ഡിജിറ്റൽ സൂമിംഗ് ക്യാമറയുമായി അസൂസ് സെൻഫോൺ സൂം

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Apr 25 2016
ഡിജിറ്റൽ സൂമിംഗ് ക്യാമറയുമായി  അസൂസ് സെൻഫോൺ  സൂം

ക്യാമറമികവിനു പ്രാധാന്യം നല്‍കുന്ന മോഡലാണിത്. 3എക്‌സ് ഒപ്റ്റിക്കല്‍ സൂമോടു കൂടിയ ലോകത്തെ ഏറ്റവും കനംകുറഞ്ഞ ഫോണാണിതെന്ന് അസുസ് അവകാശപ്പെടുന്നു. പ്രൊഫഷനൽ ക്യാമറകളെ വെല്ലുന്ന ഒപ്ടിക്കൽ സൂമോടുകൂടിയ സ്മാര്‍ട്‌ഫോണുകൾ ഇതിന് മുമ്പും പല കമ്പനികളും അവതരിപ്പിച്ചിട്ടുണ്ട്.അക്കൂട്ടത്തിൽ ഇതാ മറ്റൊരു സ്മാർട്ട്‌ കൂടി .ഇതിന്റെ സവിശേഷതകളും ,പെർഫൊമൻസും ഇവിടെ നിന്നും മനസിലാക്കാം .  

ഡിജിറ്റൽ സൂമിംഗ് ക്യാമറയുമായി  അസൂസ് സെൻഫോൺ  സൂം

ഒപ്ടിക്കൽ ക്യാമറ സൗകര്യത്തോടുകൂടിയുളള സ്മാർട്ട് ഫോണ്‍’ പുറത്തിറങ്ങുന്നതെന്ന് അസൂസ് ടീം പറയുന്നു. ദൃശ്യമികവിനു പേരുകേട്ട ജപ്പാന്‍ കമ്പനി ‘ഹോയ’ നിർമിച്ച 3 എക്‌സ് ഒപ്ടിക്കൽ സൂം ലെന്‍സാണ് ഫോണിലുള്ളത്. രണ്ടുവര്‍ഷത്തെ ഗവേഷണപ്രവർത്തനങ്ങൾക്കൊടുവിലാണ് സെൻഫോൺ സൂമിന്റെ നിർമാണം പൂർത്തിയാക്കിയത്.

 

ഡിജിറ്റൽ സൂമിംഗ് ക്യാമറയുമായി  അസൂസ് സെൻഫോൺ  സൂം

 

പേരു സൂചിപ്പിക്കും പോലെ സെൻ ഫോൺ സൂമിൽ പ്രാധാന്യം നൽകിയിരിക്കുന്നത് ക്യാമറയ്ക്കാണ്. 3 എക്സ് ഒപ്റ്റിക്കൽ സൂമോടു കൂടിയ ലോകത്തെ ഏറ്റവും കനംകുറഞ്ഞ ഫോണാണിതെന്ന് അസൂസ് അവകാശപ്പെടുന്നു. ദൃശ്യമികവിനു പേരുകേട്ട ഹോയയുടെ സൂം ലെൻസാണ് സെൻഫോൺ സൂമിലുളളത്. 13 മെഗാപിക്സൽ പിൻക്യാമറയും അഞ്ച് മെഗാപിക്സൽ മുൻ ക്യാമറയുമാണ് ഫോണിലുള്ളത്. 1080*1920 പിക്സൽ റെസല്യൂഷനിലുളള അഞ്ചര ഇഞ്ച് ഡിസ്പ്ലേയ്ക്ക് പോറലേല്‍ക്കാത്ത തരത്തിലുളള കോര്‍ണിങ് ഗ്ലാസ് 4 സംരക്ഷണവുമുണ്ട്.

 

ഡിജിറ്റൽ സൂമിംഗ് ക്യാമറയുമായി  അസൂസ് സെൻഫോൺ  സൂം

ദൂരെയുള്ള വസ്തുക്കളെ വരെ ഫോക്കസ് ചെയ്യുന്നതിന് സാധിക്കുന്ന 3 ജി എക്‌സ് ഒപ്റ്റിക്കൽ സൂമോടുകൂടിയ 13 മെഗാപിക്‌സൽ ക്യമറയാണ് സെൻഫോൺ സൂമിന്റെ പ്രത്യേകത. 128 ജിബിയാണ് ഫോണിന്റെ സേറ്റാറേജ് ശേഷി. ഇളക്കമില്ലാതെ ഫോട്ടോകൾ എടുക്കുന്നതിനുള്ള ഒപ്റ്റിക്കൽ ഇമേജ് സ്റ്റബലൈസർ , ലേസർ ഓട്ടോ ഫോക്കസ്, ഡ്യൂവൽ കളർ റിയൽ ടോൺ ഫ്‌ളാഷ് എന്നവയും സൂമിന്റെ സവിശേഷതകളാണ്.

 

 

ഡിജിറ്റൽ സൂമിംഗ് ക്യാമറയുമായി  അസൂസ് സെൻഫോൺ  സൂം

2.5 ഗിഗാഹെര്‍ട്സ് ശേഷിയുള്ള ഇന്റെർണൽ ആറ്റം ക്വാഡ്കോർ പ്രൊസസർ ഫോണിന് കരുത്തു പകരുന്നു. നാല് ജിബി റാമുള്ള ഫോണിന് 128 ജിബി സ്റ്റോറേജ് ശേഷിയുണ്ട്. കണക്റ്റിവിറ്റിക്കായി 4ജി അടക്കമുള്ള എല്ലാ സങ്കേതങ്ങളും ഫോണിലുണ്ട്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെർഷനിൽ പ്രവർത്തിക്കുന്ന ഫോണിൽ 3000 എംഎഎച്ചിന്‍ന്റെ ഊരിയെടുക്കാനാവാത്ത ബാറ്ററിയാണുള്ളത്. 39 മിനിറ്റ് കൊണ്ട് സീറോ ചാര്‍ജില്‍ നിന്നു 60 ശതമാനം ചാർജ് എത്തിക്കാൻ ബാറ്ററിക്ക് കഴിയുമെന്നതും പ്രത്യേകതയാണ്.