noise new tws launched noise buds n1 pro at 1499 in india
1499 രൂപയ്ക്ക് Noise Buds N1 Pro പുറത്തിറക്കി. 60 മണിക്കൂർ വരെ മൊത്തത്തിൽ പ്ലേ ടൈം കിട്ടുന്ന ഇയർബഡ്സാണിവ. ഇതിൽ ട്രൂ വയർലെസ് സ്റ്റീരിയോ ഫീച്ചറുകളുടെ സപ്പോർട്ട് ലഭിക്കും. ഇൻസ്റ്റചാർജ് ടെക്നോളജിയും ANC ഫീച്ചറും ഈ നോയിസ് ബഡ്സിലുണ്ട്.
പുതിയതായി എത്തിയ Noise Buds എൻ1 പ്രോയെ വിശദമായി പരിചയപ്പെടാം.
ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർഫോണുകളാണ് പുറത്തിറക്കിയിട്ടുള്ളത്. ‘ബിയോണ്ട് ഡിസൈൺ’ എന്ന ഓഡിയോ ഫീച്ചറും ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇയർപോഡിൽ ക്രോമും മെറ്റാലിക് ഫിനിഷുമാണ് നൽകിയിരിക്കുന്നത്. ക്രോം പർപ്പിൾ ഉൾപ്പെടെയുള്ള കളർ ഷേഡുകൾ ഇവയ്ക്കുണ്ട്. വെറും 10 മിനിറ്റ് ചാർജിൽ 200 മിനിറ്റ് പ്ലേബാക്ക് ലഭിക്കും. സാധാരണ ബജറ്റിൽ ഇയർപോഡ് വാങ്ങുന്നവർക്ക് ഇത് മികച്ച ഓപ്ഷൻ തന്നെയാണ്.
നോയിസ് ബഡ്‌സ് N1 പ്രോ ലാഗ് ഫ്രീ ഗെയിമിങ് എക്സ്പീരിയൻസ് തരുന്നു. ഈ ടിഡബ്ല്യുഎസ് ഇയർഫോണുകൾ ആക്ടീവ് നോയ്‌സ് ക്യാൻസലേഷനുള്ളവയാണ്. ഏത് തിരക്കുള്ള ഏരിയയിലും ഉപയോഗിക്കുമ്പോൾ സുഗമമായ അനുഭവം തരുന്നു. 40 എംഎസ് വരെ അൾട്രാ ലോ ലേറ്റൻസി ഇതിൽ നോയിസ് നൽകിയിട്ടുണ്ട്. വീഡിയോ പ്ലേബാക്കിന് ഉപകരിക്കുന്ന ഫീച്ചറാണിത്.
ഹൈപ്പർസിങ്ക് സാങ്കേതികവിദ്യ ഈ ഇയർഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബ്ലൂടൂത്ത് v5.3 ആണ് നോയിസ് ബഡ്സ് ഫീച്ചർ ചെയ്യുന്നത്. ഇത് വേഗതയേറിയതും സുസ്ഥിരവുമായ കണക്റ്റിവിറ്റി നൽകുന്നു. കോളുകൾ കൂടുതൽ ക്ലിയറുള്ളതാക്കാൻ ക്വാഡ് മൈക്ക് ENC-യും ഇതിലുണ്ട്.
ബഡ്സ് N1 പ്രോയിലുള്ളത് 11 എംഎം ഡ്രൈവറുകളാണ്. ഇത് ഡൈനാമിക് ശബ്‌ദവും ശക്തമായ ബാസും ഉപയോഗിച്ചിട്ടുള്ളതാണ്. മെച്ചപ്പെട്ട ഓഡിയോ അനുഭവം നൽകാൻ അത് സഹായിക്കും. ഇയർപോഡിൽ പ്രൊപ്രൈറ്ററി ഇൻസ്റ്റാചാർജ് സാങ്കേതികവിദ്യയും നൽകിയിട്ടുണ്ട്.
Read More: Under 2000 Earphones: Myntra തരുന്നു ആകർഷകമായ വിലയിൽ ബ്രാൻഡഡ് Neckband
നോയിസ് തങ്ങളുടെ പുതിയ ഇയർപോഡ് 1,499 രൂപയ്ക്കാണ് അവതരിപ്പിച്ചത്. ഇത് ആമസോണിലൂടെയാണ് വിൽക്കുന്നത്. നാല് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഇയർപോഡ് ലഭ്യമായിരിക്കും. ബ്ലാക്ക്, ഗ്രീൻ, പർപ്പിൾ, ബീജ് കളറുകളുടെ ക്രോം ഷേഡാണിവ. നോയ്‌സ് ബഡ്‌സ് എൻ1 പ്രോ വാങ്ങാനുള്ള ലിങ്ക്.