Samsung Galaxy Ring ലോഞ്ചിന് മുന്നേ പ്രീ-ബുക്കിങ് ആരംഭിച്ചു. ഫെബ്രുവരിയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ സ്മാർട് റിങ് പുറത്തിറക്കിയിരുന്നു. എന്നാലും ഇന്ത്യയിൽ സ്മാർട് റിങ് എത്തിയിരുന്നില്ല. ഇപ്പോഴിതാ സാംസങ് ഗാലക്സി റിങ് ലോഞ്ചിന് മുന്നേ ഓർഡറും ആരംഭിച്ചിട്ടുണ്ട്.
ലോഞ്ചിന് രണ്ട് മാസത്തിന് ശേഷമാണ് ഇന്ത്യയിൽ ഗാലക്‌സി റിംഗ് എത്തുന്നത്. ലോഞ്ച് എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും 24 മണിക്കൂർ പ്രീ-ബുക്കിങ് നടത്തുന്നു. ഇനി ഇന്ന് രാത്രി കൂടി സ്മാർട് റിങ് മുൻകൂട്ടി ഓർഡർ ചെയ്യാം. 1,999 രൂപയ്ക്കാണ് ഗാലക്സി സ്മാർട് റിങ് പ്രീ-ബുക്കിങ്. ഇത് റീഫണ്ട് ചെയ്ത് കിട്ടുന്ന ടോക്കൺ അഡ്വാൻസ് ആണ്. ഇന്ത്യയിൽ ഇതിന് എത്ര വിലയാകുമെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാലും ഏകദേശം 30,000 രൂപ ഇതിന് വില വന്നേക്കും.
സ്മാർട് റിങ് പ്രീ-ബുക്കിങ്ങിൽ ഗംഭീരമായ കിഴിവും നേടാനാകും. 4999 രൂപ വിലയുള്ള വയർലെസ് ഡ്യുവോ ചാർജർ ഇതിൽ ലഭിക്കും. കൂടാതെ എക്‌സ്‌ക്ലൂസീവ് പ്രീ-ബുക്ക് റിവാർഡുകളും പ്രതീക്ഷിക്കാം. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ നിങ്ങൾക്കിത് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഇനി മണിക്കൂർ മാത്രമാണ് ബാക്കിയുള്ളതിനാൽ ഇപ്പോൾ തന്നെ ബുക്കിങ് നടത്തൂ. Amazon, Flipkart എന്നിവയിലൂടെയും മുൻകൂട്ടി ബുക്കിങ് ചെയ്യാം.
ഒരു മോടിയുള്ള ടൈറ്റാനിയം ഫിനിഷിങ്ങിലാണ് ഗാലക്‌സി റിംഗ് നിർമിച്ചിട്ടുള്ളത്. ഇത് ടൈറ്റാനിയം ബ്ലാക്ക്, ടൈറ്റാനിയം സിൽവർ, ടൈറ്റാനിയം ഗോൾഡ് നിറങ്ങളിലാണുള്ളത്.
ഗാലക്‌സി റിംഗ് അഡ്വാൻസ്ഡ് ഹെൽത്ത്-ട്രാക്കിംഗ് ടെക്നോളജിയുള്ള ഡിവൈസാണ്. ഇതിന് 5 മുതൽ വലുപ്പം 13 വരെയുള്ള ഒമ്പത് സൈസുകളാണുള്ളത്. ഇവയിൽ നിങ്ങളുടെ കൈവരിൽ വലിപ്പം അനുസരിച്ച് മോതിരം തെരഞ്ഞെടുക്കാം. ഇങ്ങനെ സൈസ് നോക്കുന്നതിനായി സാംസങ് ഒരു സൈസിംഗ് കിറ്റ് നൽകുന്നുണ്ട്.
IP68 റേറ്റിങ്ങുള്ളതിനാൽ വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കും. ഇതിന് 100 മീറ്റർ വരെ ആഴത്തിലുള്ള വെള്ളത്തിൽ വീണാലും പ്രശ്നമൊന്നുമില്ല. അതുകൊണ്ട് തന്നെ നീന്തൽ ആവശ്യങ്ങൾക്കും മറ്റും സാംസങ് റിങ് ഉപയോഗിക്കാം.
ഏഴ് ദിവസത്തെ ബാറ്ററി ലൈഫ് ആണ് ഗാലക്സി റിങ് ഉറപ്പുനൽകുന്നത്. ഭാരവും താരതമ്യേന കുറവായതിനാൽ ധരിക്കുന്നത് ബുദ്ധിമുട്ടാകില്ല. സാംസങ് “ഹെൽത്ത് AI” ഫീച്ചറോടെയാണ് അവതരിപ്പിച്ചിട്ടുള്ളത്. ഇത് നിങ്ങളുടെ എനർജിയും ഉറക്ക ഘട്ടങ്ങളും അളക്കുന്നു. കൂടാതെ ഹൃദയമിടിപ്പ്, ബിപി പോലുള്ളവ ട്രാക്ക് ചെയ്യുന്നതിനും ഇതിൽ സൌകര്യവുമുണ്ട്.
Read More: Bumper Offer: ഒരു ബജറ്റ് ഫോണിന്റെ വിലയിൽ JioBook 11 Laptop! ഇത്രയും വലിയ കിഴിവ് ഇനി കിട്ടില്ല…
ഗാലക്‌സി റിംഗ് തടസ്സമില്ലാത്ത കണക്റ്റിവിറ്റി അനുവദിക്കുന്നുണ്ട്. ഗാലക്‌സി സ്മാർട്ട് വാച്ചുകൾ, ആംഗ്യ നിയന്ത്രണങ്ങൾ, സ്മാർട്ട് ഫൈൻഡ് എന്നീ ഫീച്ചറുകളുമുണ്ട്. 24/7 ആരോഗ്യ ട്രാക്കിങ്ങും ഇതിൽ ഉൾപ്പെടുന്നു.
ഇതിന് 399 ഡോളറായിരിക്കും വിലയാകുക എന്നാണ് ലഭിക്കുന്ന വിവരം. അതായത് ഇന്ത്യയിൽ 35,000 രൂപയായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും മോതിരത്തിന്റെ വില അറിയാൻ ലോഞ്ച് വരെ കാത്തിരുന്നാൽ മതി. ഇന്ത്യയിലെ ലോഞ്ചിനാവട്ടെ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. പ്രീ-ബുക്കിങ്ങിനുള്ള ആമസോൺ ലിങ്ക്.
Disclaimer: ഈ ആർട്ടിക്കിൾ അനുബന്ധ ലിങ്കുകൾ (affiliate links) ഉൾക്കൊള്ളുന്നു.