ജനപ്രിയ വെയറബിൾ നിർമ്മാതാക്കളായ നോയിസ് പുതിയ സ്മാർട്ട് വാച്ച് (Noise Smartwatch) ഇന്ത്യയിൽ അവതരിപ്പിച്ചു. നോയിസ് കളർഫിറ്റ് പ്രോ 4 ആൽഫ (Noise colorfit pro 4alpha) എന്ന വാച്ചാണ് കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ബ്ലൂടൂത്ത് കോളിങ്, 7 ദിവസത്തെ ബാറ്ററി ലൈഫ് എന്നിവ അടക്കം മികച്ച സവിശേഷതകളുമായിട്ടാണ് ഈ വാച്ച് വരുന്നത്. വില കുറഞ്ഞ സ്മാർട്ട് വാച്ചുകളുടെ വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഡിവൈസുകളാണ് നോയിസിന്റേത്. ബജറ്റ് സ്മാർട്ട് വാച്ച് വിപണിയിലെ ബ്രാന്റിന്റെ ആധിപത്യം നിലനിർത്തുന്ന വിധത്തിലുള്ള ഫീച്ചറുകളുമായിട്ടാണ് ഈ സ്മാർട്ട് വാച്ച് അവതരിപ്പിക്കുന്നത്.
നോയിസ് കളർഫിറ്റ് പ്രോ 4 ആൽഫ(Noise ColorFit pro 4 Alpha ) സ്മാർട്ട് വാച്ചിൽ പോളികാർബണേറ്റ് യൂണിബോഡി ബിൽഡ് ആണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇത് ഡിവൈസിനെ കൂടുതൽ കട്ടിയുള്ളതും മനോഹരവുമാക്കുന്നു. ഈ വാച്ചിൽ ആപ്പിൾ വാച്ചിന് സമാനമായ ചതുരാകൃതിയിലുള്ള കെയ്‌സാണുള്ളത്. വലതുവശത്ത് ഒരു ക്രൌൺ ബട്ടണും നോയിസ് നൽകിയിട്ടുണ്ട്. ഈ ബട്ടൺ ഡിസ്‌പ്ലേ ഓണാക്കാനും മെനു ആക്‌സസ് ചെയ്യാനും സഹായിക്കുന്നു. ഡിസൈനിന്റെ കാര്യത്തിൽ പുതുമയില്ലെങ്കിലും ഈ വാച്ച് ആറ് നിറങ്ങളിലുള്ള സ്ട്രാപ്പുകളിൽ ലഭ്യമാണ്.
മുൻനിര സ്മാർട് വാച്ച് ബ്രാൻഡായ നോയ്സ് കളർഫിറ്റ് പ്രോ 4 alpha(Noise colorfit pro 4alpha) ഇന്ത്യയിൽ വിപണിയിലെത്തിക്കുന്നു. നോയിസ് കളർഫിറ്റ് പ്രോ 4 ആൽഫ(Noise colorfit pro 4alpha ) സ്മാർട്ട് വാച്ചിന് 4,999 രൂപയാണ് വില. ഈ സ്മാർട് വാച്ച് കമ്പനിയുടെ ഓൺലൈൻ സ്റ്റോറിലും ഇ-കോമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ലിപ്പ്കാർട്ട്, ഗോ നോയിസ് എന്നിവിടങ്ങളിലൂടെ വാങ്ങാവുന്നതാണ്. ആറ് വേരിയന്റുകളുള്ള സ്ട്രാപ്പുകളിലാണ് വാച്ച് ലഭ്യമാകുന്നത്. ജെറ്റ് ബ്ലാക്ക്, ഒലിവ് ഗ്രീൻ, മിഡ്‌നൈറ്റ് ബ്ലൂ, മിസ്റ്റ് ഗ്രേ, ഡീപ് വൈൻ, റോസ് പിങ്ക് എന്നിവയാണ് സ്ട്രാപ്പിന്റെ നിറങ്ങൾ.
നോയിസ് കളർഫിറ്റ് പ്രോ 4 ആൽഫ(Noise colorfit pro 4alpha )സ്മാർട്ട് വാച്ചിൽ 1.78 ഇഞ്ച് വലിപ്പമുള്ള AMOLED ഡിസ്‌പ്ലേയാണുള്ളത്. ഫിറ്റ്‌നസ് വെയറബിളിന് നാവിഗേഷനായി സൈഡ് മൗണ്ടഡ് ബട്ടണുള്ള ദീർഘചതുരാകൃതിയിലുള്ള ഡയൽ കാണാം. നോയിസ് കളർഫിറ്റ് പ്രോ 4 ആൽഫ(Noise colorfit pro 4alpha) സ്മാർട്ട് വാച്ചിന് 60Hz റിഫ്രഷ് റേറ്റും 550 നിറ്റ് ബ്രൈറ്റ്‌നെസും ഉണ്ട്. 240×284 പിക്സൽ റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ബജറ്റ് സ്മാർട്ട് വാച്ചുകളിലെ ഡിസ്പ്ലെ വച്ച് നോക്കുമ്പോൾ ഇത് മികച്ചതാണ്.
നോയിസ് കളർഫിറ്റ് പ്രോ 4 ആൽഫ(Noise colorfit pro 4alpha) സ്മാർട്ട് വാച്ചിന് IP68 റേറ്റിങ് ഉണ്ട്. ഇത് വെള്ളം, പൊടി എന്നിവ കൊണ്ട് വാച്ച് കേടാകില്ലെന്ന് ഉറപ്പാക്കുന്നു. നോയിസ് ഫിറ്റ് ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഈ സ്മാർട്ട് വാച്ച് ഐഒഎസ്, ആൻഡ്രോയിഡ് ഡിവൈസുകളുമായി കണക്റ്റ് ചെയ്യാനും സാധിക്കും. ഈ വാച്ച് ബ്ലൂടൂത്ത് യുഎസ്ബി കോളിങ് സപ്പോർട്ട് ചെയ്യുന്നുണ്ട്. വാച്ചിൽ റീസന്റ് കോൾ ലോഗുകൾ കാണിക്കുന്ന ഒരു ഡയൽ പാഡും ലഭ്യമാണ്. കണക്റ്റിവിറ്റിക്കായി, ബ്ലൂടൂത്ത് 5.3 ആണ് നൽകിയിട്ടുള്ളത്.
ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചിരിക്കുന്ന സ്മാർട് വാച്ചിൽ ബ്ലൂടൂത്ത് കോളിങ് ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു. ഡയൽ പാഡിൽ നിന്നു കോളിങ് ചെയ്യാനും കോൾ ഹിസ്റ്ററി ലോഗുകളിലേക്ക് ആക്‌സസ് നൽകുകയും ചെയ്യുന്ന നോയ്സ് ബസ് (Noise Buzz) നൊപ്പമാണ് സ്‌മാർട് വാച്ച് വരുന്നത്. സാധാരണ ഉപയോഗത്തിൽ സ്മാർട് വാച്ച് ഏഴ് ദിവസം വരെ ബാറ്ററി നിലനിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒറ്റ ചാർജിൽ 30 ദിവസം വരെ സ്റ്റാൻഡ്‌ബൈ ബാറ്ററി ലൈഫ് നൽകാനും വാച്ചിന് സാധിക്കുമെന്നാണ് നോയ്‌സ് അവകാശപ്പെടുന്നത്. ഉപയോക്താക്കൾക്ക് സ്മാർട്ട് വാച്ചിൽ 10 കോൺടാക്റ്റുകൾ വരെ സ്റ്റോർ ചെയ്യാനും സാധിക്കും.
ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനും രക്തത്തിലെ ഓക്സിജൻ സാച്ചുറേഷനുമുള്ള സെൻസറുകൾ ഇതിലുണ്ട്. കാൽക്കുലേറ്റർ, ഇവന്റ് റിമൈൻഡർ, കാലാവസ്ഥാ അപ്‌ഡേറ്റുകൾ, കോളുകൾ, എസ്എംഎസ്, ആപ് നോട്ടിഫിക്കേഷനുകള്‍ എന്നിവയ്‌ക്കൊപ്പം മറ്റ് ഫീച്ചറുകളും ഉൾപ്പെടുന്നു. ആരോഗ്യം, ഉറക്ക രീതികൾ, ശ്വസന രീതികൾ, സമ്മർദം എന്നിവ മനസ്സിലാക്കാൻ കഴിയും. നോയ്സ് കളർഫിറ്റ് പ്രോ 4 alpha സ്മാർട്ട് വാച്ച് ഡിസംബർ 17നു ഇന്ത്യൻ വിപണിയിലെത്തും. വിലയും സവിശേഷതകളും നോക്കുമ്പോൾ നോയിസ് കളർഫിറ്റ് പ്രോ 4 ആൽഫ മികച്ചൊരു സ്മാർട്ട് വാച്ച് തന്നെയാണ്.