സ്മാർട്ട്ഫോണുകളും സ്മാർട്ട് വാച്ചുകളും ഇന്ന് മനുഷ്യന്റെ ജീവൻ സംരക്ഷിച്ച നിരവധി വാർത്തകൾ പുറത്തു വരുന്നുണ്ട്. ട്രൂ വയർലെസ് സ്റ്റീരിയോ (TWS) Earbuds. ആക്ടീവ് നോയിസ് ക്യാൻസലേഷൻ (ANC) ഫീച്ചർ സഹിതം ഒരു ഹാർട്ട്റേറ്റ് മോണിറ്ററിങ് ഡിവൈസ് ആക്കിമാറ്റാം എന്ന് കണ്ടെത്തിയിരിക്കുകയാണ് ഗൂഗിൾ.
Audioplethysmography for cardiac Monitoring with Hearable devices എന്ന ഗവേഷണ പ്രബന്ധത്തിൽ ഇത് എങ്ങനെ സാധ്യമാകും എന്ന് ഗൂഗിളിലെ ഗവേഷകർ വിവരിക്കുന്നു. ഇയർബഡ്സിന്റെ സാധാരണ പ്രവർത്തനത്തെ ഒരുവിധത്തിലും ബാധിക്കാതെ തന്നെ ഈ ട്രാക്കിങ് സാധ്യമാകും.
ഹൃദയമിടിപ്പ് പോലുള്ള വിവിധ ഫിസിയോളജിക്കൽ സിഗ്നലുകൾ നിരീക്ഷിക്കാൻ ANC ഹെഡ്‌ഫോണുകളെ പ്രാപ്തമാക്കുന്ന ഒരു പുതിയ ആക്ടീവ് ഇൻ-ഇയർ ഹെൽത്ത് സെൻസിംഗ് രീതി ഗവേഷകർ ഈ പ്രബന്ധത്തിൽ അവതരിപ്പിക്കുന്നു. എപിജി ബാറ്ററി ലൈഫിനെ ബാധിക്കില്ലെന്നും സീൽ അവസ്ഥകളാൽ ബാധിക്കപ്പെടില്ലെന്നും പഠനം സൂചിപ്പിക്കുന്നു, എല്ലാ സ്കിൻ ടോണുകളിലും ഇത് പ്രവർത്തിക്കുന്നു.
ഹെഡ്‌ഫോണുകൾ ചെവിയിൽ ഒരു ശബ്ദം അയയ്‌ക്കുകയും തുടർന്ന് പ്രതിധ്വനികൾ ശ്രദ്ധിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്തക്കുഴലുകളിൽ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ, അത് നിങ്ങളുടെ ചെവിയിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നു. ഇത് നിങ്ങളുടെ ഹൃദയമിടിപ്പിന്റെ പ്രതിധ്വനികളിലുണ്ടാകുന്ന മാറ്റങ്ങളെയും അടയാളപ്പെടുത്തും. ഈ ഡാറ്റയെ അടിസ്ഥാനമാക്കി, ഗൂഗിൾ പ്രതിധ്വനി മനസ്സിലാക്കാൻ ചില അൽഗോരിതങ്ങൾ സൃഷ്ടിച്ചു.
ഈ ശബ്ദം ഉപയോഗിച്ച് ഹൃദയമിടിപ്പ് കണ്ടെത്താനും അത് എങ്ങനെ മാറുന്നുവെന്നും കണ്ടെത്താനുള്ള ഒരു മാർഗവും ഗൂഗിൾ ഗവേഷകർ സൃഷ്ടിച്ചു. നിങ്ങൾ ചലിക്കുമ്പോഴോ സംഗീതം കേൾക്കുമ്പോഴോ പോലും, ഈ പുതിയ ടെക്നോളജിക്ക് ഹാർട്ട്റേറ്റ് നിരീക്ഷിക്കാം. ലളിതമായ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റ് ഉപയോഗിച്ച് നിലവിലുള്ള ഇയർബഡുകളിലേക്ക് ഈ സാങ്കേതികവിദ്യ ചേർക്കാൻ കഴിയുമെന്ന് ഗവേഷകർ വിശദീകരിച്ചു.
കൂടുതൽ വായിക്കൂ; iQOO 12 Pro BMW Edition: BMW വേർഷനിലും ഐക്യൂ 12 വരും, എന്തെല്ലാം പ്രതീക്ഷിക്കാം!
ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ( ANC ) സാങ്കേതികവിദ്യ ഉള്ള ഇയർബഡ്സുകളിൽ മാത്രമാണ് പുതിയ ടെക്നോളജി പ്രവർത്തിപ്പിക്കാനാകുക. നിലവിലുള്ള ലൈറ്റ് അധിഷ്ഠിത ഫോട്ടോപ്ലെത്തിസ്‌മോഗ്രാഫ് (പിപിജി), ഇലക്‌ട്രോകാർഡിയോഗ്രാം (ഇസിജി) സെൻസറുകൾ എന്നിവയേക്കാൾ മികച്ചതാണ് എപിജി സാങ്കേതികവിദ്യയെന്നും ഗവേഷണ പ്രബന്ധം അവകാശപ്പെടുന്നു.
153 പേരിലായി 8 മാസത്തോളം നടത്തിയ പഠനത്തിന് ശേഷമാണ് ഇക്കാര്യം ഗൂഗിൾ ഉറപ്പിച്ച് പറയുന്നത്. അതേസമയം ഈ പുതിയ ടെക്നോളജിയിൽ പഠനങ്ങൾ തുടരുകയാണ്. അതിനാൽ എല്ലാ ഇയർബഡ്സുകളിലേക്കും ഇത് എപ്പോഴെത്തുമെന്ന് ഇപ്പോൾ പറയാറായിട്ടില്ല.