മുമ്പത്തെ പിഴവുകളെല്ലാം നികത്തി OnePlus Watch 2 പുറത്തിറക്കി. കമ്പനി വർഷങ്ങൾക്ക് മുമ്പ് അതിന്റെ ആദ്യ വാച്ച് വിപണിയിൽ എത്തിച്ചിരുന്നു. എന്നാൽ ഇത് ഉപയോക്താക്കൾക്ക് അത്ര ഇഷ്ടപ്പെട്ട ഉപകരണമായിരുന്നില്ല. പ്രതീക്ഷിച്ചത്ര നേട്ടമൊന്നും വൺപ്ലസിന് ആദ്യ വാച്ചിൽ നിന്ന് ലഭിച്ചില്ല. ഇതിനെ തുടർന്നാണ് മികച്ച ഫീച്ചറുകളോടെ പുതിയ വാച്ച് പുറത്തിറക്കിയത്.
ആദ്യ മോഡലിൽ നിന്ന് വ്യത്യസ്തമായാണ് വാച്ച് 2 എത്തിച്ചിരിക്കുന്നത്. ഗൂഗിളിന്റെ WearOS 4 പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന വാച്ചാണിത്. ഇതിൽ സ്‌നാപ്ഡ്രാഗൺ ജെൻ ചിപ്സെറ്റ് ലഭിക്കും. മികച്ച ബാറ്ററി ലൈഫും ഒന്നാന്തരം ഫീച്ചറുകളുമുള്ള സ്മാർട് വാച്ചാണിത്.
1.43 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് വൺപ്ലസ് വാച്ച് 2ലുള്ളത്. സ്റ്റെയിൻലെസ് സ്റ്റീലിൽ നിന്നാണ് ഷാസി നിർമിച്ചിരിക്കുന്നത്.
പുതിയതായി വന്നിരിക്കുന്ന ഈ വാച്ച് WearOS 4ൽ പ്രവർത്തിക്കുന്നു. ഇത് രണ്ട് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളെ പ്രയോജനപ്പെടുത്തുന്നു. കാരണം വൺപ്ലസ് വാച്ച് 2 RTOS പ്ലാറ്റ്‌ഫോമിലും പ്രവർത്തിക്കുന്നുണ്ട്. OS തമ്മിൽ മാറ്റി മാറ്റി പ്രവർത്തിപ്പിക്കാനാകും. ഓപ്പറേറ്റിങ് സിസ്റ്റത്തിന് ഇടയിലുള്ള സ്വിച്ചിങ് വളരെ സുഗമമാണ്. ഈ വാച്ചിന് ഡ്യുവൽ ചിപ്‌സെറ്റ് മോഡും നൽകിയിട്ടുണ്ട്.
ഇതിന്റെ മറ്റൊരു പ്രത്യേകത ബാറ്ററി ലൈഫാണ്. 100 മണിക്കൂർ വരെ ബാറ്ററി ലൈഫ് കമ്പനി ഉറപ്പുനൽകുന്നു. പ്രൊപ്രൈറ്ററി ചാർജിങ് പിൻ ഉപയോഗിച്ച് ഒരു മണിക്കൂറിനുള്ളിൽ ഫുൾ ചാർജാകും. 500mAh ബാറ്ററി ലൈഫുള്ള സ്മാർട് വാച്ചാണിത്. പ്ലേ സ്റ്റോറിലേക്ക് ആക്‌സസ് ലഭിക്കും.
ഈ സ്മാർട് വാച്ചിന് 32 ജിബി സ്റ്റോറേജാണുള്ളത്. ഇതിൽ 2 ജിബി റാം സപ്പോർട്ടുമുണ്ട്. മികച്ച ഡിസൈനും ക്വാളിറ്റിയുമുള്ള സ്മാർട് വാച്ചാണിത്. കൂടാതെ ഫിറ്റ്‌നസ് ട്രാക്കിങ്ങിനായി ഹെൽത്ത് കണക്റ്റ് ആപ്പിലേക്കുള്ള ലിങ്കുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വൺപ്ലസ് വാച്ച് 2ന് 24,999 രൂപയാണ് ഇന്ത്യയിലെ വില. 46mm Wi-Fi മോഡലാണ് വിപണിയിൽ ലഭ്യമാകുന്നത്. വാച്ചിന് ഡിസ്കൌണ്ട് ഓഫറുകൾ ലഭിക്കും. കൂടാതെ ഏതാനും ബാങ്ക് ഓഫറുകളും ഇതിൽ ഉൾപ്പെടുന്നു.
ബ്ലാക്ക് സ്റ്റീൽ, റേഡിയന്റ് സ്റ്റീൽ എന്നീ നിറങ്ങളിൽ വാച്ച് വിപണിയിൽ എത്തിച്ചിരിക്കുന്നു.
മാർച്ച് 4 മുതലാണ് വൺപ്ലസ് വാച്ച് 2ന്റെ വിൽപ്പന ആരംഭിക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ ലഭിക്കുന്നതാണ്. ഫാഷൻ കൊമേഴ്സ് സൈറ്റായ മിന്ത്രയിലും നാല് മുതൽ വിൽപ്പനയുണ്ട്.
READ MORE: iQoo Neo 9 Pro vs OnePlus 12R: വാങ്ങുന്നതിന് മുമ്പ് പെർഫോമൻസും ഫീച്ചറും നോക്കിയാലോ…
റിലയൻസ് ഡിജിറ്റൽ, ക്രോമ എന്നിവയിലൂടെയും ഓൺലൈൻ പർച്ചേസ് നടത്താം. കൂടാതെ വൺപ്ലസ് ഓൺലൈൻ സ്റ്റോറുകളിൽ ഇത് ലഭിക്കും. മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകൾ വഴിയും വൺപ്ലസ് വാച്ച് 2 വാങ്ങാനാകും.