Redmi Earbuds 5A Launched: സ്മാർട് ലൈഫിന് ഹൈ-ടെക് ഡിവൈസുമായി Xiaomi, ഒപ്പം 1499 രൂപയ്ക്ക് കിടിലൻ Redmi ഇയർബഡ്ഡും| TECH NEWS

Redmi Earbuds 5A Launched: സ്മാർട് ലൈഫിന് ഹൈ-ടെക് ഡിവൈസുമായി Xiaomi, ഒപ്പം 1499 രൂപയ്ക്ക് കിടിലൻ Redmi ഇയർബഡ്ഡും| TECH NEWS
HIGHLIGHTS

നാല് വ്യത്യസ്ത ഉപകരണങ്ങളാണ് Xiaomi ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്

ഇവയിൽ എടുത്തുപറയേണ്ടത് Redmi Earbuds 5A ആണ്

1500 രൂപയ്ക്കും താഴെയാണ് Redmi Earbuds 5A-യ്ക്ക് വില ഇട്ടിരിക്കുന്നത്

അങ്ങനെ ഒടുവിൽ Xiaomi Redmi-യുടെ ഏപ്രിൽ സമ്മാനം എത്തി. നാല് വ്യത്യസ്ത ഉപകരണങ്ങളാണ് ഷവോമി ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. ഇവയിൽ എടുത്തുപറയേണ്ടത് Redmi Earbuds 5A ആണ്. Redmi Pad SE, റോബോട്ടോ വാക്വം ക്ലീനറും ഹാൻഡ്ഹെൽഡ് സ്റ്റീമറും പുറത്തിറക്കിയിട്ടുണ്ട്. Robot Vacum Cleaner S10 എന്ന വാക്വം ക്ലീനറാണ് വിപണിയിലെത്തിച്ചത്.

ഷവോമി റെഡ്മിയുടെ ലോ ബജറ്റിലുള്ള ഇയർബഡ്സാണ് ഇതിലെ പ്രധാനി. 1500 രൂപയ്ക്കും താഴെയാണ് Redmi Earbuds 5A-യ്ക്ക് വില ഇട്ടിരിക്കുന്നത്. എന്നാൽ ഇത് ലോഞ്ച് പ്രമാണിച്ചുള്ള വിലയാണെന്ന് കമ്പനി പറയുന്നു.

Redmi സ്മാർട് ലൈഫ് ഡിവൈസുകൾ

ടാബ്ലെറ്റ്, വാക്വം ക്ലീനർ, സ്റ്റീമർ എന്നിവയ്ക്കൊപ്പമാണ് ഇയർബഡ്സും വന്നിരിക്കുന്നത്. ഇവയുടെയെല്ലാം വിൽപ്പനയും ഉടൻ തന്നെയുണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ദൈംനംദിന ജീവിതത്തെ മെച്ചപ്പെടുത്തുന്ന ടെക്നോളജി അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്മാർട് ലൈഫിനുള്ള ഉപകരണങ്ങളാണ് ഇവയെന്നും കമ്പനി CMO അനുജ് ശർമ പറഞ്ഞു.

Redmi Earbuds 5A ഫീച്ചറുകൾ

വെറുതെ ഒരു ബജറ്റ് ഇയർപോഡ് എന്ന് പറഞ്ഞ് തള്ളിക്കളയേണ്ട. 12mm ഡൈനാമിക് ഡ്രൈവറുകളാണ് റെഡ്മി ബഡ്‌സ് 5 എയിലുള്ളത്. 25dB വരെ ആക്ടീവ് നോയിസ് കാൻസലേഷൻ ലഭിക്കും. AI ഉപയോഗിച്ച് എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ (ENC) നടത്താം.

Xiaomi Redmi
റെഡ്മി ഇയർബഡ്സ് 5A

ഇതൊരു വയർലെസ് ഹെഡ്‌സെറ്റായതിനാൽ ഫോൺ വഴി കൺട്രോൾ ചെയ്യാനുള്ള ഫീച്ചറുകളും ലഭിക്കുന്നു. ഷവോമി ഇയർബഡ്‌സ് ആപ്പ് വഴി നിങ്ങൾക്ക് ഇയർപോഡിനെ കൺട്രോൾ ചെയ്യാവുന്നതാണ്. റെഡ്മി Google ഫാസ്റ്റ് പെയർ സപ്പോർട്ടും നൽകുന്നുണ്ട്. IPX4 റേറ്റിങ്ങുള്ള ഇയർഫോണാണിത്. ഇത് സ്പ്ലാഷ് പ്രതിരോധത്തിന് സഹായിക്കും.

30 മണിക്കൂർ വരെ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് ഷവോമി അവകാശപ്പെടുന്നത്. എന്നാൽ ഇത്രയും ബാറ്ററി ലൈഫ് ANC സപ്പോർട്ട് ഇല്ലാത്തപ്പോൾ മാത്രമാണ്. 10 മിനിറ്റ് ചാർജിനൊപ്പം 90 മിനിറ്റ് പ്ലേ ടൈമും നൽകുമെന്ന് കമ്പനി പറയുന്നു. അതുപോലെ ഒറ്റ ചാർജിൽ റെഡ്മി ബഡ്‌സ് 5A എത്രത്തോളം പ്രവർത്തിക്കുമെന്ന് പറഞ്ഞിട്ടില്ല.

READ MORE: ഇതിപ്പോ ലാഭായല്ലോ! Samsung Galaxy-യുടെ ഈ Triple Camera ബജറ്റ് ഫോണിൽ 8GB വേരിയന്റ് കൂടി.. വില തുച്ഛം, ഗുണം മെച്ചം!

വില എത്ര?

സ്പെഷ്യൽ ലോഞ്ച് വിലയായി 1499 രൂപയ്ക്ക് ഇയർബഡ്സ് എത്തിച്ചിരിക്കുന്നു. ആദ്യ സെയിലിന് ശേഷം വില ഉയർത്തിയേക്കുമെന്നാണ് ലഭിക്കുന്ന വിവരം. ബാസ് ബ്ലാക്ക്, ടൈംലെസ് വൈറ്റ് എന്നീ നിറങ്ങളിലാണ് ഇയർബഡ്സ് വന്നിട്ടുള്ളത്. ഏപ്രിൽ 29 മുതലാണ് റെഡ്മി Earbuds 5A-യുടെ വിൽപ്പന ആരംഭിക്കുന്നത്.

റെഡ്മിയുടെ ഓൺലൈൻ സ്റ്റോർ, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ നിന്ന് വാങ്ങാം. രാജ്യത്തെ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിലും ഇത് വിൽപ്പനയ്ക്ക് എത്തിക്കുന്നതാണ്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo