900 രൂപയ്ക്കും താഴെ ഏറ്റവും പുതിയ TWS Earbud-മായി Noise. കമ്പനി പുതിയതായി വിപണിയിൽ എത്തിച്ചത് Noise Buds N1 ആണ്. 40 മണിക്കൂർ വരെ പ്ലേബാക്ക് ടൈമുള്ള ഇയർബഡ്ഡാണിത്.
899 രൂപ മാത്രമാണ് ഈ ട്രൂ വയർലെസ് സ്റ്റീരിയോ ഇയർബഡ്ഡിന് വിലയാകുന്നത്. എന്നാൽ കമ്പനി ഇത് 3499 രൂപയാണ് വില ഇട്ടിരിക്കുന്നത്. ആദ്യസെയിലിലാണ് നോയിസ് ബഡ്സ് എൻ1 വെറും 899 രൂപയ്ക്ക് വിൽക്കുന്നത്.
സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിലാണ് ഈ ഇയർബഡ് ലോഞ്ച് ചെയ്തത്. യാത്രയ്ക്കിടയിലും മറ്റും പ്രീമിയം ഓഡിയോ അനുഭവം നൽകുന്ന ഇയർബഡ്ഡാണിത്. ഇതിന് ദൈർഘ്യമേറിയ ബാറ്ററി ലൈഫാണുള്ളത്. ഈ ഇയർബഡ്ഡിന്റെ ഡിസൈനും ആകർഷകമാണ്. 11mm ഡ്രൈവറുള്ളതാണ് നോയിസ് ബഡ്സ് എൻ1. ഇതിൽ നോയിസ് ഇൻ-ഇയർ ഡിസൈനാണ് ഉപയോഗിച്ചിരിക്കുന്നത്.
ഈ നോയ്‌സ് ബഡ്‌സ് N1-ൽ എൻവയോൺമെന്റൽ നോയ്‌സ് ക്യാൻസലേഷൻ ഫീച്ചറുണ്ട്. ഇതിനായി ഇയർബഡ്ഡിൽ ക്വാഡ് മൈക്ക് സംവിധാനമാണുള്ളത്. ഇതിന് പുറമെ ഇതിൽ ക്രിസ്റ്റൽ ക്ലിയർ കോൾ ക്വാളിറ്റിയും ലഭിക്കുന്നതാണ്. 40 എംഎസ് വരെ വളരെ കുറഞ്ഞ ലേറ്റൻസി ഇതിൽ ലഭിക്കും. ഇത് ഗെയിം കളിക്കുമ്പോൾ ഉപയോഗിച്ചാൽ വലിയ ലാഗുണ്ടാകില്ല. കൂടാതെ Buds N1 വീഡിയോ പ്ലേബാക്കും ഉറപ്പുനൽകുന്നു.
10 മിനിറ്റ് ചാർജ്ജിൽ 120 മിനിറ്റ് പ്ലേബാക്ക് ലഭിക്കും. ഇതിൽ ചാർജിങ്ങിനായി ഇൻസ്റ്റചാർജ് ടെക്നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ, ഹൈപ്പർസിങ്ക് ടെക്നോളജിയുള്ള ഇയർബഡുകളാണിവ. ഇവ പെയറിങ് കൂടുതൽ വേഗത്തിലും സുഗമവുമാക്കുന്നു. നോയിസ് ബഡ്സ് എൻ1 ബ്ലൂടൂത്ത് വേർഷൻ 5.3 കണക്റ്റിവിറ്റിയാണ് ഉപയോഗിക്കുന്നത്.
READ MORE: OnePlus Earbuds: വൺപ്ലസ് 12-നൊപ്പം വന്ന OnePlus Buds 3 TWS ഇതാ സെയിൽ തുടങ്ങി…
IPX5 വാട്ടർ റെസിസ്റ്റൻസ് റേറ്റിങ്ങാണ് നോയിസ് ഇയർബഡ്ഡിലുള്ളത്. വർക്ക്ഔട്ടുകൾക്കും വിവിധ ഔട്ട്ഡോർ പ്രവർത്തനങ്ങൾക്കും ഇത് നല്ലതാണ്. ഔട്ട്ഡോർ ആക്ടിവിറ്റികൾക്ക് അനുയോജ്യമായ രീതിയിലാണ് നോയിസ് ഇത് അവതരിപ്പിച്ചത്. മാത്രമല്ല വിയർപ്പും വെള്ളവും ചെറുക്കാനുള്ള ഫീച്ചർ ബഡ്സ്1ലുണ്ടെന്ന് നോയിസ് അവകാശപ്പെടുന്നു.
ബജറ്റ് വിലയിൽ ഗുണകരമായ ഫീച്ചറുകളാണ് ഇതിലുള്ളത്. നാല് നിറങ്ങളിൽ നോയിസ് ബഡ്സ് 1 വാങ്ങാം. കാർബൺ ബ്ലാക്ക്, ഐസ് ബ്ലൂ, ഫോറസ്റ്റ് ഗ്രീൻ, കാം ബീജ് എന്നിവയാണ് നിറങ്ങൾ. ആമസോണിൽ നിന്ന് 899 രൂപയ്ക്ക് ഇയർബഡ് പർച്ചേസ് ചെയ്യാം. അധിക കിഴിവുകൾ ലഭിക്കുന്നതിനായി ചില ബാങ്ക് ഓഫറുകളും ഉപയോഗിക്കാം. ഫെബ്രുവരി 27ന് ഇയർബഡ്ഡിന്റെ ആദ്യ സെയിൽ ആരംഭിച്ചു.