ടെലികോം മേഖലയിൽ ഇപ്പോളും മത്സരങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ് .എന്നാൽ നിലവില്ലാതെ ജേതാക്കൾ ഇപ്പോളും നമ്മുടെ ജിയോ തന്നെയാണ് .
അവരുടെ താരിഫ് പ്ലാനുകൾ കൂട്ടിയാലും ജിയോയിൽ ഉപഭോതാക്കൾ സന്തുഷ്ടരാണ് .എന്നാൽ ഇപ്പോൾ വൊഡാഫോണും ഐഡിയയും ആണ് പുതിയ രണ്ടു ഓഫറുകളുമായി എത്തിയിരിക്കുന്നത് .
ഐഡിയ 399 രൂപയുടെയും വൊഡാഫോൺ 177 രൂപയുടെയും കൂടാതെ 496 രൂപയുടെയും ഓഫറുകളാണ് പുറത്തിറക്കിയിരിക്കുന്നത് .ഓഫറുകൾ ഇപ്രകാരം .
വൊഡാഫോൺ അവരുടെ ഏറ്റവും പുതിയ രണ്ടു പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കി .കുറഞ്ഞ ചിലവിലും അൽപ്പം കൂടിയ ചിലവിലും ഉള്ള പായ്ക്കുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .177 രൂപയുടെ ഒരു പ്ലാൻ കൂടാതെ 496 രൂപയുടെ മറ്റൊരു പ്ലാനും ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് .
177 രൂപയുടെ റീച്ചാർജിൽ വൊഡാഫോൺ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ് കോളുകളും കൂടാതെ 1 ജിബിയുടെ 4 ജി ഡാറ്റ ലഭിക്കുന്നു .
ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസത്തേക്കാണ് .അതായത് 177 രൂപയുടെ റീച്ചാർജിൽ ഉപഭോതാക്കൾക്ക് 28 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .
അതുകൂടാതെ വൊഡാഫോൺ ഉപഭോതാക്കൾക്ക് മറ്റൊരു ഓഫർ കൂടി പുറത്തിറക്കിയിരിക്കുന്നു .496 രൂപയുടെ പ്ലാൻ ആണ് ഇത് .496 രൂപയുടെ പ്ലാനില്‍ പരിധിയില്ലാത്ത കോളുകളും 84 ജി.ബി ഡാറ്റയും ലഭിക്കും. 84 ദിവസമാണ് പ്ലാന്‍ കാലാവധി. എന്നാല്‍ ആദ്യ റീചാര്‍ജില്‍ മാത്രമേ പ്ലാന്‍ ലഭ്യമാവുകയുള്ളു.
ഈ ഓഫറുകൾ പുതിയ വൊഡാഫോണിന്റെ ഉപഭോതാക്കൾക്ക് മാത്രമേ ലഭ്യമാകുകയുള്ളു .മൊബൈൽ നമ്പർ പോർട്ട് ചെയ്തു വൊഡാഫോണിൽ എത്തുന്നവർക്കും ഈ ഓഫറുകൾ ബാധകമാകുന്നതാണ് .
ഐഡിയയുടെ പുതിയ ഡാറ്റ ഓഫറുകൾ എത്തി .ഇത്തവണ ഐഡിയ എത്തിയിരിക്കുന്നത് 399 രൂപയുടെ ഓഫറുകളുമായിട്ടാണ് .
ഇപ്പോൾ ജിയോ അവരുടെ ഓഫറുകളുടെ നിരക്ക് കൂട്ടിയതിനു പിന്നാലെയാണ് ഐഡിയ പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നത് .
399 രൂപയുടെ ഡാറ്റ പ്ലാൻ ആണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ഇപ്പോൾ വൊഡാഫോണും ഉപഭോതാക്കൾക്കായി പുതിയ 399 രൂപയുടെ ഓഫറുകൾ പുറത്തിറക്കി കഴിഞ്ഞിരിക്കുന്നു .