Motorola കമ്പനി 2 Moto Buds വിപണിയിലെത്തിച്ചു. പ്രീമിയം ക്വാളിറ്റിയുള്ള ഇയർപോഡുകളാണിവ. ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷനുള്ള ഇയർബഡ്സാണ് ഇന്ത്യയിൽ എത്തിയത്. ട്രിപ്പിൾ മൈക്ക് സിസ്റ്റവും ഡൈനാമിക് ANC ഫീച്ചറും ഇവയിലുണ്ട്.
Moto Buds, Moto Buds+ എന്നിവയാണ് വിപണിയിൽ പുറത്തിറക്കിയത്. ഈ TWS ഇയർഫോണുകൾ കഴിഞ്ഞ ഏപ്രിലിൽ യൂറോപ്പിൽ പുറത്തിറങ്ങിയതാണ്. സൗണ്ട് ബൈ ബോസ് ഫീച്ചറുള്ള മോട്ടറോള ഇയർബഡ്സാണ് ഇപ്പോൾ വന്നിരിക്കുന്നത്. 4,999 രൂപയ്ക്കും 9,999 രൂപയ്ക്കും ഇടയിലാണ് വില വരുന്നത്.
ട്രിപ്പിൾ മൈക്ക് സിസ്റ്റവും വാട്ടർ റിപ്പല്ലന്റ് ഡിസൈനുമുള്ള ഇയർഫോണുകളാണിവ. മോട്ടോ ബഡ്‌സിൽ സിംഗിൾ 12.4mm ഡൈനാമിക് ഡ്രൈവറുകൾ ഉൾപ്പെടുത്തിയിരിക്കുന്നു. മോട്ടോ ബഡ്‌സ് പ്ലസ് 11mm വൂഫറുള്ള ഇയർഫോണാണ്. 6 mm ട്വീറ്റർ ഉൾപ്പെടുന്ന ഡ്യുവൽ ഡൈനാമിക് ഡ്രൈവറാണ് ഇതിലുള്ളത്.
ഹൈ-റെസ് ഓഡിയോ, ഡോൾബി അറ്റ്‌മോസ് സർട്ടിഫിക്കേഷൻ എന്നിവ മോട്ടോ ഇയർബഡ്സിലുണ്ട്. 12.4mm ഡൈനാമിക് ഡ്രൈവറുള്ള ബഡ്സിൽ AAC, SBC സപ്പോർട്ട് ലഭിക്കുന്നു.
അഡാപ്റ്റീവ് മോഡുകൾ ഉപയോഗിച്ച് 50dB വരെ ANC സപ്പോർട്ട് ലഭിക്കും. 9 മണിക്കൂർ വരെ പ്ലേബാക്കിനും 42 മണിക്കൂർ കെയ്‌സിനും സൌകര്യമുണ്ട്. ANC ഫീച്ചർ ഓഫായിരിക്കുമ്പോൾ, 10 മിനിറ്റ് ചാർജ് ചെയ്താൽ രണ്ട് മണിക്കൂർ ലഭിക്കും.
ഹൈ-റെസ്, ഡോൾബി അറ്റ്‌മോസ് ഫീച്ചറുകളുള്ള ഇയർബഡ്സാണിത്. ഡോൾബി ഹെഡ് ട്രാക്കിങ്ങിനും ഇത് അനുയോജ്യമാണ്. LDAC, AAC, SBC ഓഡിയോ കോഡെക്കുകൾ ഇതിലുണ്ട്.
6 എംഎം ഡ്യുവൽ ഡൈനാമിക് ഡ്രൈവറുകളാണ് ബഡ്സ്+ലുള്ളത്. ബ്ലൂടൂത്ത് 5.3 ഫീച്ചറുള്ള ഇയർബഡ്സാണിത്. കേസിനുള്ളിൽ 38 മണിക്കൂർ ബാറ്ററി ലൈഫാണ് ഇതിന് വരുന്നത്. ANC ഓഫായിരിക്കുമ്പോൾ 8 മണിക്കൂറും ബാറ്ററി നിലനിൽക്കും.
ബഡ്സ്+-ൽ ചാർജിങ് സമയം അൽപ്പം വേഗതയിലാണ്. 10 മിനിറ്റ് ചാർജ് ചെയ്താൽ നിങ്ങൾക്ക് മൂന്ന് മണിക്കൂർ പ്ലേബാക്ക് ലഭിക്കും.
മോട്ടോ ബഡ്‌സിന്റെ ഇന്ത്യയിലെ വില 4,999 രൂപയാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലൂടെ 1,000 രൂപ കിഴിവ് ലഭിക്കും. ഇങ്ങനെ 3,999 രൂപയ്ക്ക് മോട്ടോ ബഡ്സ് വാങ്ങാം. കോറൽ പീച്ച്, ഗ്ലേസിയർ ബ്ലൂ, സ്റ്റാർലൈറ്റ് ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ലഭിക്കും.
മോട്ടോ ബഡ്‌സ്+ 9,999 രൂപ വിലയുള്ള ഇയർബഡ്സാണ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡിന് ഓഫർ ലഭിക്കും. 2,000 രൂപ ഡിസ്കൌണ്ടാണ് മോട്ടോ ബഡ്സ് പ്ലസ്സിന് ലഭിക്കുന്നത്. ഇങ്ങനെ 7,999 രൂപയ്ക്ക് പർച്ചേസ് ചെയ്യാം. ബീച്ച് സാൻഡ്, ഫോറസ്റ്റ് ഗ്രേ നിറങ്ങളിലാണ് ഇയർപോഡ് വരുന്നത്.