ചൈനീസ് കമ്പനിയായ ഹുവായാണ് തങ്ങളുടെ പുതിയ മോഡലായ ഹോണര്‍ 5എക്സുമായി വിപണിയില്‍ തരംഗം സൃഷ്ടിക്കുന്നത്.8ഗ്രാം ഭാരവും 8എംഎം ഘനവുമുള്ള ഈ ഫോണില്‍ ഡിസ്പ്ലേയുടെ മുകളിലായൊരു എല്‍ഈഡി നോട്ടിഫിക്കേഷന്‍ ലൈറ്റുമുണ്ട്.മികച്ച ക്യാമറ ക്വാളിറ്റിയും ,പെർഫൊമൻസും ,ബാറ്ററി എല്ലാ അടങ്ങിയതാണ് ഹോണർ 5x.
ഷവോമി റെഡ്മീ നോട്ട് 3
ഇതിന്റെ ഏറ്റവും വലിയ പ്രേതെകത എന്ന് പറയുന്നത് ഇതിന്റെ ബാറ്ററി ബാക്ക്അപ്പ് ആണ് .ഇതിൽ 4000mAh ആണ് ഉപയോഗിചിരിക്കുനത്. അത്കൊണ്ട് തന്നെ ബാറ്ററി ബാക്ക്അപ്പ് ന്റെ കാര്യത്തിൽ ഇനി ഒരു സംശയവും വേണ്ട .ധീര്ഘകാലം നീണ്ടു നില്കുന്ന ബാറ്ററി ബാക്ക് അപ്പ് . ബാറ്ററി : 4000mAh എസ് ഓ സി : Qualcomm Snapdragon 650 സി പി യു : Hexa-core, 1.8GHz റാം : 3GB ഡിസ്പ്ലേ : 5.5-inch, 1920x1080-pixel സ്റ്റൊരെജ് : 16GB, expandable ക്യാമറ : 16MP primary, 5MP secondary ഓ എസ് : അന്ട്രോയിട് ലോലിപോപ്പ്.
സാംസങ് ഗ്യാലക്സി ജെ3
ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ്പ് ഒഎസ്, 1.5 ഗിഗാഹെർട്സ് ക്വാർഡ്കോർ പ്രോസസർ , 8 ജിബി റോം, 128 ജിബി വരെ വികസിപ്പിക്കാവുന്ന 8 ജിബി ഇന്റേർണൽ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള 8 മെഗാപിക്സൽ പിൻ കാമറ, 5 മെഗാ പിക്സൽ മുൻ കാമറ, 2600 എംഎഎച്ച് ബാറ്ററി എന്നിവയാണ് സവിശേഷതകൾ . ഗോള്‍ഡ്, ബ്ളാക്ക്, വൈറ്റ് എന്നീ നിറങ്ങളില്‍ പുറത്തിറങ്ങുന്ന സാംസങ് ഗ്യാലക്സി ജെ3–ക്ക് 8,990 രൂപയാണ് വില.
സാംസംഗ് ഗാലക്‌സി എസ് 6 മിനി
ചെറിയ ഡിസ്പ്ലേയാണ് ഫോണിന്റേത്. 4.6 ഇഞ്ചിൽ സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ . കോണിംഗ് ഗൊറില്ല ഗ്ലാസ് 4 പ്രൊട്ടക്ഷനും ഡിസ്പ്ലേയ്ക്കുണ്ട്. ആന്‍ഡ്രോയ്ഡിന്റെ 5.1 ലോലിപോപ് ഒഎസ് ഫോണിൽ പ്രവർത്തിക്കുന്നു. 1.8 ജിഗാഹെഡ്സ് ഹെക്സാകോര്‍ ക്വാല്‍കോം പ്രോസസർ ഫോണിന് കരുത്തു പകരുന്നു.