Earbud വിപണിയിൽ പ്രശസ്തമായ ബ്രാൻഡാണ് Boult. ഇപ്പോഴിതാ ഏറ്റവും ബജറ്റ് ഫ്രെണ്ട്ലിയായ TWS കമ്പനി പുറത്തിറക്കി. ബോൾട്ട് Astra Neo TWS ആണ് പുതിയതായി വിപണിയിൽ എത്തിയത്.
70 മണിക്കൂർ വരെ പ്ലേ ടൈം ലഭിക്കുന്ന വയർലെസ് ഇയർബഡ്ഡാണിത്.3499 രൂപയാണ് ഇതിന് വില. എന്നാൽ ഇത് പരിമിതകാല ഓഫറിൽ 1099 രൂപയ്ക്ക് ലഭിക്കും. അത്യാധുനിക ഫീച്ചറുകൾ ഈ TWS-ൽ ലഭിക്കുന്നതാണ്.
1099 രൂപ മാത്രമാണ് ഇതിന് വില. അതുപോലെ ഏറ്റവും ആകർഷകമായ ഫീച്ചറുകളും ഇതിലുണ്ട്. അതിനാൽ തന്നെ വിപണിയിൽ എത്തിയ ഉടനെ ഇയർബഡ് വിറ്റഴിഞ്ഞു. ഫ്ലിപ്കാർട്ടിൽ നിലവിൽ ഈ ഇയർബഡ് വളരെ കുറച്ച് സ്റ്റോക്ക് മാത്രമാണുള്ളത്. ഇയർബഡ്ഡിന്റെ അടുത്ത സെയിലിൽ 3,499 രൂപയ്ക്കായിരിക്കും വിൽക്കുക. അതിനാൽ സ്റ്റോക്ക് തീരുന്നതിന് മുന്നേ ആസ്ട്രാ നിയോ TWS സ്വന്തമാക്കൂ.
ജനപ്രിയ ടെക് ബ്രാൻഡാണ് ബോൾട്ട്. ട്രൂ വയർലെസ് സ്റ്റീരിയോ (TWS) ഇയർബഡ് നിർമാണത്തിലും ഇവർ മുഖ്യരാണ്. അതിനാൽ തന്നെ കമ്പനി അവതരിപ്പിച്ച ഈ ബജറ്റ് ഫ്രെണ്ട്ലി ഇയർബഡ്ഡും ശ്രദ്ധ പിടിച്ചുപറ്റി. 70 മണിക്കൂർ വരെ പ്ലേ ടൈമുള്ള ഇയർബഡ് ഗെയിമർമാർക്ക് വളരെ അനുയോജ്യമാണ്. കാരണം ഇതിന്റെ ഡിസൈൻ തന്നെയാണ്. കറുപ്പും വെളുപ്പും നിറങ്ങളിൽ ഈ TWS ഇയർബഡ് വാങ്ങാവുന്നതാണ്.
ഡിസൈനിലും ഓഡിയോ ക്വാളിറ്റിയിലും ഗെയിമിങ്ങിലുമെല്ലാം നിങ്ങളെ നിരാശപ്പെടുത്തില്ല. എൽഇഡി ലൈറ്റുകളും കംഫർട്ട് ഗ്രിപ്പുള്ള കേസും ഇതിലുണ്ട്. ഇതിൽ Zen Quad മൈക്ക് എൻവയോൺമെന്റൽ നോയ്‌സ് കാൻസലേഷൻ ഉൾപ്പെടുത്തിയിരിക്കുന്നു. വ്യക്തമായ ആശയവിനിമയം നടത്താൻ ഈ ഇയർബഡ്ഡിന് സാധിക്കും.
ഗെയിമർമാർക്ക് പ്രത്യേക പരിഗണന നൽകിയാണ് ഇവ നിർമിച്ചത്. കാരണം മികച്ച ഗെയിമിങ് എക്സ്പീരിയൻസിനായി ഇതിൽ കുറഞ്ഞ ലേറ്റൻസിയുണ്ട്. 70 മണിക്കൂർ പ്ലേടൈമും, IPX5 വാട്ടർ റെസിസ്റ്റൻസും ഇതിലുണ്ട്. കൂടാതെ ഡ്യുവൽ ഡിവൈസ് കണക്റ്റിവിറ്റിയാണ് മറ്റൊരു പ്രധാന ഫീച്ചർ.
ബോൾട്ട് ടൈപ്പ്-സി ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ഇയർബഡ്ഡാണ്. ഇത് വെറും 10 മിനിറ്റിനുള്ളിൽ 100 മിനിറ്റ് പ്ലേടൈം ഓഫർ ചെയ്യുന്നു. ബ്ലൂടൂത്ത് 5.4 കണക്റ്റിവിറ്റിയുള്ള TWS ആണിത്. ഈ ഇയർബഡ്ഡിൽ 40 എംഎസ് കുറഞ്ഞ ലേറ്റൻസിയും ഗെയിമിങ് മോഡിൽ ഉപയോഗിക്കാം.
READ MORE: eSIM എന്തുകൊണ്ട് ഫേമസ് ആകുന്നു? Phone Lost ആയവർക്കും, പ്രവാസികൾക്കും ഇത് ശരിക്കും നേട്ടമാണ്
നേരത്തെ പറഞ്ഞ പോലെ 1099 രൂപയ്ക്കാണ് ആദ്യ സെയിലിൽ ഈടാക്കുന്നത്. എന്നാൽ അടുത്ത വിൽപ്പന മുതൽ 2000 രൂപ അധികമാകും. ഇതാണ് TWSന്റെ യഥാർഥ വില. ബോൾട്ടിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ഓൺലൈനായി പർച്ചേസ് ചെയ്യാം. ഫ്ലിപ്കാർട്ടിലും ഇതേ വിലയ്ക്ക് ആസ്ട്ര നിയോ TWS വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്.