നിങ്ങളുടെ ബജറ്റ് ഒരു 5G Phone വാങ്ങാൻ അനുയോജ്യമല്ലെന്നാണോ വിചാരിക്കുന്നത്. എങ്കിൽ അത് നിങ്ങളുടെ തെറ്റിദ്ധാരണ മാത്രമാണ്.
കാരണം ഏറ്റവും മികച്ച 5G ഫോണുകൾക്ക് വലിയ തുകയാകാറില്ല.
നിങ്ങളുടെ ബജറ്റിനുള്ളിൽ നിൽക്കുന്ന ശരിയായ സ്‌മാർട്ട്‌ഫോൺ തെരഞ്ഞെടുക്കാൻ ഞങ്ങൾ സഹായിക്കാം.
അതും ഏറ്റവും പുതിയതും, ഭേദപ്പെട്ട പെർഫോമൻസ് തരുന്നതുമായ ഫോണുകളെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. 15000 രൂപയിൽ താഴെ വരുന്ന മികച്ച സ്മാർട്ട്ഫോണുകളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.
ഫോണിന്റെ സ്പെസിഫിക്കേഷനും പെർഫോമൻസും എങ്ങനെയാണെന്ന് വിശദീകരിക്കുന്നുണ്ട്. അതുപോലെ അത് എത്ര രൂപയാകുമെന്നും, വാങ്ങാനുള്ള ലിങ്കും ഒപ്പം കൊടുക്കുന്നു. റെഡ്മി, സാംസങ്, ഐക്യൂ ഫോണുകളുടെ ബജറ്റ് മോഡലുകളാണ് ലിസ്റ്റിലുള്ളത്.
ഫോണുകൾക്ക് പോരായ്മയുണ്ടെങ്കിൽ അതും ഒപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫോണുകളായി ഐക്യൂ ബ്രാൻഡ് വളരുന്നു. ബജറ്റ്, മിഡ്-റേഞ്ച്, പ്രീമിയം ഫോണുകൾ കമ്പനി ഇന്ത്യൻ വിപണിയിൽ എത്തിച്ചിട്ടുണ്ട്.
ഇവിടെ വിവരിക്കുന്നത് ബജറ്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന ഐക്യൂ Z9x ഫോണിനെ കുറിച്ചാണ്.
18,000 രൂപ റേഞ്ചിൽ ഇന്ത്യൻ വിപണിയിലെത്തിയ സ്മാർട്ഫോണാണിത്. എന്നാൽ ഇപ്പോൾ ആമസോണിൽ ഐക്യൂ Z9x 14,499 രൂപയ്ക്ക് വിൽക്കുന്നു. സ്നാപ്ഡ്രാഗൺ 6 Gen 1 ആണ് പ്രോസസർ.
6000mAh ബാറ്ററിയും 44W ഫ്ലാഷ് ചാർജിങ് കപ്പാസിറ്റിയുമുള്ള ഫോണാണിത്. ഈ 5ജി ഫോണിൽ ഐക്യൂ 50MP AI ക്യാമറ നൽകിയിട്ടുണ്ട്.
പർച്ചേസിനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.
12,490 രൂപയ്ക്ക് ഇപ്പോൾ ലഭ്യമാകുന്ന 5G ഫോണാണിത്. 6000 mAh ബാറ്ററിയും 50MP പ്രൈമറി ക്യാമറയുമാണ് ഫോണിലുള്ളത്. ഇത് ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പിലുള്ള സ്മാർട്ഫോണാണ്.
6.6 ഇഞ്ച് വലിപ്പമാണ് ഫോണിന്റെ ഡിസ്പ്ലേയ്ക്കുള്ളത്. ഫോണിന് പെർഫോമൻസ് നൽകുന്നത് എക്സിനോസ് 1330 പ്രോസസറാണ്. ഇത് അത്രയും മികച്ച പ്രോസസറെന്ന് പറയാൻ സാധിക്കില്ല.
എങ്കിലും ക്യാമറ, ബാറ്ററി നോക്കുന്നവർക്ക് ബെസ്റ്റ് 5ജി ഫോൺ തന്നെയാണ്. വാങ്ങാനുള്ള ആമസോൺ ലിങ്ക്, ഇവിടെ ക്ലിക്ക് ചെയ്യുക.
ബ്ലെൻഡിങ് സ്റ്റൈലും പെർഫോമൻസുമുള്ള സ്മാർട്ഫോണാണിത്. ഏറ്റവും മികച്ച പ്രോസസറും ഡിസ്പ്ലേയുമാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്.
കൂടാതെ റെഡ്മി ഫോണിനെ പവർഫുള്ളാക്കാൻ 5000 mAh ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
കോർണിങ് ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും IP53 റേറ്റിങ്ങുമുള്ള 5G ഫോണാണിത്.
50MP എഐ സപ്പോർട്ടുള്ള ഡ്യുവൽ ക്യാമറ നൽകിയിരിക്കുന്നു. എന്നാൽ ക്യാമറ പെർഫോമൻസ് ആവറേജാണ്.
പക്ഷേ കിടിലൻ പെർഫോമൻസിനായി സ്നാപ്ഡ്രാഗൺ 4 Gen 2 പ്രോസസർ ഉപയോഗിച്ചിരിക്കുന്നു.
സൈഡ് ഫിംഗർപ്രിന്റ് സെൻസറും IR ബ്ലാസ്റ്ററും എടുത്തുപറയേണ്ട പ്രത്യേകതകളാണ്. 6GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് ആമസോണിൽ 12,499 രൂപയാണ് വില. വാങ്ങാനുള്ള ലിങ്ക്.
ഫാസ്റ്റ് ചാർജിങ്ങും ബെസ്റ്റ് പെർഫോമൻസും 15000 രൂപയിൽ താഴെയും കിട്ടും.
റിയൽമിയുടെ 5G ഫോണായ റിയൽമി 11x-ൽ 6.72 ഇഞ്ച് വലിപ്പമുള്ള സ്ക്രീനാണുള്ളത്. 5000 mAh ആണ് ഫോണിന്റെ ബാറ്ററി.
64 MP AI ക്യാമറ ഈ സ്മാർട്ഫോണിനുണ്ട്. അവിശ്വസനീയമായ ഫാസ്റ്റ് ചാർജിങ്ങാണ് ഈ ബജറ്റ് ഫോണിൽ റിയൽമി നൽകിയിട്ടുള്ളത്. 33W SUPERVOOC ചാർജിങ്ങിനെ ഫോൺ സപ്പോർട്ട് ചെയ്യുന്നു. അതുപോലെ മികച്ച ഡിസ്പ്ലേയും പെർഫോമൻസും ഫോണിൽ പ്രതീക്ഷിക്കാം.
മെയിൻ ക്യാമറ 60 മെഗാപിക്സലാണെങ്കിലും ആവറേജ് പെർഫോമൻസാണ് തരുന്നത്. മീഡിയാടെക് ഡൈമൻസിറ്റി 6100+ പ്രോസസർ സുഗമമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ആമസോൺ വഴി വാങ്ങുകയാണെങ്കിൽ 14,351 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. റിയൽമി 11എക്സ് വാങ്ങാനുള്ള ആമസോൺ ലിങ്ക്.
മികച്ച പെർഫോമൻസുള്ള ബജറ്റ്-ഫ്രെണ്ട്ലി 5G ഫോണാണിത്. മീഡിയാടെക് ഹീലിയോ G96 ആണ് പ്രോസസർ. 64MP+16MP ചേർന്നതാണ് പോകോ എം4 പ്രോയുടെ ക്യാമറ. ഇത് ആവറേജ് ഫോട്ടോഗ്രാഫി പെർഫോമൻസ് തരുന്നു.
പ്രോസസറിന് പുറമെ ഫോണിന്റെ ഡിസ്പ്ലേയിലും എടുത്തുപറയേണ്ട സവിശേഷതയുണ്ട്. 6.43 ഇഞ്ച് വലിപ്പമുള്ള സൂപ്പർ AMOLED സ്ക്രീനാണ് ഫോണിലുള്ളത്.
5000 mAh ആണ് പോകോ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ആമസോണിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 12,490 രൂപയ്ക്ക് സ്വന്തമാക്കാം. ബാങ്ക് ഓഫറുകളും ലഭ്യം, വാങ്ങാനുള്ള ലിങ്ക്.
മികച്ച ഡിസ്പ്ലേയും ഭേദപ്പെട്ട ക്യാമറ ക്വാളിറ്റിയുമുള്ള സാംസങ് ഫോണാണിത്. 120Hz റീഫ്രെഷ് റേറ്റുള്ള sAMOLED ഡിസ്പ്ലേയാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും ഗുണകരമായ സോഫ്റ്റ് വെയറും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്.
50MP-യുള്ള എഐ ട്രിപ്പിൾ ക്യാമറയാണ് ഗാലക്സി എം34ലുള്ളത്. എക്സിനോസ് 1280 ഒക്ടാ കോർ പ്രോസസർ ഫോണിലുണ്ട്.
എന്നാൽ ഇത് ആവറേജ് പെർഫോമൻസ് തരുന്നു. 6000 mAh ആണ് ബാറ്ററി. വാങ്ങാനുള്ള ലിങ്ക്.
മെയ് അവസാനവാരം വിപണയിൽ എത്തിയ സ്മാർട്ഫോണാണിത്. 10000 രൂപയ്ക്കും താഴെയാണ് വില. ടോപ് നോച്ച് സ്പീഡും പെർഫോമൻസും ലാവ അവകാശപ്പെടുന്നു.
9499 രൂപ, 9999 രൂപ എന്നീ വിലകളിൽ 2 വേരിയന്റുകളാണ് വിപണിയിൽ എത്തിച്ചിട്ടുള്ളത്.
യൂണിസോക് T750 5G ഒക്ടാ കോർ പ്രോസസർ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ദൈർഘ്യമേറിയ ബാറ്ററിയും അതിവേഗ ചാർജിങ്ങും ലഭിക്കുന്നതാണ്.
ലാവ യുവ 5ജി ഫോണിൽ 5000 mAh ബാറ്ററിയാണ് പായ്ക്ക് ചെയ്തിട്ടുള്ളത്. ഇത് 18W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു. 50MP AI ഡ്യുവൽ റിയർ ക്യാമറയാണ് ലാവ യുവ 5ജിയിലുള്ളത്. ആമസോൺ വഴി ജൂൺ 5 മുതൽ ലാവ 5G വിൽപ്പന ആരംഭിക്കുന്നു.