കാത്തിരിക്കുന്ന Nothing Ear, Ear(a) ഇയർപോഡുകൾ ലോഞ്ച് ചെയ്തു. ഐക്കണിക് ഡിസൈനിലും ക്വാളിറ്റിയിലുമാണ് TWS ഇയർപോഡുകൾ എത്തിയിരിക്കുന്നത്. ഏപ്രിൽ 18ന് നതിങ് ഇയർബഡ്സ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ChatGPT Voice AI ഫീച്ചറുകളുള്ള ഇയർപോഡുകളാണിവ.
കാണാനും അതിമനോഹരമായ ഡിസൈനും നിറവുമാണ് Nothing Ear നൽകിയിട്ടുള്ളത്. മഞ്ഞ നിറത്തിലുള്ള ഇയർ (എ)യുടെ ഡിസൈൻ ഇതിനകം ചർച്ചയാകുന്നു. ചാറ്റ്ജിപിടി ഒരു ഡിജിറ്റൽ അസിസ്റ്റന്റായി ഉപയോഗിക്കാവുന്ന തരത്തിലാണ് നതിങ് ഇയർപോഡുകളുള്ളത്.
ഇത് ഹ്യൂമൻ AI പിൻ എന്ന അടുത്തിടെ ആരംഭിച്ച AI ടെക്നോളജിയ്ക്ക് എതിരാളിയാകും. എന്നാലും ഈ ഫീച്ചർ നതിങ് ഫോൺ ഉപയോഗിക്കുന്നവർക്ക് മാത്രമാണ് നിലവിൽ ലഭ്യമാകുക.
7000 മുതൽ 12,000 രൂപ റേഞ്ചിലാണ് നതിങ്ങിന്റെ 2 ഇയർപോഡുകളും വന്നിട്ടുള്ളത്. നതിങ് ഇയർ എന്ന TWS-നാണ് വില കൂടുതൽ. നതിങ് ഇയർ (എ) 10,000 രൂപയ്ക്കും താഴെ റേഞ്ചിലാണ് വരുന്നത്.
Nothing Ear: ആദ്യം നതിങ് ഇയർ സ്പെസിഫിക്കേഷനുകൾ നോക്കാം. 11mm ഡൈനാമിക് ഡ്രൈവറുള്ള ഇയർപോഡാണിത്. ഡ്യുവൽ ചേമ്പർ ഡിസൈനാണ് ഇയർപോഡിലുള്ളത്. ബ്ലൂടൂത്ത് വഴി ഉയർന്ന റെസല്യൂഷൻ സ്ട്രീമിങ് നതിങ് ഇയറിലുണ്ട്. ഇതിനായി കമ്പനി LHDC 5.0, LDAC കോഡെക് സപ്പോർട്ട് നൽകിയിരിക്കുന്നു.
ഫ്രീക്വൻസി 24 bit/96kHz വരെ ലഭിക്കുന്നതിന് ഇവ സഹായിക്കും. LHDC 5.0 ഉപയോഗിച്ച് 1Mbps 24 ബിറ്റ്/192kHz വരെ ലഭിക്കും. LDAC വഴി 990kbps വരെയും കിട്ടും. നതിങ് X ആപ്പ് വഴി ഇയർപോഡുകളെ കൺട്രോൾ ചെയ്യാം. സൌണ്ട് പ്രൊഫൈലിനും, ഈക്വലൈസർ ആക്സസിനും ANC കൺട്രോളിനും ഈ ആപ്പ് മതി.
500mAh ബാറ്ററിയാണ് ഇയർപോഡിലുള്ളത്. 2.5W-ൽ വയർലെസ് ചാർജിങ് സപ്പോർട്ടാണ് ഈ നതിങ് ഇയർപോഡിലുള്ളത്. 10 മിനിറ്റ് ഫാസ്റ്റ് ചാർജ്ജ് ചെയ്യുന്നിലൂടെ 10 മണിക്കൂർ ശ്രവണ സമയം ലഭിക്കുന്നതാണ്. 45 ഡിബിയിൽ, ഇയർ നോയിസ് ക്യാൻസലേഷൻ ഉപകരണത്തിന് ലഭിക്കും. മുമ്പ് വന്നിട്ടുള്ള നതിങ് ഇയർ 2ന്റെ ഏകദേശം 2 മടങ്ങ് ഇത് കൂടുതലാണ്.
നതിങ് ഇയറിനേക്കാൾ കുറച്ചുകൂടി ബജറ്റ് കുറഞ്ഞ ഇയർപോഡാണിത്. സുതാര്യമായ ഡിസൈനാണ് ഇയർ എയിൽ അവതരിപ്പിച്ചിട്ടുള്ളത്. 45dB, LDAC ബ്ലൂടൂത്ത് കോഡെക് ഫീച്ചറുകൾ ഇതിലുണ്ട്. 11mm ഡൈനാമിക് ഡ്രൈവറിൽ ANC സപ്പോർട്ടും ലഭിക്കുന്നതാണ്.
കെയ്‌സിന് 500mAh ബാറ്ററിയാണ് വരുന്നത്. ഓരോ ബഡിലും 46mAh ബാറ്ററിയുണ്ട്. ചാർജിങ് കെയ്‌സിലെ ഫുൾ ചാർജിന് ശേഷം 42.5 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് ലഭിക്കുന്നതാണ്.
READ MORE: വീണ്ടും New Premium വൺപ്ലസ് ഫോൺ! OnePlus 11R സോളാർ റെഡ്ഡിൽ പുതിയ ഫോൺ വരുന്നൂ…
7,999 രൂപയാണ് നതിങ് ഇയർ (എ)യുടെ വില. ഏപ്രിൽ 22-നാണ് ഇയർ എയുടെ ആദ്യ സെയിൽ നടക്കുന്നത്. 11,999 രൂപയാണ് നതിങ് ഇയർ എന്ന ഇയർപോഡിന്റെ വില. ഏപ്രിൽ 29 മുതൽ ഇയർബഡ് ഇന്ത്യയിൽ വിൽപ്പന ആരംഭിക്കും.
നതിങ് ഇയർ 1000 രൂപ വിലക്കുറവിൽ 10,999 രൂപയ്ക്ക് ലഭിക്കുന്നതാണ്. 2000 രൂപ വിലക്കിഴിവാണ് ഇയർ എയ്ക്ക് ആദ്യ സെയിലിൽ നൽകുന്നത്. നതിങ് ഇയർ (a) 5,999 രൂപയ്ക്ക് വാങ്ങാം. ഫ്ലിപ്കാർട്ട്, ക്രോമ, വിജയ് സെയിൽസ് വഴി ഓൺലൈൻ പർച്ചേസ് നടത്താം.