OnePlus Buds Z2 Price Cut: 1000 രൂപ വില കുറച്ച് OnePlus ഇയർബഡ്! ഓഫർ ഇങ്ങനെ…

Updated on 13-Feb-2024
HIGHLIGHTS

OnePlus Buds Z2 ഇതാ വിലക്കുറവിൽ വാങ്ങാം

ഇയർബഡ്ഡിന് 1,000 രൂപയുടെ വിലക്കുറവാണ് ലഭിക്കുന്നത്

ഒറ്റ ചാർജിൽ 5 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് ഇതിലുണ്ട്

മികച്ച OnePlus TWS ഇയർബഡിന് ഇതാ വിലക്കുറവ്. OnePlus Buds Z2 ആണ് ഇപ്പോൾ ഓഫറിൽ വിൽക്കുന്നത്. 2022-ൽ ലോഞ്ച് ചെയ്ത ട്രൂ വയർലെസ് ഇയർബഡുകളാണിവ. ഇതിനിപ്പോൾ 1,000 രൂപയുടെ വിലക്കുറവാണ് ലഭിക്കുന്നത്.

11 mm ഡൈനാമിക് ഡ്രൈവർ ആണ് ഈ വൺപ്ലസ് ബഡ്സ് Z2വിലുള്ളത്. ഇതിൽ വാട്ടർ റെസിസ്റ്റന്റ് ഡിസൈനും ലഭ്യമാണ്. കൂടാതെ ഒറ്റ ചാർജിൽ 5 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്കും ലഭിക്കുന്നതാണ്.

OnePlus Buds Z2 ഓഫർ

ലോഞ്ച് സമയത്ത് 4,999 രൂപയായിരുന്നു ഇയർബഡ്ഡിന്റെ വില. ഇപ്പോൾ 1000 രൂപ വിലക്കിഴിവാണുള്ളത്. ഇങ്ങനെ നിങ്ങൾക്ക് 3,999 രൂപയ്ക്ക് വാങ്ങാം. പേൾ വൈറ്റ്, ഒബ്സിഡിയൻ ബ്ലാക്ക്, മാറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭിക്കും. ആമസോണിലാണ് ഈ ഓഫർ. 33% കിഴിവാണ് ഈ വൺപ്ലസ് TWS-ന് ആമസോൺ പ്രഖ്യാപിച്ചിട്ടുള്ളത്.

OnePlus TWS ഇയർബഡ്

കൂടാതെ, ഈ ഇയർബഡ്ഡിന് ബാങ്ക് ഓഫറും ലഭിക്കുന്നതാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് പേയ്മെന്റിന് 500 രൂപയുടെ കിഴിവുണ്ട്. ഓഫറിൽ ഇവിടെ നിന്നും വാങ്ങൂ… Amazon

OnePlus Buds Z2 ഫീച്ചറുകൾ

ആക്ടീവ് നോയ്‌സ് ക്യാൻസലേഷൻ (ANC) ടെക്നോളജിയാണ് വൺപ്ലസ് ബഡ്‌സ് Z2-ലുള്ളത്. ഇതിന് വൺപ്ലസ് 38 മണിക്കൂർ പ്ലേബാക്ക് ടൈം സെറ്റ് ചെയ്തിരിക്കുന്നു. ഓരോ ഇയർബഡിലും 40mAh ബാറ്ററിയാണുള്ളത്. ഇതിൽ ANC ഓണാക്കി 5 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും. ANC ഇല്ലാതെ 7 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും.

IP55 റേറ്റിങ്ങുള്ള ഇയർബഡ്ഡാണിത്. വെറും 10 മിനിറ്റ് ചാർജ് ചെയ്താൽ 5 മണിക്കൂർ വരെ പ്ലേബാക്കുണ്ട്. 40dB ANCയും, 11mm ഡൈനാമിക് ഡ്രൈവറും ഡോൾബി അറ്റ്‌മോസിനുള്ള പിന്തുണയും ഉള്ള OnePlus Buds Z2 ഹൈ ക്വാളിറ്റി ഓഡിയോ എക്സ്പീരിയൻസും ഇതിലുണ്ട്. ബ്ലൂടൂത്ത് പതിപ്പ് 5.2ലൂടെ തടസ്സമില്ലാത്ത കണക്ഷൻ ഇതിൽ ലഭിക്കും.

ട്രാക്കുകൾ മാറ്റാനും കോളുകൾക്ക് റിപ്ലൈ നൽകാനും ഇതിൽ വോയ്‌സ് അസിസ്റ്റന്റ് ഫീച്ചറുണ്ട്. HeyMelody ആപ്പ് വഴി ഇയർബഡ് സെറ്റിങ്സ് മാറ്റാനാകും.
അത്യുഗ്രൻ ഫീച്ചറുകളുള്ള വൺപ്ലസ് ഇയർബഡ്സ് വാങ്ങാനുള്ള ഈ അവസരം പാഴാക്കരുത്.

READ MORE: പ്രിയപ്പെട്ടവർക്ക് iPhone 15 സമ്മാനിക്കാൻ പ്രത്യേക വാലന്റൈൻസ് ഡേ ഓഫർ! 128GB സ്റ്റോറേജിന് വിലക്കിഴിവ്| TECH NEWS

വൺപ്ലസ് ബഡ്സ് 3 TWS

കഴിഞ്ഞ മാസം പുറത്തിറങ്ങിയ വൺപ്ലസ് 12, വൺപ്ലസ് 12R ഫോണുകൾക്കൊപ്പം ഒരു ഇയർബഡ്ഡും വന്നിരുന്നു. ഇതാണ് വൺപ്ലസ് ബഡ്സ് 3 TWS. അത്യാധുനിക ഫീച്ചറുകളുള്ള ഇയർബഡ്ഡാണ് ഇതിലുള്ളത്. 5000 രൂപ ബജറ്റിലുള്ള മികച്ച ഇയർബഡ്ഡാണിത്.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :