ഇന്ന് സ്മാർട്ഫോൺ ഉപയോഗിക്കാത്തവർ വളരെ വിരളമാണ്. സ്മാർട്ഫോൺ ഉപയോഗിക്കാൻ അത്യാവശ്യം എല്ലാവരും പഠിച്ചുകഴിഞ്ഞുവെന്ന് വേണം പറയാൻ. കാരണം, ആശയവിനിമയത്തിനുള്ള ഒരു മാർഗമെന്നതിന് പുറമെ എന്ത് കാര്യവും ഫോണിലൂടെ സാധ്യമാകുന്നു എന്നതിനാൽ തന്നെ.
അതിനാൽ തന്നെ ബജറ്റ് റേഞ്ചിൽ ഏറ്റവും മികച്ച സ്മാർട്ഫോണുകൾ വാങ്ങാനായിരിക്കും സാധാരണ ആളുകൾ ശ്രമിക്കുന്നത്. അതും അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഫോണുകളിലേക്കാണ് ശ്രദ്ധ നൽകുന്നതും.
ഉദാഹരണത്തിന് ഇന്ന് മിനിമം 4G നെറ്റ്‌വർക്ക് കണക്റ്റിവിറ്റി സാധ്യമായ സ്മാർട്ഫോണുകളാണ് വാങ്ങുന്നതിന് അനുയോജ്യം.
ഹൈ- റെസല്യൂഷനും മികച്ച ബാറ്ററി ലൈഫുമായിരിക്കും മറ്റു ചിലർ നോക്കുന്നത്. വീഡിയോഗ്രാഫിയിലും ഫോട്ടോഗ്രാഫിയിലും താൽപ്പര്യമുള്ളവർ മികച്ച പിക്സലുള്ള ക്യാമറാഫോണുകൾ വാങ്ങാൻ താൽപ്പര്യപ്പെടുന്നു
നിങ്ങളൊരു സാധാരണ സ്മാർട്ഫോൺ ഉപയോക്താവാണെങ്കിൽ മിക്കവാറും കുറഞ്ഞ വിലയിലുള്ള സ്മാർട്ഫോണായിരിക്കും വാങ്ങുക. അങ്ങനെയെങ്കിൽ 8000 രൂപയാണോ ബജറ്റ്?
പേടിക്കണ്ട, വില കുറവാണെങ്കിലും മികച്ച ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
വെറും 7,950 രൂപയ്ക്ക് സാംസങ് ഗാലക്സിയുടെ A03 നിങ്ങൾക്ക് സ്വന്തമാക്കാം.
സാംസങ്ങിന്റെ ബജറ്റ് സ്മാർട്ട്‌ഫോണിനായി അന്വേഷിക്കുന്നവർക്ക്, ഇത് മികച്ച ഓപ്ഷൻ തന്നെയാണ്.
6.5 ഇഞ്ച് സ്ക്രീൻ വലിപ്പത്തിൽ 48MP പ്രൈമറി ക്യാമറയും, 5,000 mAh ബാറ്ററിയുമാണ് Samsung Galaxy A03ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. Unisoc Tiger T606 SoC ആണ് ഫോണിന്റെ പ്രോസസർ. 3GB റാം, 32GB ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഫോണിൽ വരുന്നു.
എന്നാൽ, Galaxy M14 5Gയുടെ ബാറ്ററി 6,000 mAhന്റേതാണ്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ Samsung Galaxy A03 ചെറിയ ഫീച്ചറുകളോടെയാണ് വരുന്നത്.
8,000 രൂപ റേഞ്ചിൽ വാങ്ങാവുന്ന ഇന്ത്യയിലെ മികച്ച സ്മാർട്ഫോണാണിത്. Redmi 10A 7,999 രൂപ വില വരുന്ന സ്മാർട്ഫോണാണ്. ക്രോമയിലാണ് ഫോൺ ഈ വിലയ്ക്ക് ലഭ്യമായിട്ടുള്ളത്. 5,000 mAh ബാറ്ററിയാണ് ഫോണിലുള്ളത്.
രണ്ട് ദിവസത്തിലധികം ബാറ്ററി ലൈഫ് നൽകാനുള്ള ശേഷി റെഡ്മി 10എയ്ക്ക് ഉണ്ടെന്ന് പറയുന്നു.
മീഡിയടെക് ഹീലിയോ ജി 25 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഫിംഗർപ്രിന്റ് സെൻസർ, മൾട്ടി-ക്യാമറ സിസ്റ്റം പോലുള്ള ഫീച്ചറുകൾ റെഡ്മി 10Aയിൽ വരുന്നു. 6.53 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയാണി റെഡ്മി ഇതിൽ അവതരിപ്പിച്ചിരിക്കുന്നത്.
Buy from here: Redmi 10A
എന്നാൽ റെഡ്മിയുടെ തന്നെ 6.67 ഇഞ്ച് വലിപ്പമുള്ള FHD+ ഡിസ്പ്ലേയിൽ വരുന്ന Redmi Note 12 Proയുമായി നോക്കിയാൽ Redmi 10A അത്രയധികം ഫീച്ചറുകൾ ഉൾക്കൊള്ളുന്നില്ല.
8,000 രൂപയിൽ താഴെ വിലയുള്ള നോക്കിയയുടെ ആൻഡ്രോയിഡ് ഫോണാണ് Nokia C20 Plus.
7,999 രൂപയ്ക്ക് ഈ ഫോൺ നിങ്ങൾക്ക് റിലയൻസ് ഡിജിറ്റലിൽ നിന്ന് വാങ്ങാവുന്നതാണ്. Unisoc SC9863A പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഫോണിന്റെ ക്യാമറ കുറഞ്ഞ മെഗാപിക്സലിന്റേതാണ്. കാരണം, 8 MP പ്രൈമറി ക്യാമറയും, 2 MP സെക്കൻഡറി ക്യാമറയുമാണ് ഇതിലുള്ളത്. 4,950 mAh ബാറ്ററി, 2 ദിവസത്തെ ബാറ്ററി ലൈഫുമായി വരുന്നു.
നോക്കിയ C20ന് പിന്നാലെ വന്ന Nokia C30 ഫോണിന്റെ ബാറ്ററി ലൈഫ് 3 ദിവസമാണ്.
ഇവിടെ നിന്നും വാങ്ങൂ... CLICK HERE
13MP ക്യാമറ Nokia C30ന് വരുന്നതിനാൽ തന്നെ, C20ന്റെ 8 MPയുടെ പ്രൈമറി ക്യാമറ താരതമ്യേന കുറവാണ്.
7,999 രൂപ ബജറ്റിൽ വരുന്ന സ്മാർട്ഫോണാണ് Tecno Spark 9. മീഡിയാടെക് ഹീലിയോ G37 SoC പ്രോസസറാണ് ടെക്നോ ഇതിൽ അവതരിപ്പിച്ചിട്ടുള്ളത്. 4GB + 64 GB സ്റ്റോറേജിന്റെ ഫോണിനാണ് 7,999 രൂപ വില വരുന്നത്.
6.6 ഇഞ്ച് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 10Wന്റെ ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. 5,000 mAh ആണ് ടെക്നോ സ്പാർക് 9ന്റെ ബാറ്ററി.
മികച്ച ആൻഡ്രോയിഡ് ഫോൺ, അതും 8,000 രൂപ റേഞ്ചിൽ അന്വേഷിക്കുന്നവർക്ക് എന്തുകൊണ്ടും റിയൽമി നാർസോ 50i പ്രൈം അനുയോജ്യമാണ്.
ഇവിടെ നിന്നും വാങ്ങൂ... CLICK HERE
യുണിസോക്ക് ടി 612 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ളതിനാൽ സ്റ്റോറേജിലും realme narzo 50i Prime നിങ്ങൾക്ക് മികച്ച ഓപ്ഷനായി തെരഞ്ഞെടുക്കാം.
6.5 ഇഞ്ച് എച്ച്‌ഡി ഡിസ്‌പ്ലേയാണ് ഫോണിൽ വരുന്നത്. ഏകദേശം ഇതേ വലിപ്പമാണ് സമകാലികനായി എത്തിയ റെഡ്മി A1ലും ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ റിയൽമി നാർസോ 50i പ്രൈം മോഡലിന്റെ ക്യാമറ ഫീച്ചർ പരിശോധിച്ചാൽ അത് 8 മെഗാപിക്സലിന്റെ മെയിൻ ക്യാമറയും, 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറയുമായി വരുന്നു.
ഷവോമിയുടെ Redmi Aiന്റെ ക്യാമറയും ഇതേ പിക്സലിലാണ് വരുന്നത്.
എന്നാൽ റെഡ്മി A1ന് ആമസോൺ Realme narzo 50i Primeനേക്കാൾ വില കുറച്ചു നൽകുന്നുണ്ട്.
എങ്കിലും, റെഡ്മി വാങ്ങാൻ താൽപ്പര്യമില്ലാത്തവർ അതേ ഫീച്ചറുകളുള്ള മറ്റൊരു ബ്രാൻഡ് തെരഞ്ഞെടുക്കുകയാണെങ്കിൽ റിയൽമിയുടെ ഈ നാർസോ എഡിഷൻ തന്നെയാണ് നല്ലത്.
7,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാവുന്ന ഫോണാണ് മോട്ടോ E13. 7,299 രൂപയ്ക്ക് ഫോൺ ക്രോമയിൽ നിന്നും വാങ്ങാം.
Unisoc T606 പ്രോസസറാണ് Moto E13ൽ വരുന്നത്. കൂടാതെ ഈ സ്മാർട്ഫോൺ IP52 റേറ്റിങ്ങും, സ്പ്ലാഷ്-റെസിസ്റ്റന്റുമായി വരുന്ന മോട്ടോ E13 ഡോൾബി അറ്റ്‌മോസ് ഓഡിയോയും സപ്പോർട്ട് ചെയ്യുന്നു.
6.5 ഇഞ്ചിന്റെ HD സ്ക്രീനാണ് മോട്ടോ ഈ മോഡലിൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം ഇതേ വില വരുന്ന പോക്കോയുടെ Poco C55മായി താരതമ്യം ചെയ്യുകയാണെങ്കിൽ 6.71 ഇഞ്ച് വലിപ്പം പോക്കോയ്ക്കുണ്ട്.
ഇവിടെ നിന്നും വാങ്ങൂ... CLICK HERE
എന്നാൽ 2 ഫോണിനും 5000 mAh ബാറ്ററി വരുന്നു. 10W ഫാസ്റ്റ് ചാർജിങ്ങിനെ മോട്ടോ പിന്തുണയ്ക്കുന്നു. ഇതേ ചാർജിങ് കപ്പാസിറ്റിയാണ് പോക്കോയിലുമുള്ളത്.
എന്നാൽ മറ്റെല്ലാ ഫീച്ചറുകളിലും പോക്കോ മികച്ചുനിൽക്കുമ്പോൾ Moto E13 പുതിയ ഓപ്പറേറ്റിങ് സിസ്റ്റവുമായി വരുന്നു. Android v13 ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫോൺ ഫ്ലിപ്കാർട്ടിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്.
ഇവിടെ നിന്നും വാങ്ങൂ... @Rs.7,299
7,390 രൂപയ്ക്ക് വാങ്ങാവുന്ന ബജറ്റ് ഫോണാണ് പോക്കോയുടെ C31. ഡ്യുവൽ സിം ഫീച്ചറുകളോടെ വരുന്ന പോകോ C31 വരുന്നത്. മീഡിയാടെക് ഹീലിയോ G35 ആണ് ഫോണിന് മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ചിപ്സെറ്റ്. ഇത് റെഡ്മി 10Aയുടെ മീഡിയാടെക് ഹീലിയോ G25നേക്കാൾ കുറച്ചുകൂടി അപ്ഡേറ്റഡാണ്.
റെഡ്മി 10Aയിലെ പോലെ പോക്കോ C31ലും 5000 mAhന്റെ അതേ ബാറ്ററി തന്നെ വരുന്നു. 13 MPയാണ് പ്രധാന ക്യാമറ. 5MPയാണ് ഫോണിന്റെ ഫ്രെണ്ട് ക്യാമറ. 6.53 ഇഞ്ചാണ് ഫോണിന്റെ ഡിസ്പ്ലേ.
ഇവിടെ നിന്നും വാങ്ങൂ... CLICK HERE