Nothing ANC ടെക്നോളജി ഉപയോഗിക്കുന്ന പുതിയ CMF ബഡ്ഡുകൾ പുറത്തിറക്കി. ആക്ടീവ് നോയിസ് കാൻസലേഷൻ ഫീച്ചറുള്ള ഇയർബഡ്ഡുകളും നെക്ക്‌ബാൻഡുകളുമാണിവ. Nothing Phone 2a-യ്ക്ക് ഒപ്പമാണ് ഈ ഓഡിയോ ഡിവൈസുകളും വിപണിയിൽ എത്തിച്ചത്.
ട്രൂ വയർലെസ് ഇയർബഡുകളാണ് നതിങ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. രണ്ട് ഓഡിയോ ഉപകരണങ്ങൾക്കും 3,000 രൂപയിൽ താഴെയാണ് വില എന്നതാണ് ഏറ്റവും ആകർഷകം. ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, ANC ഫീച്ചറുകളുള്ള ബജറ്റ് ഇയർഫോണുകളാണിത്.
ഇവയിൽ നാല് എച്ച്ഡി മൈക്രോഫോണുകളും ക്ലിയർ വോയ്‌സ് ടെക്‌നോളജിയും ലഭിക്കും. വ്യക്തമായ കോളുകൾക്കായി വിപുലമായ കാറ്റ് നോയ്‌സ് റിഡക്ഷനും ലഭിക്കും. CMF Buds, Neckband Pro എന്നിവയാണ് ഇന്ത്യയിൽ എത്തിയത്.
രണ്ട് ഉപകരണങ്ങളും Nothing X ആപ്പുമായി കണക്റ്റ് ചെയ്യാം. ഇതിൽ ലോ ലാഗ് മോഡ്, ഫൈൻഡ് മൈ ഇയർബഡ് ഫീച്ചറുകളും ലഭിക്കുന്നതാണ്. തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി ഗൂഗിൾ ഫാസ്റ്റ് പെയർ, മൈക്രോസോഫ്റ്റ് സ്വിഫ്റ്റ് പെയർ എന്നിവയും സപ്പോർട്ട് ചെയ്യും. ഇയർബഡ്ഡിന്റെയും നെക്ക്ബാൻഡിന്റെയും ഫീച്ചറുകളും വിലയും താഴെ കൊടുക്കുന്നു.
ഈ CMF ബഡ്‌സിൽ നാല് HD മൈക്രോഫോണുകൾ നൽകിയിരിക്കുന്നു. കൂടാതെ ക്ലിയർ വോയ്‌സ് ടെക്‌നോളജി, അഡ്വാൻസ്ഡ് വിൻഡ് നോയ്‌സ് റിഡക്ഷൻ എന്നിവയുമുണ്ട്. 12.4 എംഎം ബയോ ഫൈബർ ഡ്രൈവറും അൾട്രാ ബാസ് ടെക്നോളജി 2.0 ഉം ബഡ്ഡിലുണ്ട്.
ഒറ്റ ചാർജിൽ, CMF ബഡ്‌സിന് 8 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കും. ചാർജിങ് കെയ്‌സിനൊപ്പം 35.5 മണിക്കൂർ വരെ ദൈർഘ്യവും ഇതിന് ലഭിക്കും. 10 മിനിറ്റ് ഫാസ്റ്റ് ചാർജിങ്ങിന് 6.5 മണിക്കൂർ ഉപയോഗിക്കാനാകും. ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രേ, ഓറഞ്ച് എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് സിഎംഎഫ് അവതരിപ്പിച്ചിരിക്കുന്നത്.
2,499 രൂപയാണ് CMF ബഡ്സിന്റെ വില. മാർച്ച് 8 മുതലാണ് നതിങ് സിഎംഎഫ് ബഡ്സിന്റെ വിൽപ്പന. ഉച്ചയ്ക്ക് 12 മണി മുതൽ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട്, മിന്ത്ര, ക്രോമ, വിജയ് സെയിൽസ് എന്നിവിടങ്ങളിൽ നിന്ന് ബഡ്സ് വാങ്ങാം. 2,299 രൂപയ്ക്കാണ് ആദ്യസെയിലിൽ CMF Buds വിറ്റഴിക്കുക.
ഹൈബ്രിഡ് ANC ടെക്നോളജിയാണ് CMF നെക്ക്ബാൻഡ് പ്രോയിലുള്ളത്. ഇത് 50dB വരെ നോയ്സ് കാൻസലേഷൻ നൽകുന്നു. 13.6 mm കോമ്പോസിറ്റ് ഡയഫ്രം ഡ്രൈവർ നെക്ക്ബാൻഡിലുണ്ട്. അൾട്രാ ബാസ് ടെക്നോളജി 2.0, സ്പേഷ്യൽ ഓഡിയോ ഇഫക്റ്റ് എന്നിവയും ലഭിക്കും. നെക്ക്ബാൻഡ് പ്രോയ്ക്ക് IP55 റേറ്റിങ്ങും ലഭിക്കുന്നതാണ്.
READ MORE: sAMOLED ഡിസ്‌പ്ലേ, Triple ക്യാമറ! Samsung Galaxy F15 5G എത്തി, സ്പെഷ്യൽ സെയിലും ഓഫറുകളും ഇതാ…
ഒറ്റ ചാർജിൽ 37 മണിക്കൂർ വരെ പ്ലേബാക്ക് ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. 10 മിനിറ്റ് ചാർജിൽ 18 മണിക്കൂർ ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് നതിങ് അവകാശപ്പെടുന്നത്.
നെക്ക്ബാൻഡ് പ്രോയുടെ വില 1,999 രൂപയാണ്. മാർച്ച് 11 മുതലാണ് ഇന്ത്യയിൽ സെയിൽ ആരംഭിക്കുക. അന്ന് ഉച്ചയ്ക്ക് 12 മണി മുതലാണ് വിൽപ്പന. 1,799 രൂപയ്ക്ക് ആദ്യ സെയിലിൽ നിന്ന് വാങ്ങാം. മിന്ത്രയിൽ മാർച്ച് 6ന് ഒരു സ്പെഷ്യൽ സെയിലുണ്ടാകുമെന്നും പറയുന്നു. ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും ഈ ലിമിറ്റഡ് ടൈം ഡീൽ നടക്കുന്നത്.