ലോകത്തും ഇന്ത്യയിലുമായി ദശലക്ഷക്കണക്കിന് ആളുകളാണ് വാട്സ്ആപ്പ് ഉപയോഗിക്കുന്നത്. ഇത്രയധികം ഫീച്ചറുകളുള്ള വാട്സ്ആപ്പ് അനുദിനം ഓരോ അപ്ഡേറ്റുകളും അവതരിപ്പിക്കുന്നുണ്ട്.
എന്നാൽ വാട്സ്ആപ്പിൽ ഇതുവരെയും നിങ്ങൾ ഉപയോഗിക്കാത്ത ചില Secret features ഉണ്ട്. ഇത്തരത്തിലുള്ള 21 രഹസ്യ ഫീച്ചറുകൾ ഇവിടെ വിവരിക്കുന്നു.
നിങ്ങൾ Read Receipts എന്ന ഓപ്ഷൻ ഓഫാക്കിയാൽ, അല്ലെങ്കിൽ Blue Tick ഓഫാക്കിയാൽ ആരെങ്കിലും അയച്ച സന്ദേശം നിങ്ങൾ read ചെയ്തതായി അവർക്ക് മനസിലാകില്ല. ഈ ഫീച്ചറിനായി നിങ്ങൾ വാട്സ്ആപ്പ് സെറ്റിങ്സിലേക്ക് പോയി Privacy തെരഞ്ഞെടുക്കണം.
നമ്മുടെ priority അനുസരിച്ചാണല്ലോ മെസേജ് അയക്കുന്നതും. അതുപോലെ വാട്സ്ആപ്പിൽ നമ്മൾ ഏറ്റവും കൂടുതൽ അടുപ്പം നിലനിർത്തുന്നവരുമുണ്ട്. നിങ്ങൾ ആർക്കാണ് പരമാവധി സന്ദേശങ്ങൾ അയച്ചത്, അല്ലെങ്കിൽ ഏത് ഗ്രൂപ്പിലാണ് ഏറ്റവും കൂടുതൽ മെസേജ് ചെയ്തിട്ടുള്ളത് എന്നത് മനസിലാക്കാൻ സാധിക്കും.
ഇതിനായി സെറ്റിങ്സിൽ പോയി Data And Storage Usage തെരഞ്ഞെടുക്കുക. നിങ്ങൾ ആർക്കാണ് ഏറ്റവും കൂടുതൽ മെസേജ് അയച്ചിട്ടുള്ളതെന്ന് സ്റ്റോറേജ് യൂസേജിൽ ദൃശ്യമാകും.
നിങ്ങൾ ആർക്കെങ്കിലും മെസേജ് അയച്ച് കഴിഞ്ഞ് അത് വായിച്ചിട്ടുണ്ടോ ഇല്ലയോ എന്നത് ബ്ലൂ ടിക്കിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നതാണ്. എന്നിരുന്നാലും, നിങ്ങൾ ബ്ലൂ ടിക്ക് ഓഫാക്കിയിട്ടുണ്ടെങ്കിൽ, നിങ്ങളുടെ സന്ദേശം വായിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നിങ്ങൾക്ക് ഒരിക്കലും അറിയാൻ കഴിയില്ല.
പ്രൊഫൈൽ ഫോട്ടോ ഹൈഡ് ചെയ്യുന്നതിന് നിങ്ങൾ വാട്സ്ആപ്പ് സെറ്റിങ്സിൽ പോകുക. ഇവിടെ നിങ്ങൾക്ക് പ്രൈവസി ഓപ്ഷൻ തെരഞ്ഞെടുക്കാം. ഇവിടെ നിങ്ങൾക്ക് പ്രൊഫൈൽ ഫോട്ടോ എന്ന ഓപ്ഷൻ ലഭിക്കും. തുടർന്ന് നിങ്ങൾക്ക് മൂന്ന് വ്യത്യസ്ത ഓപ്ഷനുകൾ ലഭിക്കും. All, My contacts, None എന്നിവയിൽ നിന്നും ഒരു ഓപ്ഷൻ തെരഞ്ഞെടുക്കുക.
വാട്സ്ആപ്പ് ഗ്രൂപ്പ് ചാറ്റുകൾ മ്യൂട്ട് ചെയ്തുകൊണ്ട് ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. ഇതിനായി നിങ്ങൾ ഏതെങ്കിലും വ്യക്തിഗത അല്ലെങ്കിൽ ഗ്രൂപ്പ് ചാറ്റിൽ ക്ലിക്ക് ചെയ്യണം. ഇവിടെ നിങ്ങൾ താഴേക്ക് സ്ക്രോൾ ചെയ്യുമ്പോൾ, Mute എന്ന ഓപ്ഷൻ കാണാം. എത്ര കാലത്തേക്കാണ് Mute ചെയ്യേണ്ടതെന്നും തെരഞ്ഞെടുക്കാം.
നിങ്ങളുടെ ഹോംസ്‌ക്രീനിൽ തന്നെ നിങ്ങൾക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഗ്രൂപ്പിന്റെയോ വ്യക്തിയുടെയോ ചാറ്റുകൾ നടത്താനാകും. അതായത്, ഇതിനായി നിങ്ങൾ Shortcut ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ചാറ്റിൽ ടാപ്പ് ചെയ്ത് പിടിക്കണം. ഇപ്പോൾ നിങ്ങൾ ഒരു പുതിയ ടാബ് കാണും. അത് പോപ്പ് അപ്പിൽ ദൃശ്യമാകും. നിങ്ങൾ ഒരു ആൻഡ്രോയിഡ് ഫോണാണ് ഉപയോഗിക്കുന്നതെങ്കിൽ Conversations shortcut ചേർക്കുക എന്ന ഓപ്ഷൻ ഇവിടെ തിരഞ്ഞെടുക്കണം.
നിങ്ങൾ മറ്റൊരാൾക്ക് ഒരു ഫയൽ അയയ്ക്കുന്നത് പോലെ, വളരെ എളുപ്പത്തിൽ ലൊക്കേഷൻ ചെയ്യാൻ സാധിക്കുന്നതാണ്. ഇതിനായി ചാറ്റ് പേജ് തുറന്ന് താഴെ കാണുന്ന + ബട്ടൺ അമർത്തി ലൊക്കേഷൻ ഓപ്ഷൻ തെരഞ്ഞെടുക്കുക.
വാട്സ്ആപ്പിൽ നിങ്ങളുടെ ആക്ടിവിറ്റികൾ മറച്ചുവയ്ക്കാൻ സാധിക്കും. ഇതിനുള്ള ഓപ്ഷൻ പ്രൈവസി സെക്ഷനിൽ ലഭ്യമാണ്. ഇവിടെ നിന്നും നിങ്ങൾ ഓൺലൈനിലുണ്ടോ, ലാസ്റ്റ് സീൻ പോലുള്ള വിവരങ്ങൾ മറച്ചുവയ്ക്കാൻ കഴിയുന്നു. Googleലെ Incognito പോലുള്ള ഫീച്ചറാണിത്.
iOSലെ Hey Siri-ഉം Androidലെ OK Google-ഉം ഉപയോഗിച്ച് ഒരൊറ്റ കമാൻഡ് വഴി നിങ്ങൾക്ക് ടൈപ്പ് ചെയ്യാതെ തന്നെ ആർക്കും സന്ദേശം അയയ്‌ക്കാൻ സാധിക്കുന്നു.
നിങ്ങളുടെ വർഷങ്ങൾ പഴക്കമുള്ള സന്ദേശങ്ങൾ ഡിലീറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കാം. ഇതിനായി ഐഫോൺ ഉപയോക്താക്കൾക്ക് ചാറ്റ് ഹിസ്റ്ററി ഐക്ലൗഡിലേക്ക് സ്വയമേവ ബാക്കപ്പ് ചെയ്യാനുള്ള ഓപ്ഷൻ ദിവസേനയോ ഓരോ ആഴ്ചയോ പ്രതിമാസമോ ലഭിക്കും.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ഈ ഓപ്ഷൻ ലഭ്യമാണ്. നിങ്ങൾ സെറ്റിങ്സിലേക്ക് പോയി ചാറ്റുകളിലേക്കും കോളുകളിലേക്കും പോയി ചാറ്റ് ബാക്കപ്പ് തെരഞ്ഞെടുക്കുക. ഇവിടെ നിങ്ങൾ Google ഡ്രൈവ് ബാക്കപ്പ് സജ്ജീകരിക്കേണ്ടതുണ്ട്.
നിങ്ങൾ 1GB ഡാറ്റയുടെ പ്ലാനിലാണ് റീചാർജ് ചെയ്തിരിക്കുന്നതെങ്കിൽ ഓരോ ബൈറ്റും വിലപ്പെട്ടതാണ്. വലിയ ഇമേജ് അയയ്‌ക്കുന്നത് നിങ്ങളുടെ ഡാറ്റ ചോർത്തുകയും അവ ഡൗൺലോഡ് ചെയ്യുന്നത് സ്റ്റോറേജ് പ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഐഫോൺ ഉപഭോക്താക്കൾ സെറ്റിങ്സിലേക്ക് പോയി ഡാറ്റ, സ്റ്റോറേജ് യൂസേജ് തെരഞ്ഞെടുക്കുക. ഇവിടെ നിങ്ങൾക്ക് മീഡിയ ഡൗൺലോഡിന് വ്യത്യസ്ത ഓപ്ഷനുകൾ ലഭിക്കും. നിങ്ങൾക്ക് വേണമെങ്കിൽ, Wi-Fi അല്ലെങ്കിൽ Never എന്നതും തെരഞ്ഞെടുക്കാം.
ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് സെറ്റിങ്സ് > ഡാറ്റ യൂസേജ് എന്നതിലേക്ക് പോയി സെറ്റിങ്സ് മാറ്റാവുന്നതാണ്.
നിങ്ങൾ വാട്സ്ആപ്പിൽ അയയ്‌ക്കുന്ന ചിത്രങ്ങളിൽ വരയ്ക്കാനും ഇമോജികൾ ചേർക്കാനും കഴിയുന്നതാണ്.
നിങ്ങളുടെ വാട്സ്ആപ്പ് ഇനി ഒരു മെസേജിങ് ആപ്പ് മാത്രമല്ല. വാസ്തവത്തിൽ, നിങ്ങൾക്ക് ആപ്പിൽ നിന്ന് നേരിട്ട് കോളുകൾ ചെയ്യാനും കഴിയും. ഇതിനായി, നിങ്ങൾ കോൾ ടാബിൽ ടാപ്പുചെയ്ത് ഫോൺ വിളിക്കാം.
നിങ്ങൾക്ക് അത്യാവശ്യ മീറ്റിങ്ങുകൾ റിമൈൻഡറിൽ വയ്ക്കേണ്ടതായി വരില്ലേ. iOS ഉപയോക്താക്കൾക്ക് മാത്രമുള്ള ഫീച്ചറാണിത്. എന്നാൽ ആരെങ്കിലും ഒരു തീയതി എഴുതുമ്പോഴെല്ലാം അത് നീല നിറത്തിൽ ഹൈലൈറ്റ് ചെയ്യുകയും അടിവരയിടുകയും ചെയ്യുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കണം. ഇത് സംഭവിക്കുമ്പോൾ, നിങ്ങൾ അതിൽ ടാപ്പ് ചെയ്യണം. ഇവിടെ നിങ്ങൾക്ക് കലണ്ടറിൽ തീയതി നൽകി ഇവന്റ് സൃഷ്ടിക്കാനാകും.
നിങ്ങളുടെ ലാപ്‌ടോപ്പിൽ നിന്ന് സന്ദേശമയയ്‌ക്കേണ്ടതുണ്ടെങ്കിൽ, ഇതിനായി നിങ്ങളുടെ ഫോണിന്റെ സഹായത്തോടെ QR കോഡ് സ്‌കാൻ ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
വാട്സ്ആപ്പ് കോൾ നിങ്ങളുടെ ഇന്റർനെറ്റ് ഡാറ്റ വളരെ വേഗത്തിൽ ഉപയോഗിക്കുന്നു. ഇതിന് പ്രതിവിധിയായി ഡാറ്റ ആന്റ് ഷോർട്ടേജ് യൂസേജ് മെനുവിൽ പോയി ലോ ഡാറ്റ യൂസേജ് തെരഞ്ഞെടുക്കുക. ഇത് ഫോൺ കോളുകൾക്കിടയിൽ ഉപയോഗിക്കുന്ന ഡാറ്റയുടെ വിനിയോഗം പരിമിതപ്പെടുത്തും.
നിങ്ങളുടെ പ്രധാനപ്പെട്ട ഗ്രൂപ്പിന്റെ ചാറ്റ് ഏറ്റവും മുകളിൽ പിൻ ചെയ്യാം. WhatsAppന്റെ ഈ ഫീച്ചർ വഴി ഗ്രൂപ്പിലെ ഒരു ചാറ്റും മിസ്സാകില്ല.
ഇതിനായി, iOS-ൽ ചാറ്റ് പിൻ ചെയ്യാൻ വലത്തേക്ക് സ്വൈപ്പ് ചെയ്യണം. മറുവശത്ത്, ആൻഡ്രോയിഡ് ഉപയോക്താക്കൾ കോണ്ടാക്റ്റിൽ ദീർഘനേരം അമർത്തി ചാറ്റ് പിൻ ചെയ്യണം.
ഓരോ ദിവസവും ആകർഷകമായ ഫീച്ചറുകളുമായാണ് വാട്സ്ആപ്പ് വരുന്നത്. ഇതിൽ സമീപഭാവിയിൽ തന്നെ ചില അപ്ഡേറ്റുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനായി മെസേജിങ് ആപ്ലിക്കേഷൻ പദ്ധതിയിടുന്നു.
നോട്ടിഫിക്കേഷൻ വരുമ്പോൾ കോണ്ടാക്റ്റ് ബ്ലോക്ക് ചെയ്യാനുള്ള ഓപ്ഷനാണ് ആദ്യത്തെ ഫീച്ചർ.
രണ്ടാമത്തെ ഫീച്ചർ ആപ്പിനുള്ളിൽ നിന്ന് ഫോട്ടോകൾ എടുക്കുന്നതിനും വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതിനും പ്രത്യേക ടാബുകൾ അവതരിപ്പിക്കാനും വാട്സ്ആപ്പ് പദ്ധതിയിടുന്നുണ്ട്.