OnePlus Earbuds: വൺപ്ലസ് 12-നൊപ്പം വന്ന OnePlus Buds 3 TWS ഇതാ സെയിൽ തുടങ്ങി…

OnePlus Earbuds: വൺപ്ലസ് 12-നൊപ്പം വന്ന OnePlus Buds 3 TWS ഇതാ സെയിൽ തുടങ്ങി…
HIGHLIGHTS

വൺപ്ലസ് 12R, OnePlus Buds 3 എന്നിവയുടെയും ആദ്യ സെയിൽ തുടങ്ങി

കഴിഞ്ഞ ആഴ്ച വൺപ്ലസ് 12 എന്ന പ്രീമിയം ഫോണിന്റെ സെയിൽ തുടങ്ങിയിരുന്നു

5000 രൂപ ബജറ്റിൽ ലഭിക്കുന്ന കിടിലൻ TWS ആണിത്

2024-ൽ വൺപ്ലസ് പുറത്തിറക്കിയ ഫോണുകളാണ് OnePlus 12, OnePlus 12R എന്നിവ. ഇതിനൊപ്പം കമ്പനി OnePlus Buds 3 എന്ന ഇയർബഡ്ഡും ലോഞ്ച് ചെയ്തു. ജനുവരി 13നായിരുന്നു ഇത് ലോഞ്ച് ചെയ്തത്. ഇന്ന് മുതൽ ഈ ഇയർബഡ്ഡിന്റെ വിൽപ്പനയും ആരംഭിച്ചു.

കഴിഞ്ഞ ആഴ്ച വൺപ്ലസ് 12 എന്ന പ്രീമിയം ഫോണിന്റെ സെയിൽ തുടങ്ങിയിരുന്നു. ഫെബ്രുവരി 6 മുതൽ വൺപ്ലസ് 12R, വൺപ്ലസ് ബഡ്സ് 3 എന്നിവയുടെയും ആദ്യ സെയിൽ തുടങ്ങി.

OnePlus Buds 3 ഓഫറുകൾ നോക്കാം

5000 രൂപ ബജറ്റിൽ ലഭിക്കുന്ന കിടിലൻ TWS ആണിത്. ക്യത്യമായി പറഞ്ഞാൽ ഇതിന്റെ വില 5,499 രൂപയാണ്. Click to know more

oneplus buds 3 tws sale started in india with offers
OnePlus Buds 3 ഓഫറുകൾ

ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി ഇത് പർച്ചേസ് ചെയ്യാം. വൺകാർഡ് ഉപഭോക്താക്കൾക്ക് 1,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. റെഡ് കേബിൾ ക്ലബ് ഉപഭോക്താക്കൾക്കും ഓഫറിൽ ഇത് വാങ്ങാം. 800 രൂപയുടെ എക്സ്ട്രാ കിഴിവാണ് ബഡ്സ് 3യ്ക്ക് ഇപ്പോഴുള്ളത്.

OnePlus Buds 3 പ്രധാന ഫീച്ചറുകൾ

58mAh ആണ് ബഡ്സിന്റെ ബാറ്ററി കപ്പാസിറ്റി. ഇതിന്റെ കേസിന് 520mAh ബാറ്ററി കപ്പാസിറ്റിയാണുള്ളത്. ടൈപ്പ് സി പോർട്ട് ഉപയോഗിച്ച് ചാർജ് ചെയ്യാം. IP55 വാട്ടർ, ഡസ്റ്റ് റെസിസ്റ്റൻസ് ഫീച്ചറുള്ള ഇയർബഡ്ഡാണിത്.

വൺപ്ലസ് 10.4mm വൂഫർ ഡ്രൈവറുകൾ ഇതിലുണ്ട്. 6mm ട്വീറ്റർ ഡ്യുവൽ ഡ്രൈവറുകളും വൺപ്ലസ് ബഡ്‌സ് 3 വേർഷനുകളിലുണ്ട്. ഓരോ ഇയർബഡിലും മൂന്ന് മൈക്രോഫോണുകളുണ്ട്. ഇവയ്ക്ക് 49dB സ്‌മാർട്ട് അഡാപ്റ്റീവ് നോയ്‌സ് കാൻസലേഷൻ സപ്പോർട്ടും ലഭിക്കും.

എവിടെ നിന്നും വാങ്ങാം?

ആമസോണിൽ നിന്ന് നിങ്ങൾക്ക് ഓൺലൈനായി പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ട്, വൺപ്ലസ്.ഇൻ, വൺപ്ലസ് സ്റ്റോർ ആപ്പ്, മിന്ത്ര എന്നീ ഓൺലൈൻ ഓപ്ഷനുകളുമുണ്ട്. കൂടാതെ, വൺപ്ലസ് എക്‌സ്പീരിയൻസ് സ്റ്റോറിലും ബഡ്സ് 3 ലഭ്യമായിരിക്കും. ഓഫ്‌ലൈനായി വൺപ്ലസിന്റെ പാർട്ണർ സ്‌റ്റോറുകളിലൂടെയും ആവശ്യക്കാർക്ക് പർച്ചേസ് ചെയ്യാം. Click to buy

വൺപ്ലസ് 12R വിൽപ്പന

39,999 രൂപ മുതലാണ് ഇതിന് വില ആരംഭിക്കുന്നത്. ആമസോൺ വഴിയും വൺപ്ലസ് ഔദ്യോഗിക സ്റ്റോറുകളിലൂടെയും പർച്ചേസ് ചെയ്യാം. ഇന്ന് സെയിൽ ആരംഭിച്ച് ഇതിനകം ഫോൺ വിറ്റഴിഞ്ഞു. ബാങ്ക് ഓഫറുകളിലൂടെ കൂടുതൽ കിഴിവ് നേടാം. 1,000 രൂപയാണ് വൺപ്ലസ് 12ആറിന് ലഭിക്കുന്ന ബാങ്ക് ഓഫർ.

8GB റാമും 128GB സ്റ്റോറേജുമുള്ള ഫോണിന് 39,999 രൂപ വിലയാകും. 16GB റാമും 256GB സ്റ്റോറേജുമുള്ള വേരിയന്റിന് 45,999 രൂപയാണ് വിലയാകുന്നത്.

വൺപ്ലസ് 12R ഫീച്ചറുകൾ

വൺപ്ലസ് 12R-ഉം ഇന്ന് വിൽപ്പന തുടങ്ങി. ഇതൊരു പ്രീമിയം ഫോണല്ല. എന്നാൽ ഏറ്റവും മികച്ച ഫീച്ചറുകളാണ് ഇതിലുള്ളത്. OIS, EIS സപ്പോർട്ടുള്ള ക്യാമറകളാണ് ഈ മിഡ്-റേഞ്ച് ഫോണിലുള്ളത്. 50MP സോണി IMX890 ആണ് മെയിൻ ക്യാമറ. 8MP അൾട്രാ വൈഡ് ആംഗിൾ ക്യാമറയും, 2MP മാക്രോ ലെൻസും ഇതിലുണ്ട്. 16MPയുടെ സെൽഫി ക്യാമറയും നിങ്ങൾക്ക് വൺപ്ലസ് 12ആറിൽ ലഭിക്കും.

READ MORE: Discount Offer: Samsung-ന്റെ ജനപ്രിയ 5G ഫോൺ 12000 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം

100W SUPERVOOC ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണിത്. 5,500mAh ആണ് ഇതിന്റെ ബാറ്ററി. 6.78 ഇഞ്ചിന്റെ AMOLED ProXDR ഡിസ്പ്ലേ ഇതിനുണ്ട്. 120Hz റീഫ്രെഷ് റേറ്റാണ് ഇതിന്റെ സ്ക്രീനിന് ലഭിക്കുന്നത്.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo