Oppo smart glass: ഇനി സ്മാർട് ആകാൻ കണ്ണട മതി! MWC-യിൽ പ്രദർശിപ്പിച്ച Oppo Air Glass 3 നിസ്സാരക്കാരനല്ല| TECH NEWS

Oppo smart glass: ഇനി സ്മാർട് ആകാൻ കണ്ണട മതി! MWC-യിൽ പ്രദർശിപ്പിച്ച Oppo Air Glass 3 നിസ്സാരക്കാരനല്ല| TECH NEWS
HIGHLIGHTS

ഓപ്പോ ഏറ്റവും പുതിയ Oppo Air Glass 3 അവതരിപ്പിച്ചു

ഓപ്പോയ്ക്ക് എതിരാളിയായി മെറ്റ കമ്പനിയുണ്ട്

മെറ്റാ റേബാൻ സ്മാർട്ട് ഗ്ലാസുകളിൽ നിന്ന് ഓപ്പോ എയർ ഗ്ലാസ് വ്യത്യസ്തമാണ്

ഓപ്പോ ഏറ്റവും പുതിയ Oppo Air Glass 3 അവതരിപ്പിച്ചു. ഏറ്റവും പുതിയ ഫീച്ചറുകളും AI ടെക്നോളജിയും ഉപയോഗിക്കുന്ന Smart Glass ആണിത്. മൊബൈൽ വേൾഡ് കോൺഗ്രസിൽ (MWC) വച്ചാണ് ഓപ്പോ ഗ്ലാസ് പുറത്തിറക്കിയത്.

Oppo Air Glass 3

ഓപ്പോയ്ക്ക് എതിരാളിയായി മെറ്റ കമ്പനിയുണ്ട്. ഇവർ ഇതിനകം പല സ്മാർട് ഗ്ലാസുകളും നിർമിച്ചിട്ടുണ്ട്. ആപ്പിൾ പോലുള്ള കമ്പനികളും ഇതുപോലുള്ള ഉപകരണങ്ങൾ വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്. എന്നിരുന്നാലും, Oppo സ്മാർട്ട് ഗ്ലാസുകൾ ഇതുവരെ വിപണിയിൽ അവതരിപ്പിച്ചിട്ടില്ല.

Oppo Air Glass 3
Oppo Air Glass 3

MWC-യിൽ അവതരിപ്പിച്ച എയർ ഗ്ലാസ് 3 ഇനി എന്ന് വിപണിയിലെത്തുമെന്ന് കമ്പനി അറിയിച്ചിട്ടില്ല. എന്നാൽ ഇതിൽ എന്തെല്ലാം ഫീച്ചറുകളാണുള്ളതെന്ന് നോക്കാം.

Oppo Air Glass 3 ഫീച്ചറുകൾ

1000nits-ന്റെ പീക്ക് ഐ ബ്രൈറ്റ്നെസ്സാണ് എയർ ഗ്ലാസിലുള്ളത്. ഗ്ലാസ് ടെമ്പിളിൽ അമർത്തുമ്പോൾ നിങ്ങൾക്ക് AI വോയ്‌സ് അസിസ്റ്റൻസ് സപ്പോർട്ട് ലഭിക്കും. മ്യൂസിക് പ്ലേ ബാക്ക്, വോയ്‌സ് കോളുകൾ ഈ ഗ്ലാസിൽ ലഭിക്കും. ഇൻഫർമേഷൻ ഡിസ്‌പ്ലേ, കളർ ഇമേജ് ബ്രൗസിങ് തുടങ്ങിയ സൌകര്യങ്ങൾക്കും ഈ സ്മാർട്ഗ്ലാസ് ഉപയോഗിക്കാം.

AI പവേർഡ് സ്മാർട് ഗ്ലാസാണ് ഓപ്പോയുടെ തട്ടകത്തിലുള്ളത്. നിങ്ങളുടെ ദൈനംദിന ജീവിതത്തിന് ഒരു മികച്ച കൂട്ടാളിയായിരിക്കും ഓപ്പോ. മീറ്റിങ്ങുകളിൽ നിന്നുള്ള നോട്ടിഫിക്കേഷൻ ലഭിക്കാനും ഇനി മീറ്റിങ്ങുകളിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാനും ഇവൻ മതി. ഒരു കണ്ണടയിലൂടെ എങ്ങനെ സ്മാർട്ടാകാം എന്ന് ഓപ്പോ എയർ ഗ്ലാസ് 3 നിങ്ങൾക്ക് കാണിച്ചുതരും.

മെറ്റയേക്കാൾ മെച്ചമാണോ?

മെറ്റാ റേബാൻ സ്മാർട്ട് ഗ്ലാസുകളിൽ നിന്ന് ഓപ്പോ എയർ ഗ്ലാസ് വ്യത്യസ്തമാണ്. 50 ഗ്രാം മാത്രം ഭാരമാണ് ഈ സ്മാർട് ഗ്ലാസിനുണ്ടാകുക. ഇതിൽ നിങ്ങൾക്ക് റിവേഴ്‌സ് സൗണ്ട് ഫീൽഡ് ടെക്നോളജി സപ്പോർട്ട് ലഭിക്കും. ഇത് ശബ്‌ദ ചോർച്ച ഇല്ലാതാക്കുന്നതിനും, പ്രൈവസി വർധിപ്പിക്കുന്നതിനും ഓപ്പോ ഗ്ലാസ് ഉപയോഗിക്കാം.

Read More: Reliance Jio 6G: ആദ്യം 6G എത്തിക്കുന്നത് അംബാനിയോ? 6G Core പണിപ്പുരയിലാണോ?

കോളുകൾക്കിടയിൽ വ്യക്തമായി ശബ്ദം ലഭിക്കാൻ ഇതിൽ നാല് മൈക്രോഫോണുകളുണ്ടാകും. ഇതുവരെ ഇതിൽ ഫിറ്റ്നെസ്സിനുള്ള ഫീച്ചറുകളൊന്നും ഉൾപ്പെടുത്തിയിട്ടില്ല. എന്നാലും ആരോഗ്യ വിവരങ്ങളോ ഭാഷാ വിവർത്തനമോ നൽകുന്നതിനുള്ള ഫീച്ചറുകൾ ഭാവിയിൽ ഇതിൽ ലഭ്യമായേക്കും. മെസേജുകൾക്കും ഇമെയിലുകൾക്കും ആപ്പ് നോട്ടിഫിക്കേഷനുകൾ കാണിക്കാനുള്ള ഫീച്ചറും ഓപ്പോ ഈ ഗ്ലാസിൽ ഉൾപ്പെടുത്തിയേക്കും.

Anju M U

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel. View Full Profile

Digit.in
Logo
Digit.in
Logo