ഇതുവരെ കണ്ടവയിൽ നിന്ന് വ്യത്യസ്ത ഡിസൈനിലാണ് Nothing Earbuds വന്നത്. ട്രാൻസ്പെരന്റ് ഡിസൈനിൽ വന്ന Nothing Ear-ൽ ChatGPT ഫീച്ചറുണ്ട്. ചാറ്റ്ജിപിടി വോയിസ് AI സപ്പോർട്ടുള്ള 2 ഇയർപോഡുകളാണ് കമ്പനി പുറത്തിറക്കിയത്.
ഒന്നാമത്തേത് Nothing Ear, മറ്റേത് Nothing Ear (a). ആഴത്തിലുള്ള ശ്രവണാനുഭവം ഈ 2 ഇയർപോഡുകളിൽ നിന്നും ലഭിക്കും. ഇതിനായി നതിങ് ANC സപ്പോർട്ടും നൽകിയിട്ടുണ്ട്. നീണ്ട ബാറ്ററി ലൈഫും ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റിയും എടുത്തുപറയേണ്ട ഫീച്ചറുകളാണ്.
നതിങ് ഇയർ, ഇയർ(a) 2 വിലയിൽ വരുന്ന ഇയർബഡ്സുകളാണ്. 11,999 രൂപയാണ് നതിങ് ഇയറിന്റെ വില. കുറഞ്ഞ ഇയർപോഡായ ഇയർ(എ)യ്ക്ക് 7,999 രൂപ വില വരും. ഇവയിൽ കുറഞ്ഞ വിലയിലുള്ള നതിങ് ഇയർ എയുടെ ആദ്യ സെയിലാണ് ഇന്ന്.
ലോഞ്ച് ദിവസം മുതൽ ഇയർപോഡുകളുടെ പ്രീ-ബുക്കിങ് ആരംഭിച്ചിരുന്നു. ആദ്യ സെയിലിൽ നിന്ന് 2000 രൂപ വില കുറച്ച് ഇയർ(എ) സ്വന്തമാക്കാം. നതിങ് ഇയർ(എ)യുടെ ലിമിറ്റഡ് ടൈം ഓഫർ വില 5,999 രൂപയാണ്. എവിടെയാണ് ഇയർപോഡ് പർച്ചേസിന് ലഭ്യമാകുന്നതെന്ന് അറിയേണ്ടേ? നതിങ് ഇയർ എയുടെ ഫീച്ചറുകളും നോക്കാം.
നേരത്തെ പറഞ്ഞ പോലെ ട്രാൻസ്പെരന്റ് ഡിസൈനാണ് ഇയർ എയിലുള്ളത്. കെയ്‌സിന് 500mAh ബാറ്ററിയുണ്ട്. ഓരോ ബഡിലും 46mAh ബാറ്ററിയുമുണ്ട്. ചാർജിങ് കെയ്‌സ് ഫുൾ ചാർജായാൽ പിന്നീട് 42.5 മണിക്കൂർ വരെ ഉപയോഗിക്കാം.
45dB, LDAC ബ്ലൂടൂത്ത് കോഡെക് ഇയർ(എ)യിൽ നൽകിയിട്ടുണ്ട്. 11mm ഡൈനാമിക് ഡ്രൈവറിൽ ANC സപ്പോർട്ട് ഉൾപ്പെടുത്തിയിരിക്കുന്നു. മൂന്ന് നിറങ്ങളിലാണ് ഇയർ(എ) അവതരിപ്പിച്ചത്. മഞ്ഞ, കറുപ്പ്, വെള്ള എന്നീ നിറങ്ങളിൽ ആകർഷകമായ ഡിസൈനാണ് ഇവയ്ക്കുള്ളത്.
ഫ്ലിപ്കാർട്ട് വഴി ഓഫറുകളോടെ നതിങ് ഇയർ(എ) പർച്ചേസ് ചെയ്യാം. ക്രോമ, വിജയ് സെയിൽസ് പ്ലാറ്റ്ഫോമുകളിലും ഇവ ലഭിക്കുന്നതാണ്. പർച്ചേസിനുള്ള ഫ്ലിപ്കാർട്ട് ലിങ്ക്, Click here.