ഇന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്ലികേഷൻ ആണ് ഫേസ്ബുക്ക് .ഫേസ്ബുക്ക് വഴി ഒരുപാടു നല്ല കാര്യങ്ങളും അതുപോലെ തന്നെ പലതരത്തിലുള്ള പ്രേശ്നങ്ങളും നേരിടാറുണ്ട് .എന്നാൽ സോഷ്യൽ മീഡിയയിലൂടെ നമ്മൾ നമ്മളുടെ പല പേർസണൽ കാര്യങ്ങളും വ്യക്തമാകുന്നുണ്ട് .ഇത്തരത്തിൽ നമ്മൾ തീർത്തും ഒഴിവാക്കേണ്ട കുറച്ചു കാര്യങ്ങൾ ഫേസ്ബുക്കിൽ ഉണ്ട് .അത് എന്തൊക്കെയാണ് എന്ന് നോക്കാം .
കുഞ്ഞുങ്ങളുടെ ഫോട്ടോകളും അവരെക്കുറിച്ചുള്ള പേർസണൽ കാര്യങ്ങളും
കുഞ്ഞുങ്ങളുടെ ഫോട്ടോകളും അവരെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങളും ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ ഒരു പരിധിവരെ ഒഴിവാക്കുക .കുട്ടികൾ പഠിക്കുന്ന സ്‌കൂളുകൾ ,അവരുടെ സ്കൂൾ സമയം ,അവർക്ക് ഏത് തരത്തിലുള്ള ഭക്ഷണമാണ് ഇഷ്ട്ടം എന്നിങ്ങനെ നമ്മൾ പല കാര്യങ്ങളും ഫേസ്ബുക്കിൽ ഇടുന്നത് ഒഴിവാക്കുക .
നമ്മളെക്കുറിച്ചുള്ള കൂടുതൽ പേർസണൽ ഇൻഫർമേഷനുകൾ ഒഴിവാക്കുക
നിങ്ങൾ ഒരു കാര്യം ഫേസ്ബുക്കിൽ ഷെയർ ചെയ്യുന്നതിന് മുൻപ് ആ പോസ്റ്റിൽ നിങ്ങളെ സംബന്ധിക്കുന്ന എന്തൊക്കെ പേർസണൽ ഇൻഫർമേഷൻ ഉണ്ട് എന്ന് ഉറപ്പുവരുത്തുക .
മദ്യപിച്ചുകൊണ്ടു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാതിരിക്കുക
മദ്യപിച്ചുകൊടു ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾഒരു തരത്തിലും ഉപയോഗിക്കാതിരിക്കുക
പ്രൊഫൈലിൽ നിന്നും പേർസണൽ കാര്യങ്ങൾ പ്രൈവസി ആക്കുക
നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും നിങ്ങളുടെ പേർസണൽ വിവരങ്ങൾ,പിക്ച്ചറുകൾ എന്നിവയെല്ലാം പ്രൈവസി ആകുവാൻ ശ്രദ്ധിക്കുക
നിങ്ങളുടെ വീടുമായി സംബന്ധിച്ച കാര്യങ്ങൾ ഷെയർ ചെയ്യാതിരിക്കുക
നിങ്ങളുടെ വീടുമായി സംബന്ധിച്ച ഒരു കാര്യങ്ങളും ഫേസ്ബൂക്കിലൂടെ ഷെയർ ചെയ്യാതിരിക്കുക .നിങ്ങളുടെ വീടിന്റെ ആഡ്രസ്സ് ,നിങ്ങൾ ജോലി ചെയ്യുന്ന സമയങ്ങൾ എന്നിങ്ങനെ ഒരു കാര്യങ്ങളും ഷെയർ ചെയ്യാതിരിക്കുക .
അടുത്തതായി നമ്മളുടെ പണമിടപാടുകളെക്കുറിച്ചുള്ള കാര്യങ്ങൾ ,ചെക്കുകൾ ,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിങ്ങനെയുള്ള പല വിവരങ്ങളും ഫേസ്ബൂക്കിലൂടെ ഒഴിവാക്കുക .
വളരെ പ്രധാനമായ ഒരു കാര്യമാണ് ഫേസ്ബുക്കിലൂടെയുള്ള അബ്യുസ് .മറ്റൊരാളെ നമ്മൾ ഫേസ്ബുക്കിലൂടെയോ അല്ലെങ്കിൽ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെയോ അപമാനിക്കുവാൻ പാടുള്ളതല്ല .അത് നമുക്ക് പലതരത്തിലുള്ള (പോലീസ് കേസുകൾക്ക് വരെ )പ്രേശ്നങ്ങൾക്ക് ഇടയാകുന്നു .
ഇത് വളരെ അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് .ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ നിങ്ങളുടെ പേർസണൽ ഡോക്യൂമെന്റുകളായ പാസ്പോർട്ട് ,ആധാർ കാർഡ് ,പാൻ കാർഡ് ,സ്കൂൾ സർട്ടിഫിക്കറ്റുകൾ എന്നിങ്ങനെയുള്ള ഒരു വിവരങ്ങളും ഫേസ്ബൂക്കിലൂടെ ഷെയർ ചെയ്തിരിക്കുക .
നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങളെ ഒരാൾ ഫോട്ടോ ടാഗ് ചെയ്യുകയെണെങ്കിൽ അത് ഒഴിവാക്കുക .ഫേസ്ബുക്കിൽ തന്നെ അതിലുള്ള ഓപ്‌ഷനുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് .