മറന്നുപോകുന്നവർക്കും നിങ്ങളുടെ പ്രിയപ്പെട്ട വസ്തുക്കൾ ട്രാക്ക് ചെയ്യാനും JioTag Go പുറത്തിറക്കി. മുകേഷ് അംബാനിയും സംഘവും പുറത്തിറക്കിയ ജിയോടാഗ് ഗോ വളരെ പോക്കറ്റ് ഫ്രണ്ട്ലിയുമാണ്. ഒരു നാണയത്തിന്റെ അത്ര മാത്രം വലുപ്പത്തിലുള്ള Bluetooth Tracker ആണ് ജിയോടാഗ് ഗോ ആയി അവതരിപ്പിച്ചത്.
ഗൂഗിൾ ഫൈൻഡ് മൈ ഡിവൈസ് ആപ്പ് ഉപയോഗിച്ച് ആൻഡ്രോയിഡ് യൂസേഴ്സിന് ഇനി ജിയോടാഗ് ഗോ വഴി എല്ലാം ട്രാക്ക് ചെയ്യാം. ഇങ്ങനെ ഒരു ഫീച്ചർ ഉൾപ്പെടുത്തി വരുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാക്കർ കൂടിയാണിത്.
മുമ്പ് iOS ഉപകരണങ്ങൾക്കായി AMBANI ജിയോടാഗ് എയർ പുറത്തെത്തിച്ചു. ഇതിന് 1499 രൂപയായിരുന്നു വില. ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്കും ക്വാളിറ്റി പെർഫോമൻസ് തരുന്ന ഡിവൈസ് എത്തിച്ചിരിക്കുന്നു. JIOTAG GO എന്ന ബ്ലൂടൂത്ത് ട്രാക്കറിന്റെ ഫീച്ചറും വിലയും ഓൺലൈൻ, ഓഫ്ലൈൻ പർച്ചേസ് ഓപ്ഷനുകളും വിവരിക്കുന്നു.
ജിയോടാഗ് ഗോ നിങ്ങൾക്ക് ലൊക്കേഷൻ അപ്‌ഡേറ്റുകൾ തരുന്നു. ഇത് ഏത് ആൻഡ്രോയിഡ് ഉപകരണത്തിലും ഉചിതമാണ്. ഇത് ആൻഡ്രോയിഡ് ഫോണുകളിലും ടാബ്ലെറ്റുകളിലുമെല്ലാം ഇണങ്ങുന്ന ഡിവൈസാണ്. ട്രാക്കർ ബ്ലൂടൂത്ത് പരിധിക്ക് പുറത്താണെങ്കിലും ജിയോടാഗ് ഗോ ലൊക്കേഷൻ അപ്‌ഡേറ്റുകൾ തന്നുകൊണ്ടിരിക്കും. അതിനാൽ നിങ്ങൾ ഫോണോ മറ്റോ മറന്നുപോയാലും, കളഞ്ഞുപോയാലും ഈസിയായി ജിയോടാഗ് ഗോ ഉപയോഗിച്ച് കണ്ടുപിടിക്കാം.
ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ഗൂഗിൾ ഫൈൻഡ് മൈ ഡിവൈസ് ആപ്പ് വഴി ഇത് കണക്റ്റാക്കാം. ഫൈൻഡ് മൈ ഡിവൈസ് ഉപയോഗിച്ച് സ്‌മാർട്ട്‌ഫോണുമായി ഇത് ജോടിയാക്കുക. ശേഷം നിങ്ങളുടെ പ്രധാനപ്പെട്ട ഡിവൈസുകളെ ജിയോടാഗ് ഗോയിലേക്ക് അറ്റാച്ച് ചെയ്യാം. ഉപകരണം എവിടെയായാലും ജിയോടാഗ് ഗോ കണ്ടുപിടിച്ച് തരും.
താക്കോലുകളിലും വാലറ്റുകളിലും പഴ്‌സ്, ലഗേജ്, ഗാഡ്‌ജെറ്റുകളിലും ഇത് ഘടിപ്പിക്കാം. ഇനി ബൈക്കിൽ അറ്റാച്ച് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിനും സൌകര്യമുണ്ട്. ഫാസ്റ്റ് പെയറിങ് സാധ്യമാണെന്നതും മറ്റൊരു സവിശേഷതയാണ്.
കറുപ്പ്, വെള്ള, ഓറഞ്ച്, മഞ്ഞ നിറങ്ങളിൽ നിങ്ങൾക്ക് ജിയോടാഗ് ഗോ ലഭിക്കും. ആമസോൺ, ജിയോമാർട്ട്, റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകളിൽ ലഭ്യമായിരിക്കും. 1,499 രൂപയ്ക്കാണ് ആൻഡ്രോയിഡ് യൂസേഴ്സിന് വേണ്ടിയും JioTag Go അവതരിപ്പിച്ചത്.
ആദ്യം ഫാസ്റ്റ് പെയറിങ് എങ്ങനെയാണെന്ന് നോക്കാം. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ ഫൈൻഡ് മൈ ഡിവൈസ് ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം ഫോണിന് സമീപമുള്ള JioTag Go ഓണാക്കുക. FastPair പോപ്പ്അപ്പ് കാണിക്കുമ്പോൾ, ‘കണക്റ്റ്’ എന്നതിൽ ടാപ്പ് ചെയ്യുക.
എങ്ങനെ ഉപയോഗിക്കണമെന്ന നിബന്ധനകൾ വായിച്ചതിന് ശേഷം അക്സെപ്റ്റ് കൊടുത്ത് തുടരണം. ശേഷം കംപ്ലീറ്റ് എന്ന ബട്ടൺ ടാപ്പ് ചെയ്യുക.
സാധാരണ രീതിയിലുള്ള പെയറിങ് എന്നുവച്ചാൽ മാനുവലി കണക്റ്റ് ചെയ്യുന്നതാണ്. ഇതിനായി ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഫൈൻഡ് മൈ ഡിവൈസ് ഇൻസ്റ്റാൾ ചെയ്യുക. ശേഷം സെറ്റിങ്സിലേക്ക് പോയി ഗൂഗിൾ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക. ഇവിടെ ഓൾ സർവ്വീസ് എന്നതിൽ ക്ലിക്ക് ചെയ്യുക. കണക്റ്റഡ് ഡിവൈസസ് ആൻഡ് ഷെയറിങ് എന്ന ഓപ്ഷൻ നൽകണം. ശേഷം ഡിവൈസസ് എന്നതിൽ ടാപ്പ് ചെയ്യുക.
Also Read: 34000 രൂപയ്ക്ക് 55 ഇഞ്ച് QLED ഡിസ്‌പ്ലേ TCL Smart TV! വിശ്വസിക്കാനാവുന്നില്ലേ?
നിങ്ങൾക്ക് സമീപത്തുള്ള ഉപകരണങ്ങൾക്കായി സ്കാൻ ചെയ്യാവുന്നതാണ്. സമീപത്തുള്ള ഡിവൈസുകളിൽ JioTag Go കാണിക്കുമ്പോൾ, അതിൽ ടാപ്പ് ചെയ്യുക.
ജിയോടാഗ് അമർത്തിപ്പിടിക്കുക. ഉപകരണത്തിന് അടുത്തായി കൊണ്ടുവരിക. ശേഷം ഇവ ജോടിയാകുന്നത് വരെ കാത്തിരിക്കുക. പെയറിങ് പൂർത്തിയായാൽ, സ്‌ക്രീനിലെ നിർദ്ദേശങ്ങൾ പാലിച്ച് JioTag Go ഉപയോഗിക്കാം.