8000 രൂപയ്ക്കു താഴെ ലഭിക്കുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Apr 21 2016
8000 രൂപയ്ക്കു താഴെ  ലഭിക്കുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ

20000 രൂപയ്ക്കു ലഭിക്കുന്ന സ്മാർട്ട്‌ ഫോണുകൾ ,15000 രൂപയിൽ താഴെ ലഭിക്കുന്ന സ്മാർട്ട്‌ ഫോണുകൾ ,10000 രൂപയിൽ താഴെ ലഭിക്കുന്ന സ്മാർട്ട്‌ ഫോണുകൾ എന്നിങ്ങനെ സ്മാർട്ട്‌ ഫോണുകളെ തരം തിരിക്കാറുണ്ട് .അക്കൂട്ടത്തിൽ 8000 രൂപയിൽ താഴെ ലഭിക്കുന്ന സ്മാർട്ട്‌ ഫോണുകളെ കുറിച്ച് ഒരു ചെറിയ അവലോകനം .

8000 രൂപയ്ക്കു താഴെ ലഭിക്കുന്ന കിടിലൻ 5 സ്മാർട്ട്‌ ഫോണുകളും അതിന്റെ പ്രധാന സവിശേഷതകളും ഇവിടെ നിന്നും മനസിലാക്കാം .

8000 രൂപയ്ക്കു താഴെ  ലഭിക്കുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ

മെയ്സു എം2

ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് ഓഎസ്, 1.3 ജിഗാഹെട്ട്സ് വേഗതയുള്ള ഒക്ടാകോർ പ്രോസസർ, 2 ജിബി റാം, വൈബ് യൂസർ ഇന്റർഫെയ്സായ ഫ്ലൈം 4.5, 13 എംപിയുടെ പിൻക്യാമറ, 5 എംപിയുടെ മുൻക്യാമറ എന്നിവയാണു പ്രധാന ഫീച്ചറുകൾ. ഇരട്ട സിം മോഡലായ എം2 നോട്ട് രണ്ടു സിമ്മിലും 4ജി സേവനം ലഭ്യമാണ്. മെമ്മറി കാർഡ് സ്ലോട്ടായും രണ്ടാം സ്ലിം സ്ലോട്ടുപയോഗിക്കാനാവും. 128 ജിബിയാണ് പരമാവധി മെമ്മറി.

8000 രൂപയ്ക്കു താഴെ  ലഭിക്കുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ

കൂൾപാഡ് നോട്ട് 3

ഇരട്ട സിം ഉപയോഗിക്കാവുന്ന നോട്ട് 3 ലൈറ്റിൽ 4ജി, 3ജി ശേഷിയുണ്ട്. ആൻഡ്രോയ്ഡ് 5.1 ലോലിപോപ്പിൽ പ്രവർത്തിക്കുന്ന നോട്ട് 3 ലൈറ്റിൽ 3 ജിബി റാമിന്റെ സേവനം ലഭ്യമാണ്.എൽഇഡി ഫ്ലാഷോടെയുള്ള 13 മെഗാപിക്സൽ പിൻക്യാമറ, 5 മെഗാപിക്സൽ മുൻക്യാമറ, 16 ജിബി സ്റ്റോറേജ്, സ്റ്റോറേജ് 64 ജിബി വരെ ഉയർത്താം, പ്രധാന കണക്റ്റിവിറ്റികൾ, 2500 എംഎഎച്ച് ബാറ്ററി ലൈഫ് എന്നിവ കൂൾപാഡ് നോട്ട് 3 ലൈറ്റിന്റെ പ്രത്യേകതകളാണ്.

8000 രൂപയ്ക്കു താഴെ  ലഭിക്കുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ

കൂൾ പാഡ് നോട്ട് 3 ലയിറ്റ്

കൂൾ പാടിന്റെ തന്നെ മറ്റൊരു കരുത്താർന്ന സ്മാർട്ട്‌ ഫോൺ ആണിത് .ഫിന്ഗർ പ്രിന്റ്‌ സംവിധാനവും ,3 gb റാംമ്മും എല്ലാംതന്നെ ഇതിന്റെ മികച്ച സ്മാർട്ട്‌ ഫോണുകളിൽ ഒന്നാക്കുന്നു .പെർഫൊമൻസിന്റെ കാര്യത്തിലും ഇത് മുന്നിട്ടു നിൽക്കുന്നു .

 

 

8000 രൂപയ്ക്കു താഴെ  ലഭിക്കുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ

ഇൻഫോക്കസ് ബിൻഗോ 50

1.3 GHz ക്വാഡ്‌കോർ മീഡിയാടെക് എം.ടി 6735 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിന്റെ പ്രധാന പ്രത്യേകത 3 ജി.ബി റാമാണ്. 5 ഇഞ്ച് ഡിസ്‌പ്ലേയോടെ എത്തുന്ന ഈ ഫോണ്‍ ആന്‍ഡ്രോയ്ഡ് 6.0 മാഷ്‌മെലോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഇൻലൈഫ് യു.ഐ 2.0 സ്‌ക്രീന്‍ കാഴ്ചയ്ക്ക് മിഴിവേകുന്നു. 8 എം.പി ഓട്ടോഫോക്കസ് പ്രധാന ക്യാമറയും, അത്ര തന്നെ ശേഷിയുള്ള സെല്‍ഫി ഷൂട്ടറും ബിന്‍ഗോ 50ന് ഉണ്ട്. ബി.എസ്.ഐ (ബാക്ക് സൈഡ് ഇല്യൂമിനേഷന്‍) പ്രത്യേകതയുള്ള സാംസങ് എസ് 5 കെ 3 എച്ച് 7 സെന്‍സർ മൊഡ്യൂളാണ് ഇരു ക്യാമറകളിലും ഉപയോഗിച്ചിരിക്കുന്നത്. കുറഞ്ഞ പ്രകാശത്തിൽ മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്ന ബിന്‍ഗോ50 നെ ഫോട്ടേഗ്രഫി പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടും. 16 ജി.ബി ഇന്റേണൽ സ്‌റ്റോറേജുള്ള ഫോണിൽ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 64 ജി.ബി വരെ വർദ്ധിപ്പിക്കാം. 2500 എം.എ.എച്ച് കരുത്താർന്ന ബാറ്ററിയാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത് .

8000 രൂപയ്ക്കു താഴെ  ലഭിക്കുന്ന മികച്ച സ്മാർട്ട്‌ ഫോണുകൾ

ജിയോണി M2 8GB

മികച്ച ബാറ്ററി ബാക്കപ്പാണ് ജിയോണി എം 2 ന്റെ സവിശേഷത. രണ്ട് ദിവസത്തെ ഉപയോഗത്തിന് ചാർജ് നൽകാൻ കഴിവുള്ളതാണ് 4,200 എംഎഎച്ച് ബാറ്ററി. അതുകൊണ്ടുതന്നെ മറ്റു കോണ്‍ഫിഗറേഷനിൽ പുതുതായൊന്നുമില്ലെങ്കിലും എതിരാളികളെക്കാൾ മുൻതൂക്കം ജിയോണിയ്ക്ക് ലഭിക്കും. 24 മണിക്കൂറിലേറെ സംസാരസമയം നിർമാതാക്കൾ വാഗ്ദാനം ചെയ്യുന്നു. അഞ്ചിഞ്ച് ഡിസ്പ്ലേയുടെ റെസലൂഷൻ 854 × 480 പിക്സലാണ്. 1.3 ഗിഗാഹെട്സിന്റെ ക്വാഡ് കോർ പ്രൊസസ്സറുള്ള ഫോണിന് റാം കപ്പാസിറ്റി ഒരു ജിബി. നാല് ജിബി ഇന്റേണൽ മെമ്മറിയ്ക്ക് പുറമെ 32 ജിബി വരെ മെമ്മറി കാര്‍ഡ് പിന്തുണയുണ്ട്.എൽ ഇഡി ഫ്ലാഷോടു കൂടിയതാണ് എട്ട് മെഗാപിക്സൽ ക്യാമറ. മുൻ ക്യാമറ രണ്ട് മെഗാപിക്സലിന്റേതാണ്.