ഇന്ത്യയിൽ വിവിധ മൊബൈൽ ഫോണുകളെ പ്രതിനിധീകരിച്ച് സിനിമാ- കായിക മേഖലകളിൽ നിന്നുള്ള പ്രശസ്ത താരങ്ങളുണ്ട്. ഐഫോൺ, സാംസങ് ഗാലക്സി മുതൽ കാർബൺ ഫോണുകൾക്ക് വരെ നിങ്ങൾക്ക് വളരെ സുപരിചിതരായ സെലിബ്രിറ്റികളാണ് ബ്രാൻഡ് അംബാസിഡറായിട്ടുള്ളത് (Celebrity Brand Ambassadors) .
Image Courtesy: Shah Rukh Khan Facebook Official, Prabhas Facebook official
ആദ്യം ഐഫോണിൽ നിന്ന് തന്നെ തുടങ്ങാം. ഫോണുകളിൽ കിംഗ് iPhone ആണെങ്കിൽ ബ്രാൻഡിന്റെ സെലിബ്രിറ്റിയും രാജാവ് തന്നെയാകണമല്ലോ.
കിംഗ് ഖാൻ ഷാരൂഖ് ഖാൻ ആണ് ഇന്ത്യയിലെ ആപ്പിൾ ഫോണുകളുടെ ബ്രാൻഡ് അംബാസിഡർ.
Image courtesy: Shah Rukh Khan Facebook Official
Content Courtesy: indicine
ആൻഡ്രോയിഡ് ഫോണുകളിലെ കേമന്മാരായ ഓപ്പോയുടെ റെനോ മോഡലുകളുടെ ബ്രാൻഡ് അംബാസിഡർ ബോളിവുഡിന്റെ സൂപ്പർതാരം രൺബീർ കപൂറാണ്.
Image courtesy: Amjid Khan Surhio Facebook
Content Courtesy: Electronics For You
ഓപ്പോ F21s പ്രോ പോലുള്ള ആൻഡ്രോയിഡ് സെറ്റുകൾ ബോളിവുഡ് താരം വരുൺ ധവാൻ പ്രോമോട്ട് ചെയ്യുന്നു. കൂടാതെ, ഓപ്പോ എഫ്5 ഫോണുകളുടെ പരസ്യങ്ങളിൽ സിദ്ധാർഥ് മൽഹോത്രയെയും ദീപികാ പദുക്കോണിനെയും നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ!
Image courtesy: Muskaan K Facebook
Content Courtesy: afaqs!
ഗായകനും നടനുമായ ആയുഷ്മാൻ ഖുറാന ബ്രാൻഡ് അംബാസിഡറായ ഫോൺ ഏതാണെന്ന് അറിയാമോ? ടെക്നോ ഫോണുകളെയാണ് ഡോക്ടർ ജി താരം പ്രതിനിധീകരിക്കുന്നത്.
Image courtesy: Ayushmann Khurrana Facebook official
Content Courtesy: The Financial Express
ബോളിവുഡിന്റെ ഏറ്റവും പുതിയ സെൻസേഷൻ കാർത്തിക് ആര്യനാണല്ലോ. ലാവ ഇന്റർനാഷണൽ ലിമിറ്റഡ് തങ്ങളുടെ മോഡലുകളുടെ പ്രശസ്തി വർധിപ്പിക്കാൻ കാർത്തിക് ആര്യനെ ബ്രാൻഡ് അംബാസിഡറായി നിയമിച്ചു.
Image courtesy: Lava Mobiles Facebook Official
Content Courtesy: Mint
ക്രിക്കറ്റ് താരം കെ.എൽ രാഹുലാണ് റിയൽമി ഫോണുകളുടെ ബ്രാൻഡ് അംബാസിഡർ.
Image courtesy: realme facebook official
Content Courtesy: Mint
സാംസങ് ഗാലക്സി ഫോണുകൾക്ക് നിങ്ങൾ നിരവധി സെലിബ്രിറ്റികളെ കണ്ടിട്ടുണ്ടാകും. എന്നാൽ ഏറ്റവും പുതിയതായി സാംസങ് തങ്ങളുടെ തട്ടകത്തിലേക്ക് എത്തിച്ചിരിക്കുന്നത് ആലിയ ഭട്ടിനെയാണ്.
ആലിയ മുൻപ് Nokia ഫോണുകളെയാണ് പ്രതിനിധീകരിച്ചിരുന്നതെങ്കിലും, ഇപ്പോൾ താരം സാംസങ് ഗാലക്സി Z സീരീസ് ഫോണുകളുടെ ബ്രാൻഡ് അംബാസിഡറാണ്.
Image courtesy: Alia Bhatt - AliaaHolics Facebook
Content Courtesy: Samsung Newsroom India
കോവിഡ് കാലത്ത് സൂപ്പർ ഹീറോയായി വളർന്ന താരമാണ് സോനു സൂദ്. ബോളിവുഡിലും തമിഴ്, തെലുങ്ക് പോലുള്ള തെന്നിന്ത്യൻ ചിത്രങ്ങളിലും സജീവമായ താരം മഹാമാരിയുടെ കാലഘട്ടത്തിൽ നിരവധി സാമൂഹിക- സന്നദ്ധ പ്രവർത്തനങ്ങൾ നടത്തി. ഇന്ത്യയിലെ റെഡ്മി ഫോണുകളുടെ അംബാസിഡറാണ് സോനു സൂദ്.
Image courtesy: Sonu Sood Facebook official
Content Courtesy: Exchange4Media
ഷവോമിയുടെ സബ്- ബ്രാൻഡായി തുടങ്ങിയ പോകോ ഫോണുകളുടെയും ബ്രാൻഡ് അംബാസിഡർ സോനു സൂദാണ്.
Image courtesy: POCO Facebook official
Content Courtesy: afaqs
ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ലിസ്റ്റ് എടുത്താൽ അതിൽ നമ്മുടെ വിരാട് കോഹ്ലിയുണ്ട്. ഇത്രയധികം പ്രഗത്ഭനും ജനപ്രിയവുമായ വിരാട് കോഹ്ലി പ്രതിനിധീകരിക്കുന്നത് വിവോ ഫോണുകളെയാണ്.
Image courtesy: Sonu Sood Facebook official
Content Courtesy: Exchange4Media
വിവോയുടെ സബ്- ബ്രാൻഡായ ഐക്യൂ ഫോണുകളുടെ പ്രചാരണവും വിരാട് കോഹ്ലിയ്ക്കാണ്.
Image courtesy: vivo West Bengal Facebook official
Content Courtesy: Exchange4Media
ലഭ്യമായ വിവരം അനുസരിച്ച് ഇൻഫിനിക്സിന്റെ സെലിബ്രിറ്റി ബ്രാൻഡ് അംബാസിഡർ ബംഗ്ലാദേശ് നടിയായ തൻജിൻ ടിഷയാണ്. ഇന്ത്യയിലേത് ലഭ്യമല്ല.
Image courtesy: Tanjin Tisha Facebook official
Content Courtesy: Dhaka Tribune
ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രമുഖ താരം അമിതാഭ് ബച്ചനെ നിങ്ങൾ വൺപ്ലസ് മൊബൈൽ ഫോണുകളുടെ പരസ്യങ്ങളിൽ കണ്ടിട്ടുണ്ടാകുമല്ലോ!
എന്നാൽ 2019ൽ വൺപ്ലസ് മൊബൈൽ ബ്രാൻഡ് അംബാസഡറായി ഹോളിവുഡ് താരവും അവഞ്ചേഴ്‌സ് ഫെയിമുമായ റോബർട്ട് ഡൗണി ജൂനിയർ തെരഞ്ഞെടുക്കപ്പെട്ടു.
Image courtesy: Wisely Ng Kien Wui- facebook
Content Courtesy: Moneycontrol
സാംസങ്ങും, റെഡ്മിയും, വിവോയും വിപണി വാഴുന്ന കാലത്ത് സ്മാർട്ഫോണുകളിൽ ASUSന്റെ ഖ്യാതി അൽപം കുറഞ്ഞിട്ടുണ്ട്. എന്നാൽ ബോളിവുഡ് സുന്ദരി ദിഷ പഠാനിയെയാണ് കമ്പനി സെലിബ്രിറ്റി അംബാസിഡറായി എത്തിച്ചത്.
Image courtesy: Disha Patani Facebook official
Content Courtesy: Moneycontrol
ബോളിവുഡ് ക്വീൻ കത്രീന കൈഫിനെയാണ് സോണി ഇന്ത്യ എക്സ്പീരിയ ഫോണുകളുടെ അംബാസിഡറായി കമ്പനി തെരഞ്ഞെടുത്തത്.
Image courtesy: Katrina Kaif Fans - Bollywood facebook
Content Courtesy: Moneycontrol
പ്രശസ്ത ബാഡ്മിന്റൺ താരം സൈന നെഹ്‌വാളാണ് ഇന്ത്യയിൽ ഹോണർ ഫോണുകളെ പ്രതിനിധീകരിക്കുന്നത്.
Image courtesy: Saina Nehwal Facebook official
Content Courtesy: ET Telecom
ബാഹുബലി എന്ന ചിത്രത്തിലൂടെ പാൻ- ഇന്ത്യ താരമായി വളർന്ന പ്രഭാസാണ് ജിയോണിയുടെ ബ്രാൻഡ് അംബാസിഡർ.
Image courtesy: Gionee Facebook official
Content Courtesy: The Economic Times
LG മൊബൈൽസ് ഇന്ന് വലിയ പ്രതാപമുള്ള ഫോണുകളല്ല. എന്നാൽ 2010ൽ ജോൺ എബ്രഹാം, ജെനീലിയ, അഭയ് ഡിയോൾ എന്നീ ബോളിവുഡ് യൂത്ത് ഐക്കണുകളെയാണ് കമ്പനി ബ്രാൻഡ് അംബാസിഡർമാരായി അവതരിപ്പിച്ചത്.
Image courtesy: Pure Bollywood facebook
Content Courtesy: FoneArena.com
ഇഷ്‌ക്ബാസ് ടെലിവിഷൻ പരമ്പരയിലൂടെ പ്രശസ്തനായ നകുൽ മേത്തയാണ് കാർബൺ മൊബൈൽസിന്റെ ബ്രാൻഡ് അംബാസിഡറായിരുന്നത്.
Image courtesy: Nakuul Mehta Facebook official
Content Courtesy: Bollywood Hungama
ഏറ്റവും പുതിയതായി ലഭിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള അറിവുകളാണ് ഇവിടെ പങ്കുവച്ചത്. എന്നാൽ ബ്രാൻഡുകളും, താരങ്ങളും ഇടയ്ക്കിടെ തങ്ങളുടെ കരാർ മാറ്റാറുള്ളതിനാൽ ചില സെലിബ്രിറ്റി ബ്രാൻഡുകളിൽ വ്യത്യാസം ഉണ്ടായേക്കാം...
Image courtesy: ASUS Facebook official