New OnePlus Buds: പ്രീമിയം ഇയർഫോൺ 2000 രൂപ ഓഫറിൽ, 360 മീറ്റർ വരെ കണക്റ്റിവിറ്റി!

New OnePlus Buds: പ്രീമിയം ഇയർഫോൺ 2000 രൂപ ഓഫറിൽ, 360 മീറ്റർ വരെ കണക്റ്റിവിറ്റി!
HIGHLIGHTS

കളറിൽ മാത്രമാണ് പുതിയ വേരിയന്റ് വ്യത്യാസപ്പെടുന്നത്

പ്രീമിയം ഓഡിയോ എക്സ്പീരിയൻസ് തരുന്ന ഹെഡ്സെറ്റാണിത്

സാഫയർ ബ്ലൂ കളറിലാണ് പുതിയ വേരിയന്റ് കമ്പനി വിപണിയിൽ എത്തിച്ചത്

OnePlus Buds Pro 3: OnePlus തങ്ങളുടെ ഫ്ലാഗ്ഷിപ്പ് ഇയർബഡ്സിൽ പുതിയ വേരിയന്റ് പുറത്തിറക്കി. OnePlus 13, OnePlus 13R എന്നീ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്കൊപ്പമാണ് ഇയർഫോണും അവതരിപ്പിച്ചത്. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഇയർഫോണിന്റെ അതേ ഫീച്ചറുകളാണ് ഇതിലുമുള്ളത്.

OnePlus Buds Pro 3: പുതിയ വേരിയന്റ്

കളറിൽ മാത്രമാണ് പുതിയ വേരിയന്റ് വ്യത്യാസപ്പെടുന്നത്. പ്രീമിയം ഓഡിയോ എക്സ്പീരിയൻസ് തരുന്ന ഹെഡ്സെറ്റാണിത്. ഡ്യുവൽ കണക്റ്റിവിറ്റി, EQ സെറ്റിങ്സ്, കുറഞ്ഞ ലേറ്റൻസി ഗെയിമിംഗ് മോഡ് എന്നിവയെല്ലാം ഇയർഫോണിലുണ്ട്. വൺപ്ലസ് ബഡ്സ് പ്രോ 3-ന്റെ ഫീച്ചറുകളും വിലയും വിൽപ്പനയും അറിയാം.

OnePlus Buds Pro 3
OnePlus Buds Pro 3

OnePlus Buds Pro 3: സ്പെസിഫിക്കേഷൻ

വളരെ പ്രത്യേകതയുള്ള ഇയർഫോണാണ് വൺപ്ലസ് അവതരിപ്പിച്ചത്. പുതിയ കളർ വളരെ സ്റ്റൈലിഷും ആകർഷകവുമാണ്. സാഫയർ ബ്ലൂ കളറിലാണ് പുതിയ വേരിയന്റ് കമ്പനി വിപണിയിൽ എത്തിച്ചത്.

ഇതിൽ സ്റ്റെഡി കണക്ട് എന്ന ഫീച്ചറും കമ്പനി അവതരിപ്പിക്കുന്നു. എയർപോർട്ടുകളും റെയിൽവേ സ്റ്റേഷനുകളും പോലുള്ള സ്ഥലങ്ങളിൽ ബ്ലൂടൂത്ത് കണക്ഷൻ കൂടുതൽ പവർഫുള്ളായിരിക്കും. ഇന്ത്യയിലായാലും തുറസ്സായ സ്ഥലങ്ങളിൽ 360 മീറ്റർ വരെ കണക്റ്റിവിറ്റി നിലനിർത്താൻ ശേഷിയുള്ള ഇയർപോഡാണിത്.

ഈ ഇയർബഡുകളിൽ 50dB വരെ അഡാപ്റ്റീവ് നോയ്‌സ് കാൻസലേഷൻ ഫീച്ചറുണ്ട്. സൌണ്ട് ക്വാളിറ്റിയും നിലവാരവും ബാറ്ററി കാര്യക്ഷമതയും ഒപ്റ്റിമൈസ് ചെയ്യുന്നതിനും സംവിധാനമുണ്ട്. വെറും പത്ത് മിനിറ്റ് ചാർജിങ്ങിൽ 5 മണിക്കൂറിലധികം തുടർച്ചയായി പ്ലേബാക്ക് ലഭിക്കും. 43 മണിക്കൂറാണ് സാധാരണയുള്ള പ്ലേബാക്ക് ടൈം. ഫാസ്റ്റ് ചാർജിംഗ് കഴിവുകളും പ്രീമിയം ലെതർ-ലുക്ക് കെയ്‌സും ഇതിലുണ്ട്.

സഫയർ ബ്ലൂവിലുള്ള ഇയർഫോണാകട്ടെ എർഗണോമിക് ഡിസൈനിലാണ് അവതരിപ്പിച്ചത്. ഇതിൽ ഗൂഗിൾ സ്പേഷ്യൽ ഓഡിയോ കോംപാറ്റിബിലിറ്റി പോലുള്ള പ്രീമിയം ഫീച്ചറുകളുമുണ്ട്. ഇതിൽ ഭാഷ വിവർത്തനത്തിന് ഉൾപ്പെടെ AI സപ്പോർട്ടും ലഭിക്കുന്നു.

വൺപ്ലസ് ബഡ്‌സ് പ്രോ 3 സഫയർ ബ്ലൂ പുതിയ നിറത്തിലൂടെ മാത്രമല്ല വ്യത്യാസപ്പെടുന്നത്. ഇതിന്റെ ഫീച്ചറുകളെല്ലാം വളരെ സ്പെഷ്യലാണ്. മികച്ച സൌണ്ട് ക്വാളിറ്റി, ഫലപ്രദമായ നോയ്‌സ് കാൻസലേഷൻ, ആകർഷകമായ ബാറ്ററി ലൈഫ്, ശക്തമായ കണക്റ്റിവിറ്റി തുടങ്ങിയവയെല്ലാം ഇതിലുണ്ട്.

വിലയും വിൽപ്പനയും

പുതിയ വൺപ്ലസ് ഇയർപോഡിന്റെ ആദ്യ വിൽപ്പന ജനുവരി 10-നാണ്. വെള്ളിയാഴ്ച 12PM മുതൽ ഓപ്പൺ സെയിൽ ആരംഭിക്കും. നേരത്തെ വൺപ്ലസ് ബഡ്‌സ് പ്രോ 3 രണ്ട് നിറങ്ങളിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. അവ മിഡ്‌നൈറ്റ് ഓപസ്, ലൂണാർ റേഡിയൻസ് നിറങ്ങളിലാണുള്ളത്. ഇവ ഇപ്പോഴും ആമസോൺ പോലുള്ള സൈറ്റുകളിൽ ലഭ്യമാണ്.

പുതിയ ബ്ലൂ വേരിയന്റിന്റെ വിലയും 11,999 രൂപയിൽ ആരംഭിക്കുന്നു. ആദ്യ വിൽപ്പന പ്രമാണിച്ച് 1000 രൂപയുടെ കിഴിവും ലഭിക്കും. ഈ ഓഫർ 2025 ജനുവരി 26 വരെ മാത്രമാണ്. ICICI ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാൽ 1,000 രൂപ അധിക കിഴിവുണ്ട്. ഇങ്ങനെ 9999 രൂപയ്ക്ക് നിങ്ങൾക്ക് പ്രീമിയം ഇയർപോഡ് ലഭിക്കുന്നതാണ്.

Also Read: 39,999 രൂപയ്ക്ക് OnePlus 13R വന്നേ വന്നേ! ട്രിപ്പിൾ ക്യാമറയും 6000mAh ബാറ്ററിയുമുള്ള 5 വമ്പൻ ഫീച്ചറുകൾ

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo