2016 ലെ മികച്ച ബാറ്ററി ലൈഫ് കാഴ്ചവെക്കുന്ന 5 സ്മാർട്ട് ഫോണുകളും അതിന്റെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം
ഗ്യാലക്സി ഓണ്‍7 സ്‌മാർട്ട്‌ഫോണിന് 13 മെഗാപിക്‌സൽ ഓട്ടോഫോക്കസ് റിയർ ക്യാമറയും, 5 മെഗാപിക്‌സൽ ഫ്രന്റ് ക്യാമറയുമാണുള്ളത്. റിയർ ക്യാമറയോടൊപ്പം എല്‍ഇഡി ഫ്‌ളാഷ്, ഫുള്‍ എച്ച്‌ഡി വീഡിയോ റെക്കോർഡിംഗ് എന്നിവയും സാധ്യമാണ്. കണക്ടിവിറ്റി ഒപ്ഷനുകളായ ബ്ലൂടൂത്ത്, GPS, ഗ്ലോനാസ്സ്, മൈക്രോ-യുഎസ്‌ബി, 3G, GPRS/EDGE, Wi-Fi 802.11b/g/n എന്നിവയും ഫോണ്‍ സപ്പോർട്ട് ചെയ്യുന്നു. അതോടൊപ്പം തന്നെ ഡ്യുവൽ സിം സപ്പോര്‍ട്ടും 4G LTE സവിശേഷതയും ഗ്യാലക്‌സി ഓണ്‍7 സ്‌മാർട്ട്‌ഫോൺ നല്കുന്നുണ്ട് . വെള്ള, ഗോള്‍ഡ് എന്നീ നിറങ്ങളിൽ ഫോണ്‍ ലഭ്യമാണ്. കൂടാതെ സാംസംഗ് ഗ്യാലക്‌സി ഓണ്‍ സ്‌മാര്‍ട്ട്‌ഫോണിന്റെ മറ്റൊരു സവിശേഷഥ 3000mAh റിമൂവബിൾ ബാറ്ററിയാണ്.
5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണ് മോട്ടോ എക്‌സ് പ്ലേയുടേത്. 2 ജിബി റാം ,615 ഒക്ടോകോർ പ്രോസസ്സർ എന്നിവയും സ്മാർട്ട് ഫോണിനുണ്ട്. 21 എംപി മെഗാപിക്‌സൽ റിയർ ക്യാമറക്കൊപ്പം സെല്‍ഫിക്കായി 5 മെഗാ പിക്‌സൽ ഫ്രെണ്ട് ക്യാമറയും മോട്ടോ എക്‌സ് പ്ലേയില്‍ ഉണ്ട്.16 ജിബി,32 ജിബി ഇന്റേണൽ മെമ്മറികളില്‍ മോട്ടോ എക്സ് പ്ലേ ലഭ്യമാണ്. 128 ജിബി മൈക്രോ എഡ് ഡി കാർഡും ഫോണിൽ ഉപയോഗിക്കാന്‍ സാധിക്കും. 3630 എംഎഎച്ച്ബറ്ററിയാണ് മോട്ടോ എക്‌സ്പ്ലേയിൽ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാർജിൽ 30 മണിക്കൂർ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് മോട്ടോറോളയുടെ അവകാശവാദം.
വൺ പ്ലസ് 2
5.5 ഇഞ്ച് ഫുൾ എച്ച് ഡി ഡിസ്‌പ്ലേയുള്ള ഫോണിൽ 64 ബിറ്റ് ഒക്ടാ കോർ ക്വാല്‍കോം സ്‌നാപ്ഡ്രാഗൺ 810 വി2 വണ്‍ പ്രൊസസർ ആണ് ഉപയോഗിച്ചിരിക്കുന്നത്. 13 മെഗാപിക്‌സൽ ആണ് പിന്‍വശത്തെ ക്യാമറ 5 മെഗാപിക്‌സൽ സെല്‍ഫി ക്യാമറയും ഉണ്ട്. 3300mAh കരുത്താർന്ന ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത് .
16 എംപി മെയിൻ ക്യാമറയും 5 എംപി ഫ്രണ്ട് ക്യാമറയും വഴി കുറഞ്ഞ വെളിച്ചത്തിൽ പോലും വ്യക്തതയുള്ള ചിത്രങ്ങൾ പകർത്താൻ സാധിക്കും. പ്രധാന ക്യാമറ ഉപയോഗിച്ച് സെല്‍ഫി ചിത്രങ്ങൾ പകർത്തുന്നതിനായി ഫേസ് ഡിറ്റെക്ഷൻ അലാമുണ്ട്. 32 ജിബിയാണ് ഗ്യാലക്‌സി എ8ന്റെ ഇന്‍-ബില്‍ട്ട് മെമ്മറി. മെമ്മറി 128 ജിബി വരെ വികസിപ്പിക്കാനാകും. 1.8/1.3 ജിഗാ ഹെര്‍ട്ട്‌സ് ഒക്‌റ്റാ കോർ പ്രൊസസർ , 2 ജിബി റാം, 3050 എംഎഎച്ച് ബാറ്ററി, ആന്‍ഡ്രോയ്‌ഡ് ലോലിപോപ്പ് 5.1.1 ഓപ്പറേറ്റിങ് സിസ്റ്റം, ഡ്യുവൽ സിം, ഫിംഗർ പ്രിന്റ് സ്‌കാനർ എന്നീ പ്രത്യേകതകളോടു കൂടിയാണ് സാംസങ്ങിന്റെ ഗ്യാലക്‌സി എ8 വിപണിയിൽ എത്തുന്നത്.
4000 എം.എ.എച്ച് ശേഷിയുള്ള ബാറ്ററിയാണ് ഇതിലുള്ളത്. 1280ഇന്റു 720 പിക്‌സല്‍ റെസല്യൂഷനുള്ള ഒരു 5 ഇഞ്ച് ഡിസ്‌പ്ലേ, 2 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 1 ജിഗാ ഹെട്‌സ് വേഗത നല്‍കുന്ന ക്വാഡ് കോര്‍ മീഡിയടെക് എംടി6735പി പ്രോസസര്‍,4 ജി ,3 ജി കണക്റ്റിവിറ്റികള്‍, എല്‍ഇഡി ഫ്‌ളാഷോടെ പ്രവര്‍ത്തിക്കുന്ന 8 എംപി ഓട്ടോ ഫോക്കസ് റിയര്‍ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ എന്നിവയും ഇതിലുണ്ട്.141.00 ഇന്റു 71.80 ഇന്റു 9.50 എംഎം വലുപ്പവും 189 ഗ്രാം ഭാരവുമുള്ള ഫോണാണിത്. സ്പ്ലാഷ് പ്രൂഫ് നാനോ കോട്ടിംഗുമായി എത്തുന്ന ഫോണിന്റെ പോളികര്‍ബൊണേറ്റ് ബോഡിയാണ് രൂപകല്‍പ്പനയിലെ പ്രധാന പ്രത്യേകത.