Google Pixel TWS Earbud: Exclusive ഓഫറിൽ വാങ്ങാം ഗൂഗിളിന്റെ പ്രീമിയം ഇയർബഡ്!

Updated on 13-Mar-2024
HIGHLIGHTS

ഇതാ ഏറ്റവും വിലക്കുറവിൽ Google Pixel Buds Pro ലഭിക്കുന്നു

ഗൂഗിൾ പിക്സൽ ഫോണുകൾ പോലെ ഈ ഇയർബഡ്ഡുകളും ശ്രദ്ധ നേടി

49 ശതമാനം കിഴിവാണ് ഗൂഗിളിന്റെ ഈ പ്രീമിയം ബഡ്ഡിന് പ്രഖ്യാപിച്ചിരിക്കുന്നത്

Google Pixel Buds Pro ഇതാ ഏറ്റവും വിലക്കുറവിൽ പർച്ചേസ് ചെയ്യാം. ഇന്ത്യൻ വിപണിയിലുള്ള പ്രീമിയം TWS Earbud ആണിവ. 2021 ജൂലൈയിൽ ലോഞ്ച് ചെയ്ത് പ്രശസ്തി നേടിയ ഇയർബഡ്ഡാണിത്.

ഗൂഗിൾ പിക്സൽ ഫോണുകൾ പോലെ ഈ ഇയർബഡ്ഡുകളും ശ്രദ്ധ നേടി. ആക്റ്റീവ് നോയ്‌സ് കാൻസലേഷൻ, സൈലന്റ് സീൽ ടെക്നോളജി ഫീച്ചറുകളും ഇതിലുണ്ട്. മികച്ച പ്രീമിയം ഇയർബഡുകളിലൊന്നായി സ്ഥാനം പിടിച്ച പിക്സൽ ബഡ്സ് പ്രോ ഇപ്പോൾ ഡിസ്കൌണ്ടിൽ വാങ്ങാം. എങ്ങനെയെന്നോ?

Google Pixel Buds Pro

49 ശതമാനം കിഴിവാണ് ഗൂഗിളിന്റെ ഈ പ്രീമിയം ബഡ്ഡിന് പ്രഖ്യാപിച്ചിരിക്കുന്നത്. 19,990 രൂപ വില വരുന്ന ഗൂഗിൾ പിക്സൽ ബഡ്സ് പ്രോ പകുതി വിലയ്ക്ക് വാങ്ങാം. ഇയർബഡ്ഡിന്റെ ഓഫർ വിവരങ്ങൾക്ക് മുമ്പേ പ്രധാന ഫീച്ചറുകളും മറ്റും നോക്കാം.

Google Pixel Buds Pro

Google Pixel TWS Earbud

ട്രൂ വയർലെസ് സ്റ്റീരിയോ വിഭാഗത്തിലുള്ള പ്രീമിയം ഓഡിയോ ഡിവൈസാണിത്. ഇതിലോ ഓരോ ഇയർബഡ്ഡിനും 6.2 ഗ്രാം ഭാരമുണ്ട്. ബഡ്സിന്റെ ചാർജിങ് കെയ്‌സിന് 62.4 ഗ്രാം ഭാരം വരുന്നു. ആൻഡ്രോയിഡ്, iOS, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ എന്നിവയിലെല്ലാം കണക്റ്റ് ചെയ്യാം.

സൈലന്റ് സീൽ സാങ്കേതികവിദ്യയാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്. ഇത് ആക്‌റ്റീവ് നോയ്‌സ് ക്യാൻസലേഷൻ സൌകര്യം നൽകുന്നു. ഇയർബഡ്ഡിന് 11mm സ്പീക്കർ ഡ്രൈവറുകളും വോളിയം ഇക്യുവുമുണ്ട്. ബ്ലൂടൂത്ത് 5.0 കണക്റ്റിവിറ്റിയാണ് ഗൂഗിൾ പിക്സലിലുള്ളത്. കൂടുതൽ വ്യക്തമായി കോളുകൾ ചെയ്യുന്നതിന് നിങ്ങൾക്ക് ബീംഫോർമിംഗ് മൈക്രോഫോണുകൾ ഉപയോഗിക്കാം.

കൂടാതെ ഇതിൽ വോയ്‌സ് ആക്‌സിലറോമീറ്ററും നൽകിയിരിക്കുന്നു. കാറ്റ് പോലുള്ള പ്രശ്നങ്ങൾക്ക് പ്രതിരോധമായി ഈ ടെക്നോളജി ഉപകരിക്കും. മ്യൂസിക് പ്ലേബാക്ക്, കോളുകൾ, വോയ്‌സ് കമാൻഡുകൾ എന്നിവയ്ക്കെല്ലാം പ്രീമിയം എക്സ്പീരിയൻസ് തന്നെ പ്രതീക്ഷിക്കാം. ഇവിടെ നിന്നും വാങ്ങാം

ഗൂഗിൾ പിക്സൽ ബഡ്സ് പ്രോയുടെ ബാറ്ററി ലൈഫും എടുത്തുപറയേണ്ടതാണ്. 11 മണിക്കൂർ വരെ ഇതിന് പ്ലേബാക്ക് ടൈം ലഭിക്കും. ചാർജിംഗ് കെയ്‌സിനൊപ്പം 31 മണിക്കൂർ വരെ ബാറ്ററി ലൈഫുണ്ട്. USB ടൈപ്പ് C കണക്റ്ററുകൾ ഉപയോഗിച്ച് ചാർജ് ചെയ്യാം. ഇതിൽ നിങ്ങൾക്ക് Qi-സർട്ടിഫൈഡ് വയർലെസ് ചാർജിങ്ങും ലഭിക്കും.
IPX 4 റേറ്റിംഗ് ആണ് ഗൂഗിൾ പിക്സൽ ബഡ്സ് പ്രോയിലുള്ളത്. ഇതിന്റെ ചാർജിംഗ് കെയ്‌സിന് വിയർപ്പ്, ജലം എന്നിവയെയെല്ലാം പ്രതിരോധിക്കും.

വിലയും ഇപ്പോഴത്തെ ഓഫറും

19,990 രൂപയാണ് പിക്സൽ TWS ഇയർബഡ്ഡിന്റെ യഥാർഥ വില. എന്നാൽ ഇപ്പോൾ 9,999 രൂപയിൽ ഇത് സ്വന്തമാക്കാം. ഇത്രയ്ക്കും വിലക്കിഴിവ് നൽകി എവിടെയാണ് പിക്സൽ ബഡ്സ് പ്രോ വിൽക്കുന്നതെന്നാണോ? ഫ്ലിപ്കാർട്ട് ആണ് ഇത്രയും മികച്ച ഓഫർ വാഗ്ദാനം ചെയ്യുന്നത്. ഇത് പരിമിത കാലത്തേക്കുള്ള ഓഫറാണ്. അതിനാൽ ഈ എക്സ്ക്ലൂസീവ് ഓഫർ മാക്സിമം പ്രയോജനപ്പെടുത്തൂ…

Read More: Lava Blaze Curve 5G: 64MP മെയിൻ സെൻസറുള്ള Triple Camera Phone, ബജറ്റ് ലിസ്റ്റിൽ പുതിയ Lava 5G

5,000 രൂപയ്ക്ക് മുകളിലുള്ള ഓർഡറുകൾക്ക് 1,250 രൂപ വരെ കിഴിവ് നേടാം. ആക്സിസ് ബാങ്ക് കാർഡുപയോഗിക്കുന്നവർക്കാണെങ്കിൽ 15,00 രൂപ വരെയായിരിക്കും കിഴിവ്. എന്നാൽ ഇത് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് EMI ഇടപാടുകൾക്കാണെന്നത് ശ്രദ്ധിക്കുക. ഇതുകൂടാതെ Flipkart UPI ആദ്യമായി ഉപയോഗിക്കുന്നവർക്ക് 25 രൂപ തൽക്ഷണ കിഴിവും ലഭിക്കും.

Anju M U

She loves to connect you to the latest Technology News and updates. Covering latest film releases in OTT and Malayalam movie news. Specialised in topics like Technology, Film and Travel.

Connect On :