2022ലാണ് ഇന്ത്യയിൽ 5G Smartphones വരുന്നത്. 2024-ൽ പുറത്തിറങ്ങിയ മൊബൈൽ ഫോണുകൾ മിക്കവയും 5Gയായിരുന്നു.
അതിവേഗ കണക്റ്റിവിറ്റിയ്ക്ക് ടെലികോം കമ്പനികളും സൌജന്യ സർവ്വീസ് നൽകി. ഇത് ഇന്ത്യയുടെ സ്മാർട്ഫോൺ വിപണിയിൽ 5G തരംഗമാകാൻ സഹായിച്ചു.
നല്ല വില കൊടുത്താലേ 5G ഫോണുകൾ ലഭിക്കൂ എന്നില്ല. കാരണം കടന്നുപോയ വർഷം പുറത്തിറങ്ങിയ സ്മാർട്ഫോണുകൾ പരിശോധിച്ചാൽ മതി.
ഏറ്റവും വിലക്കുറവിലും റെഡ്മി, മോട്ടോ ഉൾപ്പെടെയുടെ ബ്രാൻഡുകൾ 5G മോഡലുകൾ വിപണിയിൽ എത്തിച്ചു. സാംസങ്ങിന്റെ ബജറ്റ് ഫ്രെണ്ട്ലി 5G ഫോണുകളും വിപണിശ്രദ്ധ പിടിച്ചുപറ്റി.
സാധാരണക്കാരന് ഏറ്റവും കുറഞ്ഞ വിലയിൽ 5G സ്മാർട്ട്‌ഫോൺ ലഭിക്കാൻ തുടങ്ങി. ജിയോ, എയർടെൽ കമ്പനികൾ അൺലിമിറ്റഡ് 5ജി ഓഫർ ചെയ്തതു.
ദിവസ ക്വാട്ട കഴിഞ്ഞാൽ ടോപ്പ് അപ്പ് പ്ലാനുകൾക്ക് വീണ്ടും പണം ചെലവാക്കേണ്ടി വന്നില്ല. 5G ഫോണുകളിലെ അൺലിമിറ്റഡ് 5G ഇങ്ങനെ ടോപ്പ് അപ്പ് റീചാർജ് എന്ന അധിക ചെലവ് ഒഴിവാക്കാനും സഹായിച്ചു.
നിങ്ങളുടെ ബജറ്റ് 10,000 രൂപയിൽ താഴെയാണോ? അതുമല്ലെങ്കിൽ 15,000 രൂപ റേഞ്ചിലുള്ള 5G ഫോണാണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിലിതാ, അത്യാവശ്യം മികച്ച ഫീച്ചറുകളുള്ള 5G ഫോണുകൾ പരിചയപ്പെടാം.
ഇവയെല്ലാം നിങ്ങളുടെ ബജറ്റിന് അകത്ത് വിലയാകുന്ന സ്മാർട്ഫോണുകളാണ്.
10,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 5G ഫോണാണിത്. Clean UI ഫീച്ചറുകൾ ഇതിലുണ്ട്. ഫോണിന്റെ ബാറ്ററി ലൈഫും മികച്ചതാണ്.
ഡിസ്പ്ലേ ക്വാളിറ്റി വളരെ മികച്ചതെന്ന് പറയാനാകില്ല. എങ്കിലും 6.56-ഇഞ്ച് 90Hz HD+ LCD ഡിസ്‌പ്ലേയാണ് ലാവയ്ക്കുള്ളത്.
മീഡിയടെക് ഡൈമെൻസിറ്റി 6020 SoC ആണ് പ്രോസസർ. 5,000mAh ബാറ്ററിയും, 18W ചാർജിങ്ങുമുള്ള ഫോണാണിത്.
ക്യാമറ ആവറേജ് പെർഫോമൻസ് നൽകുന്നു. 50MP AI ഡ്യുവൽ ക്യാറയാണ് ലാവ ബ്ലേസ് 2വിലുള്ളത്. ഇതിന്റെ ഫ്രെണ്ട് ക്യാമറ 8MPയാണ്.
ഫോണിന്റെ 6GB RAM, 128GB സ്റ്റോറേജ് ഓപ്ഷന് 9,999 രൂപയാണ് വില വരുന്നത്. ഇവിടെ നിന്നും വാങ്ങൂ...
ഷവോമിയുടെ ലോ ബജറ്റിലുള്ള മികച്ച 5G സെറ്റാണ് റെഡ്മി 13C. മീഡിയടെക് ഡൈമൻസിറ്റി 6100+ 5G SoCയാണ് പ്രോസസർ. ഇത് നീണ്ട ബാറ്ററി ലൈഫുള്ള ഫോണാണ്.
എന്നാൽ ഫുൾ ചാർജാകാൻ ഏകദേശം 2 മണിക്കൂർ സമയമെടുക്കും.
റെഡ്മിയുടെ ബാറ്ററി 5,000mAh ആണ്. 18W ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു. ഫോണിന്റെ ഡിസൈൻ ആകർഷകമാണ്. 6.74 ഇഞ്ച് 90Hz HD+ IPS ആണ് ഡിസ്പ്ലേ.
ക്യാമറ പെർഫോമൻസ് ഉത്തമം എന്ന് പറയാനാകില്ല. എങ്കിലും ലോ ബജറ്റ് ഫോണിന് ഇണങ്ങിയ ഫീച്ചറുകൾ ലഭിക്കും. 50MP AI റിയർ ക്യാമറയാണ് റെഡ്മി 13Cയിലുള്ളത്.
5MPയാണ് ഫ്രെണ്ട് ക്യാമറ. 10,999 രൂപയാണ് ആമസോണിൽ ഫോണിന്റെ വില. ഇവിടെ നിന്നും വാങ്ങാം...
11,000 രൂപ ചെലവാക്കാമെങ്കിൽ പോകോ M6 പ്രോ ഒരു മികച്ച ഓപ്ഷനാണ്. ഇതിന്റെ ക്യാമറയും ബാറ്ററി ലൈഫും മികച്ചതാണ്. 5,000mAh ആണ് ബാറ്ററി. 18W ചാർജിങ്ങിനെ പോകോ M6 പിന്തുണയ്ക്കുന്നു.
എന്നാൽ ഫുൾ ചാർജിങ്ങിന് ഏകദേശം 2 മണിക്കൂർ സമയമെടുക്കും.
ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 2 SoC ആണ് പ്രോസസർ. 50MPയും, 2MPയും ചേർന്ന ഡ്യുവൽ ക്യാമറ സെറ്റപ്പ് ഇതിലുണ്ട്. സെൽഫി പ്രിയർക്ക് 8MPയുടെ ഫ്രെണ്ട് സെൻസറും പോകോ നൽകുന്നു.
6.79-ഇഞ്ച് 90Hz FHD+ IPS ഡിസ്‌പ്ലേയാണ് പോകോ എം6 പ്രോയിൽ നൽകിയിട്ടുള്ളത്. ഫോണിന്റെ 6GB RAM + 128GB വേരിയന്റിന് 12,679 രൂപയാണ് വില.
ആൻഡ്രോയിഡ് ഫോണുകളിൽ പലരുടെയും പ്രിയപ്പെട്ട ബ്രാൻഡ് സാംസങ് ആയിരിക്കും. സാംസങ് ഗാലക്സി M14 5Gയും 12,000 രൂപയ്ക്ക് താഴെ വാങ്ങാവുന്ന 5G ഫോണാണ്. ആൻഡ്രോയിഡ് 13 ആണ് സാംസങ്ങിന്റെ ഓപ്പറേറ്റിങ് സിസ്റ്റം.
ബാറ്ററിയിലും ക്യാമറ പെർഫോമൻസിലും വളരെ മികച്ച ബജറ്റ് ഫോണെന്ന് തന്നെ പറയാം.
6000mAh ആണ് സാംസങ് ഗാലക്സി എം14 5Gയുടെ ബാറ്ററി. ഇതിന് 50MP, 2MP, 2MP ചേർന്ന ട്രിപ്പിൾ ക്യാമറ സെറ്റപ്പുണ്ട്. 13MPയാണ് ഫോണിന്റെ സെൽഫി ക്യാമറ.
6.6 ഇഞ്ച് വലിപ്പമുള്ള LCD, FHD+ ഡിസ്പ്ലേയാണ് ഈ സാംസങ് ഫോണിലുള്ളത്. എക്സിനോസ് 1330 ഒക്ടാ കോർ 2.4GH 5nm പവർഫുൾ പ്രോസസറാണ് മറ്റൊരു പ്രത്യേകത. ഫോണിന്റെ 6GB + 128GB വേരിയന്റിന് 11,999 രൂപയാണ് ഇപ്പോൾ വില.
ബിൽഡ് ക്വാളിറ്റിയും മികച്ച ഡിസ്പ്ലേ ഫീച്ചറുമുള്ള ഫോണാണ് ഐക്യൂ Z6 Lite 5G. 120Hz FHD+ ഡിസ്പ്ലേയാണ് ഐക്യൂവിനുള്ളത്. 6.58 ഇഞ്ച് സ്ക്രീൻ വലിപ്പം വരുന്നു.
50MPയും, 2MPയും ചേർന്ന റിയർ ക്യാമറ സെറ്റപ്പാണ് ഐക്യൂവിലുള്ളത്. ഫോണിന് 8MPയുടെ ഫ്രെണ്ട് ക്യാമറയും വരുന്നു. എന്നാൽ കുറഞ്ഞ വെളിച്ചത്തിലുള്ള ഫോട്ടോഗ്രാഫിയ്ക്ക് അത്ര മികച്ചതല്ല ക്യാമറ പെർഫോമൻസ്.
18W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണിന്റെ ബാറ്ററി 5,000mAh ആണ്. ക്വാൽകോം സ്നാപ്ഡ്രാഗൺ 4 Gen 1 SoC പ്രോസസറാണ് ഇതിന് മികച്ച പെർഫോമൻസ് നൽകുന്നത്. ഇതിനൊപ്പം നിങ്ങൾക്ക് ചാർജർ ലഭിക്കില്ല.
6GB RAM + 128GB വേരിയന്റിന് ആമസോണിൽ 12,999 രൂപയാണ് വില.
5G ഫോൺ ബജറ്റിന് നോക്കി വാങ്ങുന്നവർക്കുള്ള മറ്റൊരു ഓപ്ഷനാണിത്.
ബിൽഡ് ക്വാളിറ്റിയിലും ബാറ്ററി ലൈഫിലും ഇത് മികച്ച സ്മാർട്ഫോൺ തന്നെയാണ്. മീഡിയടെക് ഡൈമൻസിറ്റി 810 SoC ആണ് ഇതിന് മികച്ച പെർഫോമൻസ് ഉറപ്പാക്കുന്നത്.
5,000mAh ബാറ്ററിയും 18W ചാർജിങ്ങിനെയും സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. എന്നാൽ ക്യാമറ ഉഗ്രൻ എന്ന് പറയാനാകില്ല. 50MP+VGA ഡ്യുവൽ ക്യാമറയാണ് ഇതിലുള്ളത്. 8MPയുടെ ഫ്രെണ്ട് ക്യാമറയും വരുന്നു.
6.58 വലിപ്പമുള്ള സ്ക്രീനാണ് ഇൻഫിനിക്സ് ഹോട്ട് 20 5Gയിലുള്ളത്. 120Hz FHD+ LCD ഡിസ്പ്ലേയുമുണ്ട്. ഫോണിന്റെ 6GB RAM + 128GB മോഡലിന് 14,990 രൂപയാണ് വില.
മേൽപ്പറഞ്ഞവയെല്ലാം മികച്ച 5G ഫോണുകളാണ്. ഇതുകൂടാതെ itel P55 5G, Moto G34 5G പോലുള്ള മൊബൈലുകളും ഈ ബജറ്റിൽ വരുന്ന 5G ഫോണുകളാണ്.