെ, 8MP അൾട്രാവൈഡ് ക്യാമറയും LED ഫ്ലാഷും ഇതിൽ വരുന്നു. ഫോണിന്റെ സെൽഫി ക്യാമറയിലേക്ക് വരുമ്പോൾ 16 MPയാണ് ലെൻസ്.
30W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് Moto G73ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിൽ മോട്ടോ G73യുടെ 8GB/128GB സ്റ്റോറേജ് ഫോണിന് 18,999 രൂപ വില വരുന്നു.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസറോടെ വരുന്ന Moto G82 5G ഫോണും ഈ ബജറ്റിൽ വാങ്ങാവുന്ന മറ്റൊരു കിടിലൻ ഫോണാണെന്ന് പറയാം. 6.60 ഇഞ്ച് ഡിസ്പ്ലേയും, 1080×2400 പിക്സൽ റെസല്യൂഷനുമാണ് ഫോണിലുള്ളത്. 6 ജിബി RAMഉം 128 ജിബി സ്റ്റോറേജുമുള്ള മോട്ടോ ഫോണാണിത്.
ഫോണിന്റെ പ്രൈമറി ക്യാമറ 50 MPയുടേതാണ്. സെൽഫി പ്രിയർക്ക് 16MPയുടെ ഫ്രണ്ട് ക്യാമറ ലഭിക്കും. ഇങ്ങനെ മികച്ച ക്യാമറ ഫീച്ചറുകളോടെ, ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് മോട്ടോ G82 5G ഫോണിലുള്ളത്.
നിലവിൽ ഫോൺ 19,999 രൂപയ്ക്ക് ലഭ്യമാണ്.
വൺപ്ലസ് നോർഡ് CE 2 Liteന്റെ പുതിയ തലമുറക്കാരനാണ് OnePlus Nord CE 3 Lite. 5G പതിപ്പായ ഈ ഫോൺ 6.7 -ഇഞ്ച്, 120Hz LCD ഡിസ്‌പ്ലേയോടെ വരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആകർഷകമായ ഡിസൈനോടെ വരുന്ന ഈ സ്മാർട്ഫോൺ 67W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. 5000mAhന്റേതാണ് ബാറ്ററി. 8GB റാമും, 256GB സ്റ്റോറേജുമാണ് ഫോണിലുള്ളത്.
OnePlusന്റെ ഏറ്റവും മികച്ച ഈ ബജറ്റ് ഫോണിൽ 108MPയുടെ മെയിൻ ക്യാമറയാണ് വരുന്നത്. 16MPയാണ് വൺപ്ലസ് നോർഡ് സിഇ3 ലൈറ്റിന്റെ ഫ്രണ്ട് ക്യാമറ. 8GB റാമും 128GB സ്റ്റോറേജുമുള്ള വൺപ്ലസിന്റെ പുതിയ ബജറ്റ് ഫോണിന് 19,999 രൂപയാണ് വില വരുന്നത്.
20,000 രൂപ ബജറ്റിൽ വാങ്ങാവുന്ന മറ്റൊരു കിടിലൻ ഫോണാണ് ഐക്യൂവും അവതരിപ്പിക്കുന്നത്. MediaTek ഡൈമൻസിറ്റി 920 ഉൾപ്പെടുത്തി വരുന്ന iQOO Z7 5G ഫോൺ ബാറ്ററിയിലും ക്യാമറയിലുമെല്ലാം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
HDR10+ റെഡി അമോലെഡ് ഡിസ്‌പ്ലേയാണ് iQOO Z7 5Gയിലുള്ളത്.
6.38 ഇഞ്ചാണ് ഡിസ്പ്ലേ വലിപ്പം. 44W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോൺ 6GB റാം, 128GB സ്റ്റോറേജോടെ വരുന്നു.
64MPയാണ് ഐക്യൂ Z7 ഫോണിന്റെ പ്രൈമറി ക്യാമറ. 16 എംപിയാണ് ഫോണിന്റെ സെൽഫി ക്യാമറ. വിലയിലും ഫീച്ചറുകളിലും മികച്ച ഓപ്ഷനായി തെരഞ്ഞെടുക്കാവുന്ന iQOO Z7ന്റെ 5ജി ഫോൺ ഇന്ത്യയിൽ 18,999 രൂപയിൽ ലഭിക്കുന്നു. ആമസോണിലും മികച്ച ഓഫറിൽ ഫോൺ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.
1080×2412 പിക്സൽ റെസല്യൂഷനുള്ള 6.60 ഇഞ്ച് ഡിസ്‌പ്ലേയോടെ വരുന്ന ഫോണാണ് റിയൽമി 9 5G SE ഫോൺ. ഫോണിലെ പ്രോസസർ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 778Gയാണ്.
5000mAh ബാറ്ററിയും ആൻഡ്രോയിഡ് 11 OSഉം റിയൽമിയുടെ ഈ 5G ഫോണിന്റെ മറ്റ് സവിശേഷതകളാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഫോണിനുള്ളത്.
Realme 9 5G SEയുടെ ക്യാമറ ഫീച്ചറുകളും ഗംഭീരമാണ്. 48 MP പ്രൈമറി സെൻസറും 16 MP ഫ്രണ്ട് ക്യാമറയുമുൾപ്പെടുന്ന, ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിലുള്ളത്. 18,995 രൂപയാണ് റിയൽമി 9 SE ഫോണിന്റെ വില.
ഷവോമിയുടെ പുതുപുത്തൻ ഫോണുകളും നിങ്ങളുടെ ബജറ്റിന് അനുസരിച്ച് ഇപ്പോൾ വാങ്ങാനാകും. 120Hz AMOLED ഡിസ്‌പ്ലേയോടെ വരുന്ന റെഡ്മിയുടെ 5G ഫോൺ വാങ്ങുന്നതിന് 20,000 രൂപ പോലും ആവശ്യമില്ല.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 4 Gen 1 പ്രോസസറോടെ വരുന്ന റെഡ്മി നോട്ട് 12 5G ഫോൺ 5000mAh ബാറ്ററിയും 33W ഫാസ്റ്റ് ചാർജിങ് ഫീച്ചറുകളുമുള്ള മോഡലാണ്.
48MPയാണ് Redmi Note 12 5Gയുടെ മെയിൻ ക്യാമറ. 8MP അൾട്രാവൈഡ്, 2MP മാക്രോ തുടങ്ങി 3 സെൻസറുകൾ ഫോണിലുണ്ട്.
ഇതിനെല്ലാം പുറമെ 101 മണിക്കൂർ വരെ ബാറ്ററി ലൈഫുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 4GB റാം, 128ജിബി സ്റ്റോറേജോടെ വരുന്ന ഫോണിന് 17,999 രൂപയാണ് വില.
റെഡ്മിയുടെ മറ്റൊരു 5G ഫോണും ഏകദേശം ഇതേ വിലയ്ക്കടുത്ത് വാങ്ങാം. 1080×2400 പിക്സൽ റെസല്യൂഷനോടെ 6.67 ഇഞ്ച് ഡിസ്പ്ലേ വരുന്ന റെഡ്മി നോട്ട് 11 പ്രോ + ഫോൺ നൂതന ഫീച്ചറുകൾ ഉൾപ്പെടുത്തി വരുന്ന ഫോണാണ്.
ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസറാണ് Redmi Note 11 Pro+ൽ ഉള്ളത്. 6GB റാമും, 128GB സ്റ്റോറേജും ഫോണിന് വരുന്നു. 4500mAh ആണ് ഫോണിന്റെ ബാറ്ററി.
108MPയാണ് ഫോണിന്റെ പ്രൈമറി ക്യാമറയെന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസമാകില്ല! ഫോണിന്റെ സെൽഫി ക്യാമറയാകട്ടെ 8എംപി വരുന്നു. ഇവ രണ്ടും ഉൾപ്പെട്ട ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഈ റെഡ്മി 5G മോഡലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്രയും മികച്ച ക്യാമറ ഫീച്ചറുകളുള്ള Redmi Note 11 Pro+ 19,316 രൂപയ്ക്ക് ലഭ്യമാണ്.
വിലയും തുച്ഛം, ഗുണവും മെച്ചമെന്ന് പറയുന്ന മറ്റൊരു ഫോണാണ് പോകോയുടെ Poco X5 5G. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 695 പ്രോസസ്സറും, 120Hz റീഫ്രഷ് റേറ്റും, 6.7 ഇഞ്ച് AMOLED ഡിസ്‌പ്ലേയുമാണ് ഈ മോഡലിൽ വരുന്നത്.
33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000mAh ബാറ്ററിയാണ് പോകോ എക്സ്5ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫോട്ടോയിലും വീഡിയോയിലുമെല്ലാം ക്വാളിറ്റി ഉറപ്പുനൽകുന്നുണ്ട് പോക്കോ.
48MPയുടെ പ്രൈമറി ക്യാമറയാണ് Poco X5 5Gയിൽ ഉള്ളത്. കൂടാതെ, 8MP അൾട്രാവൈഡ് സെൻസറും 2MP ഡെപ്ത് സെൻസറും ഫോണിൽ വരുന്നു.
മികച്ച ക്യാമറ ഫോണായ പോകോ X5 5Gയുടെ 6GB റാം, 128GB സ്റ്റോറേജ് ഫോൺ ഇപ്പോൾ 18,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്.
Samsung Galaxyയാണ് ആൻഡ്രോയിഡ് ഫോണുകളിൽ കേമൻ. സാംസങ്ങിന്റെ 5G മോഡൽ വെറും 14,000 രൂപ റേഞ്ചിൽ സാംസങ് സ്റ്റോറുകളിൽ നിന്ന് ഓൺലൈനായി തന്നെ വാങ്ങാം.
FHD+ റെസല്യൂഷനുള്ള 90Hz LCD ഡിസ്‌പ്ലേയാണ് Samsung Galaxy M14 5Gയിൽ ഉള്ളത്. ഇതിന് പുറമെ, സാംസങ് വികസിപ്പിച്ചെടുത്ത ഒരു ഇൻ-ഹൗസ് ചിപ്പ് ആയ എക്‌സിനോസ് 1330 SoC ഫോണിലുണ്ട്. 6,000mAh ആണ് ഈ ഫോണിന്റെ ബാറ്ററി.
താങ്ങാവുന്ന വിലയിലുള്ള ഏറ്റവും മികച്ച ആൻഡ്രോയിഡ് ഫോൺ എന്ന ഖ്യാതി സാംസങ് ഗാലക്സി എം14 സ്വന്തമാക്കി കഴിഞ്ഞു. 50 MPയാണ് സാംസങ് ഫോണിന്റെ മെയിൻ ക്യാമറ.
13MPയാണ് സാംസങ് ഗാലക്സി എം14ന്റെ ഫ്രണ്ട് ക്യാമറ.
13,990 രൂപയിലും, 14,990 രൂപയിലും Samsung Galaxy M14 5Gയുടെ പല സ്റ്റോറേജ് ഫോണുകൾ വാങ്ങാവുന്നതാണ്.