World cup-ൽ വിരാട് കോഹ്ലിയും ശ്രേയസ് അയ്യറും ധരിച്ച Whoop ഫിറ്റ്നെസ് ബാൻഡ് എന്തുകൊണ്ട് ചർച്ചയാകുന്നു?

Updated on 17-Nov-2023
HIGHLIGHTS

വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നീ താരങ്ങൾ കൈയിൽ കെട്ടിയ ബാൻഡ് ശ്രദ്ധേയമാകുന്നു

ഇന്ത്യയിൽ ഇതുവരെ ലഭ്യമല്ലാത്ത വൂപ് ഫിറ്റ്നെസ് ബാൻഡ് എന്തുകൊണ്ടാണ് നെറ്റിസണിന്റെ മനം കവരുന്നത്?

കായിക താരങ്ങൾക്ക് മാത്രമല്ല, ട്രക്കിങ് പോലുള്ള സാഹസിക യാത്രികർക്കും ഇത് വളരെ പ്രയോജനം ചെയ്യും

World cup ജേതാക്കളാകാൻ ഇനി ഇന്ത്യൻ ടീമിന് മുമ്പിൽ ഒരേയൊരു കടമ്പ കൂടിയാണുള്ളത്. ഫൈനലിൽ ഓസ്ട്രേലിയയും വീഴ്ത്തിയാൽ മൂന്നാം ലോകകപ്പിൽ രോഹിത് ശർമ നയിക്കുന്ന ടീമിലൂടെ ഇന്ത്യ മുത്തമിടും. കഴിഞ്ഞ ICC മത്സരങ്ങളും വരാനിരിക്കുന്ന Cricket ഫൈനലുമാണ് ഇപ്പോഴത്തെ ചൂടുള്ള വിഷയം. ഒപ്പം, Virat Kohli ഉൾപ്പെടുന്ന ഇന്ത്യയുടെ പ്രിയ താരങ്ങൾ കൈയിൽ അണിഞ്ഞിരിക്കുന്ന Whoop എന്ന ഫിറ്റ്നസ് ബാൻഡും ചർച്ചയാകുന്നുണ്ട്.

വിരാട്ടിന്റെ കൈയിലെ Whoop ബാൻഡ്

കളിക്കളത്തിൽ Fitness band ധരിച്ചത് എന്തായാലും ഒരു പരസ്യത്തിന് വേണ്ടിയല്ല. എന്നാൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ് എന്നീ താരങ്ങളെല്ലാം അസാധാരണമായ ഒരു ബാൻഡ് കൈയിലണിഞ്ഞപ്പോൾ അത് ഇന്റർനെറ്റ് ശ്രദ്ധിക്കുകയുണ്ടായി. ഒട്ടും വൈകാതെ ട്വിറ്ററിലുൾപ്പെടെ സംഭവം ചർച്ചാവിഷയമാകുകയും ചെയ്തു.

വൂപ്പ് ബാൻഡ്

ഇന്ത്യയിൽ ഇതുവരെ ലഭ്യമല്ലാത്ത വൂപ് ഫിറ്റ്നെസ് ബാൻഡ് എന്തുകൊണ്ടാണ് നെറ്റിസണിന്റെ മനം കവരുന്നതെന്നോ? ഫിറ്റ്‌നസിന് കുറച്ച് ഗൗരവമായ ശ്രദ്ധ നൽകുന്ന ഇന്ത്യയുടെ ക്രിക്കറ്റ് താരങ്ങൾ വിദേശത്ത് നിന്നും വാങ്ങി വൂപ് കൈയിൽ കെട്ടിയിരിക്കുന്നത് കൊണ്ട് എന്ത് പ്രത്യേക സൌകര്യങ്ങളാണ് ഇതിൽ ലഭിക്കുന്നതെന്ന് അറിയാം…

ആരോഗ്യം ട്രാക്ക് ചെയ്യുന്ന ഫിറ്റ്നെസ് ബാൻഡ്

ലഖ്‌നൗവിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ഐസിസി ക്രിക്കറ്റ് ലോകകപ്പ് മത്സരത്തിനിടെയാണ് വിരാട് കോഹ്‌ലിയും സൂര്യകുമാർ യാദവുമെല്ലാം വൂപ്പ് ഫിറ്റ്‌നസ് ബാൻഡ് ധരിച്ചതായി ആദ്യം ശ്രദ്ധയിൽപെട്ടത്. ശാരീരികാരോഗ്യത്തിനും ഫിറ്റ്നെസിനും അതീവ ശ്രദ്ധ നൽകുന്ന അത്ലെറ്റുകൾക്ക് ഇന്ന് തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച അത്യാധുനിക ഉപകരണങ്ങളിലൊന്നാണ് ഈ ഫിറ്റ്നെസ് ബാൻഡുകൾ എന്ന് പറയാം.

Also Read: Realme GT 5 Pro Launch: 64MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറയുമായി Realme GT 5 Pro

ഹൃദയമിടിപ്പും രക്തസമ്മർദവും തുടങ്ങി ആന്തരിക അവയവങ്ങളുടെ ചലനങ്ങളെല്ലാം ആപ്പിൾ വാച്ചിലൂടെയും മറ്റും നിരീക്ഷിക്കാൻ സാധിക്കും. എന്നാൽ, അത്ലൈറ്റുകൾക്കും കായിക താരങ്ങൾക്കും മൈതാനങ്ങളിലും ട്രാക്കുകളിലും ഇത്തരം ഗാഡ്ജെറ്റുകൾ ഫോണുമായി കണക്റ്റ് ചെയ്തുകൊണ്ട് ഉപയോഗിക്കാനാകില്ല. ഇവിടെയാണ് ഫിറ്റ്നെസ് ബാൻഡുകൾ പ്രസക്തമാകുന്നത്.

ഫിറ്റ്നെസ് ബാൻഡുകൾ പ്രയോജനം അധികം…

കായിക താരങ്ങൾക്ക് മാത്രമല്ല, പർവ്വതാരോഹണം, ട്രക്കിങ് പോലുള്ള സാഹസിക യാത്രികർക്കും ഈ വൂപ്പ് ബാൻഡ് ആരോഗ്യം സുരക്ഷിതമാക്കാനുള്ള സന്തത സഹചാരിയാണ്.

Whoop വെറുമൊരു ഫിറ്റ്നെസ് ട്രാക്കറല്ല…

24 മണിക്കൂറും ധരിക്കാവുന്ന വെയറബിൾ ഡിവൈസാണിത്. കൂടുതൽ നേരം സ്ഥിരതയോടെ, കാര്യക്ഷമത ഉറപ്പാക്കി വൂപ് പ്രവർത്തിക്കുന്നു. ഒരാളുടെ ഉറക്കം അളക്കാനും, ഹൃദയമിടിപ്പ്, ഹൃദയമിടിപ്പ് വ്യതിയാനം, ശ്വസനം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാം.

കഴിഞ്ഞ ദിവസത്തെ ഹൃദയസ്പന്ദനവുമെല്ലാം ഇന്നേത്തേതുമായി അവലോകനം ചെയ്യാനും ഇത് സഹായിക്കും. രക്തത്തിലെ ഓക്സിജന്റെ അളവ്, ഒരാൾ ചെലവഴിച്ച കലോറിയുടെ അളവ് എന്നീ ഡാറ്റയെല്ലാം സെക്കൻഡിൽ 100 ​​തവണ ശേഖരിക്കുന്ന ഗാഡ്ജെറ്റാണിത്. ഇതിന് സ്മാർട് വാച്ചുകളിലെ പോലെ ഡിസ്പ്ലേയില്ല.

ഇന്ത്യൻ താരങ്ങളിലുണ്ട്, ഇന്ത്യയിൽ എത്തിയില്ല

വൂപ് ഇതുവരെയും ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. എന്നാലോ ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ, 12 മാസത്തെ സബ്‌സ്‌ക്രിപ്‌ഷനോട് കൂടി വൂപ് പർച്ചേസ് ചെയ്യാം. 239 ഡോളറാണ് വൂപ്പിന് വില വരുന്നത്.

Read More: Good News! പ്രീ-പെയ്ഡ് വരിക്കാർക്ക് റീചാർജ് കൂപ്പണുമായി BSNL, വാലിഡിറ്റിയും ഓഫറുകളും ഏറെ…

മൈക്കൽ ഫെൽപ്‌സ്, ടൈഗർ വുഡ്‌സ്, നെല്ലി കോർഡ തുടങ്ങി നിരവധി പ്രൊഫഷണൽ അത്‌ലറ്റുകൾ ഇതിനകം വൂപ്പിനെ തങ്ങളുടെ കരങ്ങളിൽ എത്തിച്ചിട്ടുണ്ട്. ലേഡീസ് പ്രൊഫഷണൽ ഗോൾഫ് അസോസിയേഷൻ അംഗങ്ങളും നാഷണൽ ഫുട്‌ബോൾ ലീഗ് പ്ലെയേഴ്‌സ് അസോസിയേഷൻ അംഗങ്ങളും വിവിധ സ്‌പോർട്‌സ് ലീഗുകളിൽ വൂപ്പിനെയും കൂടെ കൂട്ടി.

Whoop വന്ന വഴി

ഫിറ്റ്‌നസ് കമ്പനിയായ വൂപ്പ് 2015ലാണ് ആദ്യ ഫിറ്റ്‌നസ് ട്രാക്കറായ വൂപ് 1.0 പുറത്തിറക്കിയത്. ശേഷം 2021-ൽ കമ്പനി തങ്ങളുടെ ഏറ്റവും പുതിയ 4.0 പതിപ്പ് വിപണിയിൽ എത്തിച്ചു. ഒരു വ്യക്തിയുടെ ഹൃദയമിടിപ്പിന്റെ വ്യതിയാനം, താപനില, ശ്വസന നിരക്ക് എന്നിവയെല്ലാം അളന്ന് തിരിച്ചറിയാവുന്ന ഫീച്ചറുകളുള്ള വെയറബിൾ ബാൻഡായിരുന്നു ഇത്. പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസിലാണ് വൂപ് 4.0 പ്രവർത്തിക്കുന്നത്.

ഇന്ത്യയിൽ വരുമോ? വൂപ്പ് സ്ഥാപകൻ പറയുന്നതെന്ത്?

ഈ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വൂപ്പ് ബാൻഡ് ധരിച്ചിരിക്കുന്നതിനെ കുറിച്ച് ശ്രദ്ധയിൽപ്പെടുകയും, അത് ട്വിറ്ററിലൂടെ വൂപ്പിന്റെ സ്ഥാപകനും സിഇഒയുമായ വിൽ അഹമ്മദ് നെറ്റിസണിന് പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സമീപഭാവിയിൽ തന്നെ ഈ ഫിറ്റ്നെസ് ബാൻഡ് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :