NoiseFit Origin: 6000 രൂപയ്ക്ക് നല്ല ഫസ്റ്റ് ക്ലാസ് Noise Smart Watch, വിൽപ്പനയ്ക്കെത്തി

Updated on 07-Jun-2024
HIGHLIGHTS

മികച്ച ഫീച്ചറുകളുള്ള Noise Smart Watch അവതരിപ്പിച്ചു

ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡുകളിൽ പേരുകെട്ട നോയ്‌സിന്റെ വാച്ച് ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയുള്ളതാണ്

NoiseFit Origin എന്ന സ്മാർട് വാച്ചാണ് കമ്പനി പുറത്തിറക്കിയത്

ഏറ്റവും മികച്ച Wearable devices ആണ് Noise പുറത്തിറക്കുന്നത്. കമ്പനി ഇപ്പോൾ ഇന്ത്യയിൽ മികച്ച ഫീച്ചറുകളുള്ള Smart Watch അവതരിപ്പിച്ചു.

Noise Smart Watch

ലൈഫ്‌സ്‌റ്റൈൽ ബ്രാൻഡുകളിൽ പേരുകെട്ട നോയ്‌സിന്റെ വാച്ച് ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയുള്ളതാണ്. NoiseFit Origin എന്ന സ്മാർട് വാച്ചാണ് കമ്പനി പുറത്തിറക്കിയത്. ഈ പ്രീമിയം സ്മാർട്ട് വാച്ച് ഏറ്റവും നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്നു. ഇത് സ്റ്റൈലിഷ് ഡിസൈനിലാണ് നിർമിച്ചിട്ടുള്ളത്.

ഇതിൽ കരുത്തുറ്റ EN 1 പ്രോസസറും നെബുല UI-യും ഉൾപ്പെടുത്തിയിരിക്കുന്നു. വാച്ചിൽ സ്ലീക്ക് കോണ്ടൂർ കട്ട് ഡിസൈനാണ് സെറ്റ് ചെയ്തിട്ടുള്ളത്.

#Noise New Smart Watch

മൂന്ന് സ്ട്രാപ്പ് ഓപ്ഷനുകളിലാണ് നോയിസ് വാച്ച് പുറത്തിറക്കിയിട്ടുള്ളത്. വൺ-പീസ് ചിസ്‌ലെഡ് സ്റ്റെയിൻലെസ് സ്റ്റീൽ ഡിസ്‌പ്ലേ പോലുള്ള ഫീച്ചറുകൾ ഇതിൽ ലഭിക്കും.

Noise New Smart Watch ഫീച്ചറുകൾ

466×466 പിക്സൽ റെസല്യൂഷനുള്ള സ്മാർട് വാച്ചാണ് നോയിസ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിന്റെ ഡിസ്പ്ലേയ്ക്ക് 600നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സാണുള്ളത്. 1.46-ഇഞ്ച് ApexVision AMOLED ഡിസ്‌പ്ലേയും ഇതിലുണ്ട്.

വാച്ചിൽ ഒന്നിലധികം മോഡുകൾ സെറ്റ് ചെയ്തിരിക്കുന്നു. ഇത് എപ്പോഴും-ഓണായിരിക്കുന്ന ഡിസ്പ്ലേയെ സപ്പോർട്ട് ചെയ്യുന്ന സ്മാർട് വാച്ചാണ്. 3ATM വാട്ടർ റെസിസ്റ്റൻസ് ഈ വാച്ച് ഓഫർ ചെയ്യുന്നു.

100+ സ്‌പോർട്‌സ് മോഡുകളും 100+ വാച്ച് ഫെയ്‌സുകളും ഇതിലുണ്ട്. 24/7 ഹൃദയമിടിപ്പ് ട്രാക്കിങ്, ഉറക്കം നിരീക്ഷിക്കുന്ന ഫീച്ചറുകളും വാച്ചിലുണ്ട്. രക്തത്തിലെ ഓക്‌സിജൻ അളവ് അളക്കുന്നതിനും സ്‌ട്രെസ് ട്രാക്കിങ്ങിനും ഇതിൽ സൌകര്യമുണ്ട്. ഏറ്റവും പുതിയ ബയോട്രാക്കിംഗ് സെൻസറുകളും സ്മാർട്ട് വാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

വാച്ചിലെ പ്രധാന പ്രത്യേകതകൾ ഇതിലെ കൺട്രോൾ ഫീച്ചറുകളും മറ്റുമാണ്. കൈത്തണ്ട ചലിപ്പിച്ചുകൊണ്ട് കോളുകൾ സൈലന്റ് ആക്കാനാകും. റിമോട്ട് ഫോട്ടോ ക്യാപ്‌ചർ പോലുള്ള ഫീച്ചറുകളും ഇതിലുണ്ട്.

വിലയും ലഭ്യതയും

ആറ് നിറങ്ങളിൽ നോയിസ്ഫിറ്റ് വാച്ച് വാങ്ങാവുന്നതാണ്. ജെറ്റ് ബ്ലാക്ക്, സിൽവർ ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക്, മൊസൈക് ബ്ലൂ, ക്ലാസിക് ബ്ലാക്ക്, ക്ലാസിക് ബ്രൗൺ എന്നിവയാണ് അവ. വാച്ചിന്റെ വില 6,499 രൂപയാണ്. ഈ വില പരിമിത കാല ഓഫറാണെന്നതും ശ്രദ്ധിക്കുക.

Read More: CMF By Nothing: എടാ മോനേ, CMF ഫോൺ വരുന്നെന്ന്! ഉറപ്പിച്ച് Nothing

വിൽപ്പന ജൂൺ 7 മുതൽ ആരംഭിച്ചിരിക്കുന്നു. ഫ്ലിപ്കാർട്ടിലും ആമസോണിലും നോയിസ്ഫിറ്റ് ഒറിജിൻ പർച്ചേസിന് ലഭ്യമാണ്. gonoise.com-ലും ക്രോമ സ്റ്റോറുകളിലും ഇത് ലഭ്യമാണ്. വാങ്ങാനുള്ള ഒഫിഷ്യൽ ലിങ്ക്.

Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :