ബജറ്റ് ലിസ്റ്റിൽ Noise ColorFit Pulse 4 സ്മാർട് വാച്ച് പുറത്തിറക്കി. രണ്ട് വേരിയന്റുകളിലാണ് Noise watch വിപണിയിൽ എത്തിച്ചിട്ടുള്ളത്. ഒറ്റ ചാർജിൽ 7 ദിവസം വരെ ബാറ്ററി കപ്പാസിറ്റിയുള്ള സ്മാർട് വാച്ചുകളാണിവ.
100-ലധികം സ്‌പോർട്‌സ് മോഡുകളും വാച്ച് ഫേസുകളും ഉൾപ്പെടുന്ന സ്മാർട് വാച്ചാണിത്. 7 വ്യത്യസ്തവും ആകർഷകവുമായ നിറങ്ങളിലാണ് വാച്ചുകൾ പുറത്തിറക്കിയത്. Noise ColorFit Pulse 4 എന്ന വാച്ചിന്റെ ഫീച്ചറുകളും വിലയും അറിയാം.
1.85 ഇഞ്ച് AMOLED ഡിസ്‌പ്ലേയാണ് നോയിസ് കളർഫിറ്റ് വാച്ചിലുള്ളത്. 390×450 പിക്സൽ റെസല്യൂഷൻ ഇതിൽ നൽകിയിരിക്കുന്നു. ഇതിന് 600 നിറ്റ് ഡിസ്‌പ്ലേ ബ്രൈറ്റ്നെസ്സുണ്ട്. ആപ്പിൾ വാച്ചിനോട് സാമ്യമുള്ള രീതിയിലാണ് വാച്ച് ഡിസൈൻ ചെയ്തിരിക്കുന്നത്. ഇതിൽ നിങ്ങൾക്ക് ഓൺ ഡിസ്‌പ്ലേ ഫീച്ചറും ലഭിക്കുന്നു.
Tru Sync പ്രവർത്തനക്ഷമമാക്കിയ ബ്ലൂടൂത്ത് കോളിങ് ഫീച്ചർ ലഭിക്കും. ഇത് ഫോൺ ഉപയോഗിക്കാതെ വാച്ചിൽ നിന്ന് നേരെ കോളുകൾ ചെയ്യാൻ അനുവദിക്കുന്നു. ബ്ലൂടൂത്ത് പതിപ്പ് 5.3 വേർഷനാണ് നോയിസ് കളർഫിറ്റ് പൾസ് 4-ലുള്ളത്.
പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിൽ IP68 റേറ്റിങ്ങുണ്ട്. എന്നാൽ നോയിസ് വാച്ചിന്റെ ബാറ്ററിയുടെ വലുപ്പം എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. സ്മാർട് വാച്ചിന്റെ ബാറ്ററി കപ്പാസിറ്റി എടുത്തുപറയേണ്ടതാണ്. കാരണം ഒറ്റ ചാർജിൽ 7 ദിവസം വരെ ബാറ്ററി നിൽക്കുമെന്നാണ് കമ്പനി പറയുന്നത്.
ഹൃദയമിടിപ്പ്, SpO2, ഉറക്കം എന്നിവ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളുണ്ട്. സ്ട്രെസ് ലെവലുകൾ ട്രാക്ക് ചെയ്യാൻ ഇതിൽ നോയിസ് ഹെൽത്ത് സ്യൂട്ട് നൽകിയിരിക്കുന്നു. 100-ലധികം സ്‌പോർട്‌സ് മോഡുകളും വാച്ച് ഫേസുകളും നോയിസ് വാഗ്ദാനം ചെയ്യുന്നു. 10 കോണ്ടാക്റ്റുകൾ വരെ സേവ് ചെയ്ത് വയ്ക്കാനുള്ള സൌകര്യം ഈ വാച്ചിൽ ലഭിക്കുന്നതാണ്.
അടുത്തിടെയുള്ള കോൾ ലോഗുകളിലേക്ക് എളുപ്പത്തിൽ ഡയൽ ചെയ്യുന്നതിന് ഇത് സഹായിക്കും. ഈ സൌകര്യത്തിനായി Noise Buzz എന്ന ഫീച്ചറാണ് നൽകിയിട്ടുള്ളത്. വാച്ചിന്റെ ക്രമീകരണങ്ങൾക്ക് നോയിസ്ഫിറ്റ് ആപ്പ് പ്രയോജനപ്പെടുത്താവുന്നതാണ്.
ഏപ്രിൽ 24നാണ് ColorFit Pulse 4 ലോഞ്ച് ചെയ്തിരിക്കുന്നത്. ഇതിൽ 2 വേരിയന്റുകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 2,499 രൂപയുടേതാണ് ബേസിക് വേരിയന്റ്. മെഷ് മെറ്റൽ വേരിയന്റിന് 2,799 രൂപയാണ് വില. വൈവിധ്യ നിറങ്ങളിൽ സ്മാർട് വാച്ച് ലഭ്യമാണ്. ജെറ്റ് ബ്ലാക്ക്, സ്പേസ് ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ എന്നീ നിറങ്ങളിലുണ്ട്. റോസ് ഗോൾഡ് പിങ്ക്, സ്റ്റാർലൈറ്റ് ഗോൾഡ് എന്നിവയാണ് മറ്റ് നിറങ്ങൾ. സിൽവർ ലിങ്ക്, ബ്ലാക്ക് ലിങ്ക് കളർ ഓപ്ഷനുകളിലും ലഭ്യമാണ്.
READ MORE: പുത്തൻ OTT റിലീസുകൾ കാണാൻ Airtel ഫ്രീയായി തരും, Hotstar, Prime Video സബ്സ്ക്രിപ്ഷൻ
വാച്ചിന്റെ വിൽപ്പന ആരംഭിക്കുന്നത് ഏപ്രിൽ 26 മുതലാണ്. ആമസോൺ ഇന്ത്യ വഴിയും നോയിസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമായിരിക്കും.