സ്റ്റൈലൻ പോപ്പ് കളറുകളിൽ Noise Pop Buds, 999 രൂപയ്ക്ക് Launch Offer
Noise Pop Buds നാല് കളർ ഓപ്ഷനുകളിൽ പുറത്തിറങ്ങി
മിതമായ നിരക്കിൽ വാങ്ങാവുന്ന TWS ഇയർഫോണുകളാണിവ
ക്വാഡ് മൈക്ക് സിസ്റ്റം മുതൽ ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റി വരെ ഇതിനുണ്ട്
കാണാൻ സ്റ്റൈലൻ ലുക്കും മികച്ച പെർഫോമൻസുമുള്ള Noise Pop Buds പുറത്തിറങ്ങി. ENC ടെക്നോളജിയും മികച്ച ബാറ്ററി ലൈഫുമുള്ള ഇയർപോഡുകളാണിവ. വളരെ വ്യത്യസ്തമായ നാല് കളർ ഓപ്ഷനുകളിലാണ് ഫോൺ വന്നിരിക്കുന്നത്. ഫോറസ്റ്റ് പോപ്പ്, ലിലാക്ക് പോപ്പ് എന്നീ നിറങ്ങളിൽ വിപണിയിൽ എത്തി. മൂൺ പോപ്പ്, സ്റ്റീൽ പോപ്പ് എന്നിവയാണ് മറ്റ് രണ്ട് കളർ ഓപ്ഷനുകൾ.
Noise Pop Buds
മിതമായ നിരക്കിൽ വാങ്ങാവുന്ന TWS ഇയർഫോണുകളാണിവ. സ്പ്ലാഷ് പ്രതിരോധം, മികച്ച ഓഡിയോ എക്സ്പീരിയൻസ് എന്നിവയെല്ലാം കമ്പനി ഉറപ്പുനൽകുന്നു. ക്വാഡ് മൈക്ക് സിസ്റ്റം മുതൽ ഫാസ്റ്റ് ചാർജിങ് കപ്പാസിറ്റി വരെ ഇതിനുണ്ട്. 1000 രൂപയ്ക്കും താഴെയാണ് Noise Pop Buds-ന്റെ വില.
Noise Pop Buds സ്പെസിഫിക്കേഷൻ
ENC ടെക്നോളജി ഉപയോഗിച്ച് ക്ലാരിറ്റിയിൽ കോളുകൾ ചെയ്യാനാകും. ഇതിൽ ക്വാഡ് മൈക്ക് സിസ്റ്റമാണ് നോയ്സ് നൽകിയിട്ടുള്ളത്. വ്യക്തമായ ഓഡിയോ ട്രാൻസ്മിഷൻ നോയ്സ് പോപ്പ് ബഡ്സിലുണ്ടാകും. ഓഡിയോയും വീഡിയോയും തമ്മിൽ കണക്റ്റ് ചെയ്തുകൊണ്ട് മികച്ച മൾട്ടി-മീഡിയ എക്സ്പീരിയൻസ് നോയ്സ് തരുന്നു.
10 mm ഡ്രൈവറുകൾ പോപ്പ് ബഡ്‌സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇമ്മേഴ്‌സീവ് ഓഡിയോ നൽകുന്നതിന് ഏറ്റവും മികച്ച സൌണ്ട് എക്സ്പീരിയൻസ് അനുവദിക്കും. 65ms കുറഞ്ഞ ലേറ്റൻസിയാണ് നോയ്സ് ഉറപ്പുനൽകുന്നത്.
ഇതിൽ ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റിയാണ് ഉപയോച്ചിട്ടുള്ളത്. ഇങ്ങനെ തടസ്സമില്ലാത്ത ഓഡിയോ സ്ട്രീമിങ് ലഭിക്കുന്നു. ഉപയോഗിക്കുന്നതിലും വളരെ സൌകര്യപ്രദമായാണ് നോയ്സ് പോപ് ബഡ്സ് നിർമിച്ചിട്ടുള്ളത്. മ്യൂസിക് പ്ലേബാക്ക്, കോൾ മാനേജ്‌മെന്റ് ഫീച്ചറുകൾക്ക് ടച്ച് കൺട്രോൾ ഉപയോഗിക്കാം. ഇങ്ങനെ എളുപ്പത്തിൽ നാവിഗേഷൻ നടത്താൻ സാധിക്കുന്നു.
നോയ്സ് പോപ് ബഡ്സ് ഒരു ഹെഡ്സെറ്റ് മാത്രമല്ല. കാരണം ഇതിൽ നിങ്ങൾക്ക് റിമൈൻഡറുകൾ സെറ്റ് ചെയ്യാൻ സാധിക്കും. കാലാവസ്ഥാ അപ്‌ഡേറ്റുകൾ പരിശോധിക്കുന്നതിനും ഇതിൽ സൌകര്യമുണ്ട്. ഇവയ്ക്കെല്ലാം ഹാൻഡ്‌സ് ഫ്രീ ഓപ്പറേഷൻ TWS ഉപയോഗപ്പെടുത്തുന്നു. ഇതിനായി Google അസിസ്റ്റന്റ്, സിരി പോലുള്ള വോയ്‌സ് അസിസ്റ്റന്റുകളെ സപ്പോർട്ട് ചെയ്യുന്നു.
ബാറ്ററിയിലെ ഉറപ്പ്
ബജറ്റ്-ഫ്രെണ്ട്ലി കസ്റ്റമേഴ്സിനായാണ് നോയിസ് TWS ഇയർപോഡ് ലോഞ്ച് ചെയ്തിട്ടുള്ളത്. 50 മണിക്കൂർ വരെ പ്ലേബാക്ക് ടൈം ലഭിക്കുന്ന ഇയർബഡ്സാണിത്. വെറും 10 മിനിറ്റ് ചാർജ് ഉപയോഗിച്ച് 150 മിനിറ്റ് പ്ലേബാക്ക് ലഭിക്കും. കാരണം ഈ TWS-ൽ Instacharge ഫീച്ചർ ലഭ്യമാണ്.
READ MORE: BSNL Budget Plan: 70 ദിവസത്തേക്ക് നിസ്സാരം 197 രൂപ മാത്രം, ദിവസവും 2GB ഡാറ്റയും Unlimited കോളിങ്ങും
ഈ ഇയർബഡ്സിന്റെ എടുത്തുപറയേണ്ട മറ്റൊരു ഫീച്ചർ സ്പ്ലാഷ് റെസിസ്റ്റൻസ് റേറ്റിങ്ങാണ്. IPX5 സ്പ്ലാഷ് റെസിസ്റ്റൻസ് റേറ്റിഘങ്ങാണ് നോയ്സ് ബഡ്സിലുള്ളത്. ഔട്ട്ഡോർ ഉപയോഗത്തിനും വർക്കൗട്ടുകൾക്കും അതിനാൽ തന്നെ ഇത് അനുയോജ്യമാണ്. കാരണം വിയർപ്പിനെ പ്രതിരോധിക്കാൻ വരെ ഈ ഫീച്ചറിലൂടെ സാധിക്കും.
വില എത്ര?
ഇപ്പോൾ നോയ്സ് പോപ് ബഡ്സ് 999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ട് വഴിയും നോയ്‌സ് ഇന്ത്യ വെബ്‌സൈറ്റ് വഴിയും പർച്ചേസ് ചെയ്യാം. ഇപ്പോൾ സെയിൽ തുടരുന്നു. പരിമിത സമയത്തേക്ക് മാത്രമാണ് ഓഫർ.
Anju M U
She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile