ഈ ആഴ്ചയിലെ മികച്ച 5 സ്മാർട്ട്‌ ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു May 03 2016
ഈ ആഴ്ചയിലെ മികച്ച  5 സ്മാർട്ട്‌ ഫോണുകൾ

ഈ ആഴ്ചയിലെ മികച്ച 5 സ്മാർട്ട്‌ ഫോണുകളും അവയുടെ പ്രധാന സവിശേഷതകളും നിങ്ങൾക്ക് ഇവിടെ നിന്നും മനസിലാക്കാം

 

 

ഈ ആഴ്ചയിലെ മികച്ച  5 സ്മാർട്ട്‌ ഫോണുകൾ

 

അസ്യൂസ് സെൻഫോൺ ഗോ 4.5

അസ്യൂസിന്റെ പുതിയ സെന്‍ഫോണ്‍ ഗോ 4.5 സ്മാര്‍ട് ഫോണ്‍ വിപണിയിലെത്തി. രണ്ടുതരം ക്യാമറ വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. പിന്നിൽ അഞ്ച് മെഗാ പിക്സലും മുന്നിൽ 0.3 മെഗാ പിക്സലും ക്യാമറകളുള്ള വേരിയന്റിനു വില 5,299 രൂപയാണ്. പിന്നിൽ എട്ട് മെഗാ പിക്സൽ , മുന്നിൽ രണ്ട് മെഗാ പിക്സൽ ക്യാമറകളുള്ള വേരിയന്റ് 5,699 രൂപയ്ക്കും ലഭിക്കും. ചുവപ്പ്, വെള്ള, മഞ്ഞ, ഗ്രേ, നീല, ഗോള്‍ഡ് കളര്‍ ഷെയ്ഡുകളില്‍ ഫോണ്‍ ലഭ്യമാണ്. 1.2 ജിഗാ ഹെട്സ് പ്രൊസസര്‍, ഒരു ജിബി റാം, ഡ്യുവല്‍ സിം, 2070 എം.എ.എച്ച്‌ ബാറ്ററി തുടങ്ങിയവയാണ് ഈ ആന്‍ഡ്രോയിഡ് ഫോണിന്റെ മികവുകൾ.

 

 

ഈ ആഴ്ചയിലെ മികച്ച  5 സ്മാർട്ട്‌ ഫോണുകൾ

ജിയോണി മാരത്തോൺ M5 പ്ലസ്

5020 എം.എ.എച്ച് ബാറ്ററിയിൽ പ്രവർത്തിക്കുന്ന സ്മാര്‍ട്ട് ഫോണാണ് ജിയോണി മാരത്തോണ്‍ എം 5 പ്ലസ്. 4ജി സപ്പോർട്ടോടെ എത്തുന്ന ഫോൺ , ബാറ്ററിയുടെ കാര്യത്തിൽ തന്നെയാണ് ശ്രദ്ധേയമാകുന്നത്. രണ്ട് വർഷം കൃത്യമായി 90 ശതമാനം ശേഷി നിലനിർത്താൻ കഴിയുന്നതാണ് ഫോണിന്റെ ബാറ്ററിയെന്നാണ് ജിയോണി അവകാശപ്പെടുന്നത്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് അടിസ്ഥാനമാക്കിയുള്ള ജിയോണി അമീഗോ 3.1 ആണ് ഇതിലെ ഓപ്പറേറ്റിംഗ് സിസ്റ്റം. 6 ഇഞ്ചാണ് ഡിസ്പ്ലേ ശേഷി, എഎംഒഎല്‍ഇഡി ഡിസ്പ്ലേയുടെ റെസല്യൂഷൻ 1080x1920 പിക്സലാണ്. ഒക്ടാകോര്‍ ആണ് പ്രോസസ്സർ ശേഷി, 3 ജിബിയാണ് റാം. 64 ജിബിയാണ് ഇന്‍ബില്‍ട്ട് മെമ്മറി ശേഷി. മൈക്രോഎസ്ഡി കാർഡ് ഉപയോഗിച്ച് 128 ജിബിവരെ മെമ്മറി ശേഷി വർദ്ധിപ്പിക്കാം. 13 മെഗാ പിക്‌സല്‍ വ്യക്തത നല്‍കുന്ന പിന്‍ ക്യാമറയ്ക്ക്, 5 മെഗാപിക്‌സൽ മുൻ ക്യാമറയുമുണ്ട്.

 

ഈ ആഴ്ചയിലെ മികച്ച  5 സ്മാർട്ട്‌ ഫോണുകൾ

പാനസോണിക് ഇലൂഗ I3

കർവ്ഡ് ഡിസ്പ്ളേ സ്മാർട്ട് ഫോൺ രംഗത്ത് തുടക്കംക്കുറിച്ച് പാനസോണിക് ഇന്ത്യ 2.5 കർവ്ഡ് ഡിസ്പ്ളേ ഫോണായ എലുഗ ആർക് 12,490 രൂപയ്ക്ക് അവതരിപ്പിച്ചു. 2.5 ഡി കർവ്ഡ് എച്ച്ഡി ഐപിഎസ് ഡിസ്പ്ളേയുമായി എത്തുന്ന ഈ 4ജി മൊബൈൽ ഫോൺ , ഫിംഗർ പ്രിന്റ് സെന്‍സർ അടക്കമുള്ള അധിക സുരക്ഷാസംവിധാനങ്ങളുമായാണ് എത്തുന്നത്.

സ്ക്രീൻ ലോക്കിങ്, കോളുകൾ സ്വീകരിക്കൽ . ലോഞ്ചിങ് അപ്ളിക്കേഷനുകൾ , സെല്‍ഫികൾ എടുക്കൽ തുടങ്ങി വ്യത്യസ്ത ആപ്പുകൾ ലോക്ക്ചെയ്യല്‍ തുടങ്ങിയ ഉയർന്ന വ്യക്തിഗത സുരക്ഷാ സംവിധാനങ്ങൾവരെ ഇതിലുണ്ട്.

ആന്‍ഡ്രോയ്ഡ് 5.1 ലോലി പോപ്പുമായി എത്തുന്ന എലുഗ ആർക് എല്‍ഇഡി ഫ്ളാഷ് ലൈറ്റോടു കൂടിയ 8 എംപി റിയർ ക്യാമറ, 5 എംപി ഫ്രണ്ട് ക്യാമറ എന്നിവയുണ്ട്. ഈ ഇരട്ട സിം സ്മാർട്ട് ഫോണിന് 1800 എംഎഎച്ച് ബാറ്ററിയാണുള്ളത്.

 

ഈ ആഴ്ചയിലെ മികച്ച  5 സ്മാർട്ട്‌ ഫോണുകൾ

HTC വൺ S9

സവിശേഷതകൾ

. 5ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ

. 2GHz മീഡിയാടെക് ഹീലിയോ X10(MT6795) ഒക്ടാ കോര്‍ പ്രോസസര്‍

. 2ജിബി റാം

. 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്

. ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ടോപ്പ്ഡ് HTC സെന്‍സ് യൂഐ

. 13എംപി പിന്‍ ക്യാമറ

. 2840എംഎഎച്ച് ബാറ്ററി