AI ഫീച്ചറുകളോടെ വന്ന സ്റ്റൈലിഷ് ഇയർപോഡാണ് Redmi Buds 5A. കഴിഞ്ഞ ആഴ്ചയാണ് സ്മാർട് ലിവിങ് ഡിവൈസുകൾക്കൊപ്പം Xiaomi ഇയർപോഡും പുറത്തിറക്കിയത്. ബജറ്റ് ലിസ്റ്റിൽ വാങ്ങാവുന്ന കിടിലൻ Redmi TWS Earbuds ആണിത്.
ഏപ്രിൽ 29-ന് Redmi Buds 5A ആദ്യ സെയിൽ ആരംഭിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ റെഡ്മി ബഡ്സ് 5 ലോഞ്ച് ചെയ്തിരുന്നു. ഇതേ ഗ്രൂപ്പിലേക്കാണ് ഷവോണി ബഡ്സ് 5എയും അവതരിപ്പിച്ചിട്ടുള്ളത്. ഈ ബജറ്റ് ഫ്രെണ്ട്ലി ഇയർബഡ്സിന്റെ ഫീച്ചറുകളും വില വിവരങ്ങളും അറിയാം.
12mm ഡൈനാമിക് ഡ്രൈവർ ആണ് ഈ റെഡ്മി ബഡ്സിലുള്ളത്. ആവശ്യമില്ലാത്ത സൌണ്ടുകൾ ഫിൽട്ടർ ചെയ്യുന്നതിനുള്ള സൌകര്യം റെഡ്മി ഇയർപോഡിലുണ്ട്. 25 dB വരെ ആക്ടീവ് നോയ്‌സ് കാൻസലേഷൻ ഫീച്ചറാണ് ഇയർബഡ്സിലുള്ളത്. AI ഉപയോഗിച്ച് എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ സാധ്യമാണ്.
ഇതിൽ ക്രിസ്റ്റൽ ക്ലിയർ ക്വാളിറ്റിക്ക് എൻവയോൺമെന്റ് വോയിസ് കാൻസലേഷൻ ഫീച്ചറുമുണ്ട്. 60ms ലോ ലേറ്റൻസി മോഡാണ് റെഡ്മി ഇയർപോഡിൽ നൽകിയിട്ടുള്ളത്.
ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയെ സപ്പോർട്ട് ചെയ്യുന്ന ഇയർബഡ്സാണിത്. ഇതിന്റെ സ്‌റ്റോറേജ് കെയ്‌സ് തുറന്ന് കഴിഞ്ഞാൽ ഇയർബഡുകൾ വേഗത്തിൽ കണക്‌റ്റ് ചെയ്യും. കൂടാതെ ഗൂഗിൾ ഫാസ്റ്റ് പെയ ഫീച്ചറും ഇതിലുണ്ട്. പെബിൾ ആകൃതിയിലുള്ള കെയ്‌സിനൊപ്പം ഇത് 30 മണിക്കൂർ നീണ്ടുനിൽക്കും. ഇത്രയും പവറോടെ നിൽക്കാൻ ഇയർബഡ്സിനെ സഹായിക്കുന്നത് 440mAh ബാറ്ററി യൂണിറ്റാണ്. ഓരോ ഇയർബഡിലും 34mAh സെല്ലുണ്ട്. 5 മണിക്കൂർ വരെ ഉപയോഗിക്കാൻ ഇതിന് ശേഷിയുണ്ട്.
നല്ല ചുള്ളൻ ഡിസൈനിലാണ് Redmi TWS Earbuds അവതരിപ്പിച്ചിരിക്കുന്നത്. ഇൻ-ഇയർ ഡിസൈനിൽ വരുന്ന ഇയർഫോണാണിത്. ഇതിന്റെ ബോഡിയ്ക്കും ഇയർ ടിപ്പിനും സിലിക്കൺ മെറ്റീരിയൽ ഉപയോഗിച്ചിരിക്കുന്നു. IPX4 സർട്ടിഫൈഡ് ഉള്ള ഇയർബഡ്സിന് IP54 റേറ്റിങ്ങുണ്ട്.
റെഡ്മി ബഡ്സ് 5Aയുടെ വിലയേക്കാൾ പകുതി വിലയാണ് ഇതിനുള്ളത്. റെഡ്മി ബഡ്സ് 5A-യുടെ വില 1,499 രൂപയാണ്. കറുപ്പും വെളുപ്പും നിറങ്ങളിലാണ് റെഡ്മി ഇയർബഡ്സ് വരുന്നത്. ഫ്ലിപ്കാർട്ട്, ആമസോൺ, ഷവോമി സ്റ്റോറുകളിൽ നിന്ന് ഇയർബഡ്സ് വാങ്ങാം. 10 ദിവസത്തെ റീപ്ലേസ്മെന്റ് സൌകര്യം ലഭിക്കുന്നതാണ്. റെഡ്മി ഓൺലൈൻ സൈറ്റിൽ ഈ ഇയർപോഡിന് ഫ്രീ-ഡെലിവറി നൽകുന്നു.