ടെസ്ല മോഡൽ 3 യെ കുറിച്ചു അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

മുഖേനെ Anoop Krishnan | അപ്‌ഡേറ്റ്‌ ചെയ്തു Apr 07 2016
ടെസ്ല മോഡൽ 3 യെ കുറിച്ചു അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

 2003ൽ  കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടൊ എന്ന സ്ഥലത്താണ് ടെസ്ല മോട്ടോര്‍ കമ്പനിയുടെ ജനനം. അമേരിക്ക തന്നെയാണ് ടെസ്ലയുടെ പ്രധാന വിപണി.ഇതിനോടകം തന്നെ വിപണിയിൽ വളരെ അധികം മുന്നേറ്റം കുറിച്ച ടെസ്ല ഇതാ ഇപ്പോൾ അവരുടെ ഏറ്റവും പുതിയ സംരഭം ആയ ടെസ്ല 3 പുറത്തിറക്കാൻ ഒരുങ്ങുന്നു .അതിന്റെ കൂടുതൽ വിശേഷങ്ങളും സവിശേഷതകളും മനസിലാക്കാം .

 

ടെസ്ല മോഡൽ 3 യെ കുറിച്ചു അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ 130000 ഓർഡറുകൾ കാറിനു ലഭിച്ചിട്ടുണ്ടെന്നും കമ്പനി വൃത്തങ്ങൾ വെളിപ്പെടുത്തുന്നു. 35000 അമേരിക്കൻ ഡോളറാണ് (ഏകദേശം 23.2 ലക്ഷം രൂപ) പ്രതീക്ഷിക്കുന്ന വില.ടെസ്ലയുടെ ഏറ്റവും വിലക്കുറവുള്ള മോഡലായിരിക്കും ഈ ആഡംബര സെഡനെന്നാണ് കരുതപ്പെടുന്നത്.ഒരുതവണ ചാർജ് ചെയ്താൽ ഏകദേശം 215 കിലൊമീറ്റർ യാത്ര ചെയാൻ സാധിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

 

 

ടെസ്ല മോഡൽ 3 യെ കുറിച്ചു അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

ബാറ്ററി കൊണ്ടു ഓടുന്ന ഒരു മികച്ച ആഡംബര കാർ  തന്നെ ആണിത് .മികച്ച മൈലെജും ഇത് കാഴ്ച വെക്കുന്നു . അമേരിക്കന്‍ കാര്‍ നിർമ്മാണ കമ്ബനിയായ ജനറല്‍ മോട്ടോഴ്സ് ഷെവർലെ ബോള്‍ട്ട് ഹാച്ച്‌ബാക്ക് എന്ന ബാറ്ററി കൊണ്ടോടുന്ന കാര്‍ അവതരിപ്പിച്ചിരുന്നു.

 

 

 

ടെസ്ല മോഡൽ 3 യെ കുറിച്ചു അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

പുതിയ മോഡൽ  പുറത്തിറങ്ങുന്ന വാർത്ത ലോകം മുഴുവനും വ്യാപിച്ചതോടെ ഓഹരിവിപണിയിൽ ടെസ്‌ല വൻകുതിപ്പ് കൈവരിച്ചിരിക്കുന്നു. പുതിയ മോഡലിന്റെ വിജയം കമ്പനിയുടെ വളർച്ചയിൽ നിർണായകമാണ്. പുതിയ മോഡലിന്റെ പ്രദർശനത്തോട് അടുത്ത ദിവസങ്ങളിൽ കമ്പനിയുടെ ഓഹരി മൂല്യം വൻ കുതിപ്പ് നേടിയിരുന്നു.അതുകൊണ്ടുതന്നെ കമ്പനിക്ക്‌ ഏറെ പ്രതീഷ ഉള്ള ഒരു കാർ തന്നെയായിരിക്കും ഇതു.

ടെസ്ല മോഡൽ 3 യെ കുറിച്ചു അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

ഇപ്പോഴും ഇത്തരം ധാരാളം വാഹനങ്ങള്‍ നമുക്ക് ലഭ്യമാണ്. എന്നാൽ  ഇലക്ട്രിക് കാറുകള്‍ മാത്രം ഉല്‍പ്പാദിപ്പിക്കുന്ന ഒരു അമേരിക്കന്‍ കമ്പനിയാണ് ടെസ്ല. ഇന്ത്യയില്‍ നിലവില്‍ ടെസ്ലകള്‍ വില്‍ക്കുന്നില്ല. എന്നാല്‍ പുതുതായി നിരത്തിലിറക്കിയ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ മോഡല്‍ ഇന്ത്യ,ബ്രസീല്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ വികസ്വര രാജ്യങ്ങളിലെ വിപണികളിലും വില്‍ക്കുമെന്ന് ടെസ്ല പ്രഖ്യാപിച്ചിരിക്കുന്നു. 

ടെസ്ല മോഡൽ 3 യെ കുറിച്ചു അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

സീറ്റുകൾ  പരമാവധി മുന്നിലായതിനാൽ  വാഹനത്തിനുള്ളിൽ ധാരാളം സ്ഥലം ലഭിക്കും. ഓട്ടോ പൈലറ്റ് സംവിധാനം, പനോരമിക് സണ്‍റൂഫ്, അതിഗംഭീരമായ ഇന്‍ഫോടൈന്‍മെന്‍റ് സിസ്റ്റം തുടങ്ങി നാം സങ്കല്‍പ്പിക്കുന്നതിനേക്കാളും ആധുനികനാണ് ടെസ്ല.