ഇവിടെ നിങ്ങൾക്കായി മികച്ച 7 സ്മാർട്ട് ഫോണുകളെ പരിച്ചയപെടുത്തുന്നു .മികച്ച പെർഫോമൻസ് കാഴ്ച വെക്കുന്ന ,മികച്ച ക്യാമറ ക്ലാരിറ്റി കാഴ്ചവെക്കുന്ന ,മികച്ച ബാറ്ററി ലൈഫ് ഉള്ള ,മികച്ച HD ഡിസ്പ്ലേ ഉള്ള 7 സ്മാർട്ട് ഫോണുകളും ,അതിന്റെ പ്രധാന സവിശേഷതകളും .
സ്നാപ്ഡ്രാഗൻ പ്രോസസർ ഉള്ളതിനാൽ വേഗതത്തിന്റെ കാര്യത്തിൽ റെഡ്മി നോട്ട് 3 മറ്റെല്ലാ സ്മാര്‍ട്ട്ഫോണുകളെയും പിന്തള്ളും. 164 ഗ്രാം ഭാരവും 8.65 മില്ലിമീറ്റർ വ്യാസവുമാണുള്ളത്. 16 എംപി റിയർ ക്യാമറ വ്യക്തതയാർന്ന ചിത്രം നല്‍കുന്നു. ഡ്യുവൽ ഐഎസ്പികൾ ഉള്ളതിനാൽ ചിത്രങ്ങൾ അതിവേഗം പ്രോസസ് ചെയ്യാന്‍കഴിയും. ലോക്കൽ ടോണ്‍ മാപ്പിങ്ങും ഫേസ് ഡിറ്റക്ഷൻ ഓട്ടോ ഫോക്കസ് സംവിധാനവും ഇതിലുണ്ട്.ശക്തിയേറിയ സ്നാപ്ഡ്രാഗന്‍ 650 പ്രോസസർ ഉള്ള ഇന്ത്യയിലെ ആദ്യ മൊബൈൽ ആണിത്. മെറ്റൽ ബോഡിയുള്ള ഈ മോഡലിൽ 4050 എംഎഎച്ച് ബാറ്ററിയുള്ളതിനാൽ ഒറ്റ ചാർജിൽ ഒരു ദിനം മുഴുവൻ ചാർജ് നില്‍ക്കും.
ലെനോവോ വൈബ് X3 സ്‌മാർട്ട് ഫോണിനു കരുത്തേകുന്നത് ഹെക്‌സ കോർ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 808 പ്രോസസ്സർ , 3GB റാം, അഡ്രിനോ 418 GPU, 32GB ഇന്‍ബില്‍ട്ട് സ്‌റ്റോറേജ്, മൈക്രോ എസ്‌ഡി കാർഡുവഴി 128GB വരെ ദീര്‍ഘിപ്പിക്കാവുന്ന സ്റ്റോറേജ് സപ്പോർട്ട് എന്നിവയും ഫോണ്‍ സപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇതിനെല്ലാം പുറമെ ലെനോവോ വൈബ് X3 സ്‌മാർട്ട്‌ഫോണിന് 21 മെഗാപിക്‌സൽ റിയർ ക്യാമറ, സോണി IMX230 സെൻസർ , എല്‍ഇഡി ഫ്‌ളാഷ്, PDAF, 6P ലെന്‍സ്, f/2.0 അപെർച്ചർ , 4K വീഡിയോ റെക്കോര്‍ഡിംഗ്, 8 മെഗാപിക്‌സൽ ഫ്രന്റ് ഫേസിംഗ് ക്യാമറ, ഫോട്ടോഗ്രാഫി പ്രേമികൾക്കായി പുതിയ സവിശേഷതകളായ പ്രോമോഡ്, സ്‌മാർട്ട് അസിസ്‌റ്റ്, സ്ലോ മോഷൻ , നൈറ്റ്‌സ്‌കേപ് എന്നിവയും ഫോണ്‍ ഉള്‍ക്കൊള്ളുന്നു. 3500mAh ബാറ്ററിയാണ് ഫോണിനു ഊർജ്ജമേകുന്നത്.
5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയുമായാണ് മോട്ടോ എക്സ് പ്ലേ അവതരിപ്പിച്ചിരിക്കുന്നത്. 2ജിബി റാമുമായി ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 615 എസ്ഒസി ഉള്‍ക്കരുത്തേകുന്നു. മോട്ടോ എക്‌സ് സ്‌റ്റൈലിന് സമാനമായി എക്‌സ് പ്ലേയിലും 21 എംപി റിയര്‍ ക്യാമറയും 5 എംപി ഫ്രണ്ട് ഫെയ്‌സിങ് ക്യാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 5.1.1 ആണ് എക്‌സ് പ്ലേയുടേയും ഒഎസ്. 3630 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ എക്‌സ് പ്ലേയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഒറ്റ ചാര്‍ജില്‍ 30 മണിക്കൂര്‍ ബാറ്ററി ലൈഫ് കിട്ടുമെന്നാണ് മോട്ടോറോള പറയുന്നത്.
<
ഫോൺ നിങ്ങൾക്ക് ഇപ്പോൾ ഫ്ലിപ്പ് കാർറ്റ് വഴി മേടിക്കാം .വില 9999
5 ഇഞ്ച് എഎംഒഎല്‍ഇഡി സ്‌ക്രീനാണ് വണ്‍പ്ലസ് എക്‌സിനുള്ളത്. 1080x1920 ആണ് റെസല്യൂഷന്‍. ക്യൂവല്‍കോം ക്വാഡ് കോര്‍ സ്‌നാപ് ഡ്രാഗണ്‍ 801 പ്രോസ്സറാണ് ഇതിലുള്ളത്. പ്രോസസ്സര്‍ ശേഷി 2.3 ജിഗാ ഹെര്‍ട്‌സാണ്. 3 ജിബി റാം ശേഷിയുണ്ട് ഫോണിന്. 16ജിബിയാണ് ഇന്റേണല്‍ മെമ്മറി. 128 വരെ മെമ്മറി ശേഷി വര്‍ദ്ധിപ്പിക്കാം. 13 എംപി പിന്‍ ക്യാമറയും. 8എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. ആന്‍ഡ്രോയ്ഡ് ലോലിപോപ്പില്‍ അധിഷ്ഠിതമായ ഒക്‌സിജന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഇത്.
അഞ്ചരയിഞ്ച് ഫുള്‍ ഹൈഡെഫനിഷന്‍ ഡിസ്‌പ്ലേയോട് കൂടിയ ഫോണിന് ആപ്പിള്‍ ഐഫോണിന് സമാനമായ അലൂമിനിയം യൂണിബോഡി ഡിസൈനാണുള്ളത്. ഫ്‌ളാഗ്ഷിപ്പ് മോഡലുകളിലുള്ളത് പോലെയുള്ള ഫിങ്ങർ പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. 10 പോയിന്റ് മള്‍ട്ടിടച്ചോടുകൂടിയ ഐപിഎസ് ഡിസ്‌പ്ലേയാണിത്. ആന്‍ഡ്രോയ്ഡ് 5.0 ലോലിപോപ്പ് വെർഷനിൽ പ്രവർത്തിക്കുന്ന ലെ വണ്‍എസിന് ഏപ്രില്‍ മാസത്തോടെ മാഷ്മലോ അപ്‌ഡേഷ്യൂ ലഭിക്കുമെന്ന് ലീക്കോഅവകാശപ്പെടുന്നു.
ആറ് ഇഞ്ച് എച്ച്‌ഡി ഡിസ്പ്ളേ, 64 ബിറ്റ് ഒക്ടാ കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 616 പ്രോസസര്‍, 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന എക്സ്റ്റേണല്‍ മെമ്മറി എന്നിവ പ്രധാന സവിശേഷതകളാണ്. 13 എംപി ഫ്രണ്ട് കാമറ, ലോ ലൈറ്റ് ഫോട്ടോഗ്രഫിക്കായി അസൂസ് പിക്സല്‍എന്‍ഹാന്‍സിംഗും പിക്സല്‍മാസ്റ്റര്‍ ടെക്നോളജി സെന്‍ഫോണ്‍ 2 ലേസറിന്റെ പ്രത്യേകതയാണ്. ഇതുവഴി 400 ശതമാനം ബ്രൈറ്റായ ചിത്രങ്ങളും വീഡിയോകളും ചിത്രീകരിക്കാന്‍ കഴിയുമെന്ന് കമ്ബനി അവകാശപ്പെടുന്നു. ഫ്രണ്ട് കാമറ അഞ്ച് എംപിയാണ്. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ്പ് പ്ളാറ്റ്ഫോമിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുക. ഡ്യുവല്‍ സിം, വൈ-ഫൈ, ജിപിഎസ്/എ-ജിപിഎസ്, ജിപിആര്‍എസ്/എഡ്ജ്, 3ജി തുടങ്ങിയ സൌകര്യങ്ങളും സെന്‍ഫോണ്‍ 2 ലേസറിലുണ്ട്. ബാറ്ററി: 3000എംഎഎച്ച് ലിഥിയം-പോളിമെര്‍ റിമൂവബിൾ ബാറ്ററി.ഇതിന്റെ പ്രധാൻ കരുത്തു എന്ന് എടുത്തു പറയേണ്ടത് അതിന്റെ ക്യാമറ ക്വാളിറ്റി തന്നെയാണ്.മികച്ച പെർഫോമൻസ് ആണ് ഇതിന്റെ ക്യാമറ കാഴ്ചവെക്കുന്നത് .
വൈബ് P1 എന്ന സ്മാർട്ട് ഫോണിനു 5000mAh ബാറ്ററി ബാക്കപ്പാണുള്ളത്. 5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി IPS ഡിസ്‌പ്ലേയും കോര്‍ണിംഗ് ഗോറില്ല ഗ്ലാസ്സ് 3 സംരക്ഷണവും ഫോണിനുണ്ട്. സ്‌നാപ്‌ഡ്രാഗണ്‍ 615 ഒക്ട കോര്‍ പ്രോസസ്സര്‍, 1.5GHz, അഡ്രിനോ 405 GPU, 3GB റാം, 16GB സ്റ്റോറേജ്, എക്‌സ്‌പാന്‍ഡബിള്‍ സ്റ്റോറേജ് സപ്പോർട്ട് നല്കുന്ന എസ്‌ഡികാര്‍ഡ്, NFC, USB OTG, 13MP റിയര്‍ ക്യാമറ, 5MP ഫ്രന്റ് ക്യാമറ, ഡ്യുവല്‍ സിം, ഡ്യുവല്‍ 4G LTE സപ്പോര്‍ട്ട്, 24 വാട്ട് ചാര്‍ജ്ജിംഗ് കേപബിലിറ്റി എന്നിവയാണ് മറ്റു സവിശേഷതകള്‍.